ഫോട്ടോ കണ്ട് വളരെ പ്രതീക്ഷയോടെ നേരിൽ കാണാൻ വരുന്നവർ ഒരു ഞെട്ടലോടെ ആലോചന ഉപേക്ഷിക്കുന്നു.|പരസ്പരം താങ്ങായി നിലകൊള്ളുന്ന ഒരു ഇണയെ സ്വന്തമാക്കാൻ വേണ്ടിയല്ലെ വിവാഹം.
എന്റെ മോനെ കാണാൻ നല്ല മിടുക്കനാ. പക്ഷെ ശകലം ഇരുണ്ട നിറമാ. വീട്ടിലെല്ലാവരും ഇരുനിറക്കാരാ. അതുകൊണ്ട് നല്ല വെളുത്ത ഒരു പെണ്ണിനെ മതി ഞങ്ങൾക്ക്. കൊച്ചുമക്കൾക്കെങ്കിലും കുറച്ച് നിറം കിട്ടട്ടെ….. ഞങ്ങളുടെ മകൾ നല്ല വെളുത്തിട്ടാ. അതുകൊണ്ട് നല്ല ഫെയർ ആയിട്ടുള്ള ഒരു പയ്യനെ മതി ഞങ്ങൾക്ക്….എല്ലാവരും ഇങ്ങനെ തന്നെ ആവശ്യപ്പെട്ടുപോയാലോ? ഇനി എന്താ ചെയ്ക? മക്കളെ വെളുപ്പിക്കാം അത്രതന്നെ! ഉപാധികൾ അനവധി വിപണിയിലുണ്ടല്ലോ. ഏറ്റവും എളുപ്പം ഫോട്ടോയിൽ കൃത്രിമ മിനുക്കുപണികൾ നടത്തുന്നതാണ്. പക്ഷെ അപകടം പിന്നെയാണറിയുന്നത്. […]
Read More