മാനവികതയുടെ മഹത്തായ സന്ദേശങ്ങൾ, കാവ്യാത്മകമായ രീതിയിൽ എല്ലാക്കാലത്തിനുമായി പകർന്നു നൽകിയതുകൊണ്ടാണ് കുമാരനാശാൻ ജനങ്ങൾക്ക് പ്രിയപ്പെട്ട മഹാകവി ആയത്.

Share News

മാനവികതയുടെ മഹത്തായ സന്ദേശങ്ങൾ, കാവ്യാത്മകമായ രീതിയിൽ എല്ലാക്കാലത്തിനുമായി പകർന്നു നൽകിയതുകൊണ്ടാണ് കുമാരനാശാൻ ജനങ്ങൾക്ക് പ്രിയപ്പെട്ട മഹാകവി ആയത്. ജീവിത തത്വദർശനങ്ങൾ ഉൾച്ചേർന്ന രചനകൾ അദ്ദേഹത്തെ വേറിട്ട കവിത്വത്തിന് ഉടമയാക്കി. ഈ ദർശനങ്ങളാകട്ടെ ശ്രീനാരായണ ഗുരുവിൽ നിന്നാണ് ആശാന് പകർന്നു കിട്ടിയത്. ഗുരുവിന്റെ സന്ദേശങ്ങളെ, പ്രത്യേകിച്ച് ജാതിഭേദമില്ലായ്മയുടെ, സമസൃഷ്ടി സ്നേഹത്തിന്റെ തത്വങ്ങളെ അദ്ദേഹം തന്റെ കവിതകളിൽ പാലിൽ പഞ്ചസാരയെന്ന പോലെ ലയിപ്പിച്ചെടുത്തു. വേദനിക്കുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും മുറിപ്പെട്ട സമൂഹമനസ്സിന് സാന്ത്വനവുമായി ആശാന്റെ കവിതകൾ. അങ്ങനെ എക്കാലത്തിന്റെയും കവിയായി വളർന്നുനിൽക്കുന്നു […]

Share News
Read More

നവോത്ഥാന സന്ദേശങ്ങളെ തന്റെ വരികളിലൂടെ ഉജ്ജ്വലമായി ആവിഷ്കരിച്ച മഹാകവി കുമാരനാശാന്റെ നൂറ്റി അമ്പതാം ജന്മദിനമാണിന്ന്.

Share News

നവോത്ഥാന സന്ദേശങ്ങളെ തന്റെ വരികളിലൂടെ ഉജ്ജ്വലമായി ആവിഷ്കരിച്ച മഹാകവി കുമാരനാശാന്റെ നൂറ്റി അമ്പതാം ജന്മദിനമാണിന്ന്. മലയാള കാവ്യലോകത്തെ മണിപ്രവാളത്തിന്റെ അതിപ്രസരത്തിൽ നിന്നും മോചിപ്പിക്കാൻ നേതൃത്വം നൽകിയ കുമാരനാശാൻ കേരളത്തിന്റെ സാമൂഹ്യാവസ്‌ഥകളെ നിശിതമായി വിമർശിക്കാൻ കവിതയെ ഉപയോഗിച്ചു. കവി എന്നതിനൊപ്പം കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ബീജാവാപം നൽകിയ സംഘടനാ നേതൃത്വം കൂടിയായിരുന്നു ആശാൻ. 1903ൽ ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ അദ്ദേഹം പതിനാറുവർഷത്തോളം ആ പദവിയിൽ തുടർന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിക്കാൻ അദ്ദേഹം പ്രയത്നിച്ചു. […]

Share News
Read More