എന്നാലും പറയാതെ വയ്യ. ജനപ്രീയതയെ മാത്രം മുൻ നിർത്തിയാകരുത് കുട്ടികൾക്കായുള്ള പ്രചരണ പോസ്റ്ററുകൾ .|ഡോ. സി ജെ ജോൺ
കുട്ടികൾ മാതാപിതാക്കളുടെ മാർഗ്ഗ നിർദ്ദേശത്തോടെ കാണണമെന്ന സൂചനയുള്ള ആവേശം സിനിമയിലെ കഥാ പാത്രങ്ങളായ രംഗണ്ണനെയും അമ്പാനെയും ബ്രാൻഡ് അംബാസിഡറന്മാരായി അവതരിപ്പിച്ചാണ് വനിതാ ശിശുക്ഷേമ വകുപ്പ് സ്കൂൾ തുറ കാലത്ത് പോസ്റ്ററുകളുമായി ഇറങ്ങിയിട്ടുള്ളത് . യുവ പ്രേക്ഷകരുടെ മനം കവരാൻ പോന്ന വിധത്തിൽ അടിയും, കുടിയും, പുകവലിയും ,പെണ്ണിനെ സുഖത്തിനായി നൽകലുമൊക്കെ മാന്യവൽക്കരിക്കുകയും, ശരിവൽക്കരിക്കുകയുമൊക്കെ ചെയ്യുന്ന കാർട്ടൂൺ പരിവേഷം ചാർത്തിയ കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനും.ഫഹദ് ഫാസിൽ രംഗണ്ണന്റെ വേഷം ചെയ്യുന്നത് കൊണ്ട് സ്വീകാര്യതയും കൂടുതലാണ് .ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടവരെന്ന് […]
Read More