മലയാളത്തിൽ പുതിയതായി ഒരു വാർത്താ ചാനൽകൂടി വരികയാണ്.

Share News

മലയാളത്തിൽ പുതിയതായി ഒരു വാർത്താ ചാനൽകൂടി വരികയാണ്. പക്ഷേ, ചാനൽ കാണുന്നവരുടെ എണ്ണം കൂടുകയാണോ കുറയുകയാണോ എന്നു കൃത്യമായി കണ്ടെത്താൻ നിലവിൽ നമുക്ക് യാതൊരു മാർഗവുമില്ല. ചാനലുകളുടെ റേറ്റിംഗ് നിശ്ചയിക്കുന്നത് ബാർക് ആണെങ്കിൽ പത്രങ്ങളുടേത് ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷനാണ് (എബിസി). പത്രവായനക്കാരുടെ എണ്ണം നിശ്ചയിക്കാൻ ഇൻഡ്യൻ റീഡർഷിപ് സർവേയുടെ (ഐആർഎസ്) കണക്കുകളേയും ആശ്രയിച്ചിരുന്നു. കഴിഞ്ഞ കുറേക്കാലമായി എബിസിയുടേയും ഐആർഎസിന്റെയും കണക്കുകൾ നാം കേൾക്കാറില്ല. പക്ഷേ, ബാർക് റേറ്റിംഗിനെപ്പറ്റി എന്തെങ്കിലുമൊക്കെ അവകാശവാദങ്ങൾ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുറത്തുവരാറുമുണ്ട്. […]

Share News
Read More

മലയാളത്തിലേതു മാത്രമല്ല, ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലെയും ആദ്യത്തെ പത്രങ്ങൾ ആരംഭിച്ചത് വിദേശികളാണ് എന്നുള്ളത് നാം മനസിലാക്കാത്ത വാസ്തവമാണ്.

Share News

മഹാകവി വള്ളത്തോളിന്‍റെ വളരെ പ്രശസ്തമായ വരികളാണ്, “ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തഃരംഗം, കേരളമെന്ന് കേട്ടാലോ, തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ” എന്നത്. കേരളത്തെക്കുറിച്ച് വളരെ അഭിമാനം കൊള്ളുന്നവരാണ് നാം. നമ്മുടെ മാതൃഭൂമി എന്ന് അഭിമാനത്തോടെ കേരളത്തെക്കുറിച്ച് നാം പറയുന്നു. ഭാരതത്തെക്കുറിച്ച് പറയുമ്പോഴും കേൾക്കുമ്പോഴും നമുക്ക് വലിയ അഭിമാനമുണ്ട്. ഭാരതീയൻ ആയിരിക്കുക എന്നുള്ളതിൽ അഭിമാനം കൊള്ളുകയും കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ രക്തം തിളയ്ക്കണമെന്നു പറയുകയും ചെയ്യുമ്പോഴും ഈ സംസ്ഥാനത്തെയും രാജ്യത്തെയുംകുറിച്ച് എത്രമാത്രം നാം പഠിച്ചിട്ടുണ്ട് എന്നുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്. […]

Share News
Read More

ഡിജിറ്റൽ മാധ്യമത്തിൽ മലയാളം ശക്തിപ്പെടുത്തുന്നതിൽ സ്‌കൂൾവിക്കിക്ക് വലിയ പങ്ക്: നിയമസഭ സ്പീക്കർ

Share News

തിരുവനന്തപുരം. 15,000 സ്‌കൂളുകളെ കോർത്തിണക്കി സ്‌കൂളുകളുടെ ചരിത്രവും വർത്തമാനവും തയ്യാറാക്കുക എന്നതിലുപരി ഡിജിറ്റൽ മാധ്യമത്തിൽ മലയാളഭാഷ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് കൈറ്റിന്റെ സ്‌കൂൾവിക്കിയെന്ന് സ്പീക്കർ എം.ബി രാജേഷ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 47 ലക്ഷം കുട്ടികൾ മലയാളം കംപ്യൂട്ടിങ് പരിചയപ്പെടുന്നത് വലിയ കാര്യമാണ്. കേവല കുശലാന്വേഷണങ്ങൾക്കുമപ്പുറം മൂല്യവത്തായ ജനാധിപത്യവൽക്കരണം ശക്തിപ്പെടുത്തുന്ന വിധത്തിൽ വളച്ചൊടിക്കാത്ത ചരിത്രം വെളിച്ചത്തു കൊണ്ടുവരാനുള്ള സാധ്യതകൾ സ്‌കൂൾവിക്കിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിയമസഭാഹാളിൽ സ്‌കൂൾവിക്കി അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് […]

Share News
Read More