തൊടിയിൽ കാണുന്നതെന്തും പറിച്ചു തോരൻ വയ്ക്കരുത്, അല്ലെങ്കിൽ ഭക്ഷിക്കാൻ എടുക്കരുത്. പലതും മാരക വിഷം ആകാം.

Share News

ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം യുവതി മരിച്ചത് തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചതാണെന്ന് വാർത്തകളിൽ കണ്ടിരുന്നു. ഇതിൻ്റെ വിശദാംശങ്ങൾ അറിവായിട്ടില്ല, അന്വേഷണം നടക്കട്ടെ, വിവരങ്ങൾ പുറത്തു വരട്ടെ. പറഞ്ഞു വരുന്നത് വേറൊരു കാര്യമാണ്. തൊടിയിൽ നിൽക്കു ന്നതെന്തും പറിച്ചു തോരൻ വയ്ക്കുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. വളരെ അപകടമാണിത്. മറ്റു ചിലർ കർക്കിടകക്കഞ്ഞി എന്ന് പറഞ്ഞു ഔഷധ ഗുണം ഉണ്ടെന്ന് കരുതി കാടും, പടപ്പും, കഞ്ഞിയിൽ ഇട്ടു കഴിക്കുന്നതും കാണാറാറുണ്ട്. ‘പ്രകൃതി ദത്തം’ എന്നു കേട്ടാൽ ആരോഗ്യത്തിനു യാതൊരു […]

Share News
Read More

തട്ടുകട മുതൽ ഫൈവ് സ്റ്റാർ റെസ്റ്റോറന്റ് മുതൽ എവിടേയും ഞാൻ നൂറുശതമാനം വിശ്വസിച്ചു കഴിക്കാറില്ല.|നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം|മുരളി തുമ്മാരുകുടി

Share News

കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് കോതമംഗലത്ത് എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി റെസ്റ്റോറന്റുകളിൽ നിന്നും ചീത്തയായ ഭക്ഷണം പിടിച്ചെടുത്ത് പ്രദർശിപ്പിച്ചത് കണ്ടത്. സ്ഥിരം കഴിക്കുന്ന റെസ്റ്റോറന്റുകൾ ആയിരുന്നു, ചിലതിൽ ഒക്കെ പുഴു പോലും ഉണ്ടായിരുന്നു. കണ്ടപ്പോൾ ശർദ്ദിക്കാൻ വന്നു. പിന്നെ ഒന്ന് രണ്ടു മാസത്തേക്ക് പുറത്തു നിന്നും ഭക്ഷണം കഴിച്ചില്ല. അന്ന് റെസ്റ്റോറന്റുകളുടെ ലൈസൻസ് ഒക്കെ സസ്‌പെൻഡ് ചെയ്തു എന്നാണ് ഓർമ്മ, പിന്നെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോൾ പിന്നെയും അവ തുറന്നു. ചിലത് പുതിയ പേരിൽ … […]

Share News
Read More

ഡോ. സ്വാമിനാഥൻ തലമുറകൾക്ക് വഴികാട്ടി: കർദിനാൾ ജോർജ് ആലഞ്ചേരി|Dr. M.S. Swaminathan is an Inspiration to Generations: Cardinal George Alencherry

Share News

കാക്കനാട്: പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്. സ്വാമിനാഥൻ തലമുറകൾക്ക് വഴിക്കാട്ടിയ പ്രതിഭയെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഡോ. സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച കർദിനാൾ ആലഞ്ചേരി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നാടിന്റെ സമഗ്രവികസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാർഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതംതന്നെ സമർപ്പിച്ചുവെന്നും അനുസ്മരിച്ചു. കേരളത്തിന്റെ കാർഷികപശ്ചാത്തലത്തിൽനിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിതയാത്ര അത്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിലും വിദേശത്തുമായി നേടിയ ഉന്നത വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ […]

Share News
Read More