എംടി, വായിക്കുന്ന എല്ലാ മലയാളികള്‍ക്കുമെന്ന പോലെ എനിക്കും വാക്കുകളുടെ ഉത്സവം. കവിതാമയമായ ഗദ്യം കൊണ്ടും വാങ്മയസായകം കൊണ്ടും ഹൃദയസംഗീതമുണര്‍ത്തുന്ന വാക്കിന്റെ ആചാര്യന് നവതി ആശംസകള്‍!
പതിമൂന്നാം വയസ്സിലാണ് മഞ്ഞ് വായിക്കുന്നത്. ഡാഡിയുടെ സാമാന്യം വലിയ പുസ്തക ഷെല്‍ഫില്‍ നിന്ന് എംടിയുടെ സര്‍ദാര്‍ജി പറയുന്നതു പോലെ ‘വീണു കിട്ടിയ’ ചെറിയ പുസ്തകം (നോവലല്ല, നോവെല്ല). അന്ന് മുതല്‍ ഈ പ്രായത്തിനിടയ്ക്ക് എത്ര തവണ മഞ്ഞ് വായിച്ചിട്ടണ്ട് എന്നറിയില്ല. ഒരു പക്ഷേ, ഒരു ഡസനോളം തവണ പലപ്പോഴായി, പല പുറങ്ങളായി… ഗദ്യം കാവ്യമാകുന്നതിന്റെ രാസലാവണ്യ ജാലകങ്ങള്‍ എട്ടാം ക്ലാസുകാരന്‍ പയ്യനു മുന്നിൽ തുറന്നിട്ടത് മഞ്ഞ്. എന്തൊരു ഭംഗിയാണാ വരികള്‍ക്ക്. വാക്കുകള്‍ കൊണ്ടു തീര്‍ക്കുന്ന സംഗീതം. നൈനിത്താളിന്റെ […]
Read More