“ഇവിടം വിട്ട് പി.ടി. എങ്ങും പോകില്ല.ഈ പിരിയൻ ഗോവണിയിൽ ചിരിതൂകി എന്റെ പി.ടി.യുണ്ട്.”|.-ഉമ തോമസ്

Share News

ഞങ്ങളുടെ പ്രണയത്തിന്റെ സ്മാരകമാണ്മഹാരാജാസിലെ ഈ പിരിയൻ ഗോവണി . പി.ടി. ഇല്ലാതെ ഞാനൊരിക്കലും ഇതു കയറിയിട്ടില്ല..ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം ഫോട്ടോ എടുക്കാൻ പി.ടി. തിരഞ്ഞെടുത്തതും ഈ പിരിയൻ ഗോവണി തന്നെ. ഇന്നു മക്കളോടൊപ്പം ഇവിടെയെത്തിയപ്പോൾ ഞാൻ വല്ലാതെ ശൂന്യപ്പെടുകയായിരുന്നു… മഹാരാജാസ് കോളേജിൽ പി.ടി.യുടെ ശ്വാസനിശ്വാസങ്ങൾ ഞാനിന്നനുഭവിച്ചു.ഞാനാദ്യം പി.ടിയെ കണ്ടത് ഇവിടെ വച്ചായിരുന്നു. പി.ടി. അന്ന്കെ.എസ്.യു വിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ്.ഞാൻ ഇവിടുത്തെകെ എസ് യു പ്രവർത്തകയും .കെ എസ് യുവിന്റെ ഒരു യോഗം നടക്കുന്നു.പി.ടി വരാൻ അല്പം […]

Share News
Read More

വിനു വി ജോണിനൊപ്പം.നിർഭയ മാധ്യമപ്രവർത്തനത്തിനു വേണ്ടിയുള്ള അവകാശത്തിനൊപ്പം.

Share News

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞാൻ നാട്ടിലുണ്ടായിരുന്നില്ല. നാട്ടിലെത്തിയ ശേഷം ഇന്ന് വിനു വി ജോണിനെ വീട്ടിലെത്തി സന്ദർശിച്ചു. നരേന്ദ്രമോദി സർക്കാരിൻ്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഖിലേന്ത്യാതലത്തിൽ നടത്തിയ പണിമുടക്ക് നിർഭാഗ്യവശാൽ കേരളത്തിൽ ചിലരുടെ കുൽസിതതാൽപര്യങ്ങളുടെ പുറത്ത് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുകയുണ്ടായി. തങ്ങൾക്ക് അനഭിമതരായുള്ളവരെയും തങ്ങളെ വിമർശിക്കുന്നവരെയും ഒപ്പം പൊതുജനത്തെയും ശത്രുപക്ഷത്ത് നിർത്തികൊണ്ട് അവർക്കെതിരായ പ്രതിഷേധമാക്കി പണിമുടക്കിനെ മാറ്റുകയായിരുന്നു സിപിഎമ്മും പോഷക സംഘടനകളും. മോദിയ്ക്കെതിരെയായിരുന്നു സമരം ആഹ്വാനം ചെയ്തതെങ്കിലും […]

Share News
Read More

നഗ്നത: പ്രദർശനവും പ്രയോഗവും|നമ്മുടെ സ്ത്രീകളും പെൺകുട്ടികളും കേരളത്തിൽ ഗ്രാമ നഗര വ്യത്യാസങ്ങൾ ഇല്ലാതെ ഇത്തരം കടന്നു കയറ്റങ്ങൾ അനുഭവിക്കുന്നു|മുരളി തുമ്മാരുകുടി

Share News

‘അധ്യാപികയുടെ ലൈംഗിക അതിക്രമ പരാതി അവഗണിച്ച കെ. എസ്. ആർ. ടി. സി. കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു’ – മാർച്ച് 7 ന് കോഴിക്കോട് നിന്നുള്ള വാർത്തയാണ്, ‘യാത്രക്കിടെ ബസിൽവെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു’ – മാർച്ച് 31 ലെ വാർത്തയാണ് ‘നടക്കാനിറങ്ങുന്ന സ്ത്രീകൾക്കു മുന്നിൽ നഗ്നതാ പ്രദർശനം, യുവ എൻജിനീയർ അറസ്റ്റിൽ – ഏപ്രിൽ രണ്ടാം തിയതിയിലെ വാർത്തയാണ്. ഇത് സാന്പിളുകളാണ്. ഏതു മാസത്തിലും ഇത്തരത്തിലുള്ള അനവധി വാർത്തകൾ ഉണ്ടാകും. ഈ വാർത്തകൾ […]

Share News
Read More

ഡാം പൊട്ടിയാൽ എങ്ങോട്ട് ഓടണമെന്ന കാര്യത്തിന് ഒരു തീരുമാനമാകും, ഒരു വർഷത്തിനുള്ളിൽ.

Share News

ഇടുക്കി ഡാം പൊട്ടിയാൽ ഉണ്ടാകാവുന്ന വെള്ളപ്പൊക്കം കംപ്യൂട്ടർ സഹായത്തോടെ മാപ്പ് ചെയ്യാനും, സുരക്ഷിത സ്ഥാനങ്ങൾ അടയാളപ്പെടുത്തുവാനുമുള്ള ഗവേഷണ പദ്ധതി രാജഗിരി എഞ്ചിനീറിങ്ങ് കോളേജിനെ ഏൽപ്പിച്ച്, പതിനാല് ലക്ഷം രൂപ അനുവദിച്ച്, അന്തർസംസ്ഥാന ജലകാര്യങ്ങൾക്കുള്ള കേരള സർക്കാർ ജല വിഭവ വകുപ്പിന്റെ സമിതി ഉത്തരവായി. ഒരു വലിയ സ്വപ്നം, വർഷങ്ങളോളം നീണ്ട പരിശ്രമം, ഒത്തിരി പേരുടെ അകമഴിഞ്ഞ സഹായം – അതിൻറെ പരിസമാപ്തിയാണീ പ്രൊജക്ട്. ഇടുക്കി ഡാമിൻറെ വേഴ്സ്റ്റ് കേസ് സിനാരിയോ ആണ് പഠന വിഷയം. ഈയുള്ളവന്റെ നേതൃത്വത്തിൽ […]

Share News
Read More

ഇതെന്റെ മകന്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.അവന്‍ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്റെയല്ല|മുൻ മന്ത്രി കെ വി തോമസ്

Share News

ഇതെന്റെ മകന്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.അവന്‍ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്റെയല്ല. എന്റെ വീട്ടില്‍ ഞങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്, അത് ഞാൻ ബഹുമാനിക്കുന്നു.പക്ഷെ ഞാൻ എന്നും വിധേയനായ കോൺഗ്രസ്സ് പ്രവര്‍ത്തകനായിരിക്കും. എന്റെ മൂന് മക്കളും രാഷ്ട്രീയത്തിലില്ല, അവർ സ്വന്തം നിലയില്‍ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ബിജു ദുബായില്‍ ബാങ്ക് ഡയറക്റാണ്, രേഖ സ്വന്തമായി ബിസിനസ്സ് ചെയുന്നു, ഇളയ മകന്‍ ജോ ഡോക്ടറാണ്. മുൻ മന്ത്രി കെ വി തോമസ് KV Thomas നേതൃ ദാരിദ്ര്യമുള്ള […]

Share News
Read More