“ചാലക്കുടി STOP”|യുവഗ്രാമം ലഹരി വിരുദ്ധആശയത്തിലൂന്നിയ പ്രചാരണപരിപാടികൾ ഈ വിദ്യാഭ്യാസ വർഷം നടത്തുന്നു.

Share News

“ചാലക്കുടി STOP” സുഹൃത്തേ, വിദ്യാലയദിനങ്ങൾ വ്യക്തിജീവിതത്തിലെ ഏറ്റവും ആഹ്ലാദനന്ദകരമായ ഓർമ്മയും പ്രചോദനവുമാണ്. നാളെകളെ വാർത്തെടുക്കുന്നതിന്റെ പണിപ്പുരതന്നെയാണ് ക്ലാസ് മുറികൾ. പഠിപ്പിച്ച അദ്ധ്യാപകരോടെന്ന പോലെ സതീർഥരോടും പ്രത്യേകമായ സ്നേഹവും, വാത്സല്യവും, ബഹുമാനവും, എക്കാലവും തോന്നിയിട്ടുണ്ട്. ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ഇന്ന് മുതൽ വിദ്ധ്യാലയങ്ങളിലേയ്ക്ക് അറിവിന്റെ അക്ഷരഖനികൾ തേടി യാത്രയാവുകയാണ്. രാജ്യം വിശിഷ്യ നമ്മുടെ കേരളം മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത വളർച്ചയുടെ കാലഘട്ടത്തിലാണ് നമ്മൾ. പരമ്പരാഗതമേഖലകൾ എന്നതിനപ്പുറം വിദ്യഭ്യാസത്തിന്റെ ഉയർന്ന മേഖലകൾ സാധാരണക്കാർക്കും പ്രാപ്യമാകുന്നുവെന്നത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും […]

Share News
Read More

ഞങ്ങൾ ഒന്നും കാണുന്നില്ല.കാരണം ഞങ്ങളുടെ തലകൾകുനിഞ്ഞിരിക്കുകയാണ്.|മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക്.

Share News

മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക്. ‘വളരുന്ന’ യുവതയ്ക്ക് സമർപ്പിക്കുന്നു ഞങ്ങൾ ഒന്നും കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ കുനിഞ്ഞിരിക്കുകയാണ്. വൃദ്ധയായ സ്ത്രീ റോഡ് മുറിച്ചു കടക്കാൻ. സഹായമില്ലാതെ വിഷമിക്കുന്നു… കാരണം, ഞങ്ങൾ കാണുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിനു. വകയുണ്ടാക്കാൻ കൈ നീട്ടുന്ന. കൊച്ചു പെണ്‍കുട്ടി… കാരണം, ഞങ്ങൾ കാണുന്നില്ല. മുന്നിൽ നിവർന്നു കിടക്കുന്ന. പത്രത്താളുകളിലെ വാർത്തകൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല… കാരണം, ഞങ്ങൾ കാണുന്നില്ല. സ്വന്തം പങ്കാളിയുടെ തമാശകൾ. കേൾക്കാനോ, കണ്ണുകളിലെ പ്രണയം. കാണാനോ കഴിയുന്നില്ല… കാരണം, ഞങ്ങൾ കാണുന്നില്ല. […]

Share News
Read More

സമൂഹത്തിന്റെ നാനാകോണുകളും കണ്ടും അറിഞ്ഞും പഠിച്ചും, അവരിലൊരാളായി നിന്നുകൊണ്ട് വേണ്ട സേവനങ്ങൾ ചെയ്തും National Service Scheme എന്ന യുവകൂട്ടായ്മ ജൈത്രയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 53 വർഷം തികയുന്നു.

Share News

സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനം എന്നാ മുദ്രാവാക്യവുമായി 1969ൽ മഹാത്മാ ഗാന്ധി ഭാരതത്തിലുടനീളം 37 യൂണിവേഴ്സിറ്റികളിലായി 40000 വിദ്യാർത്ഥികളുമായി തുടങ്ങിയ സേവനപദ്ധതിയിൽ ഇന്ന് കർമ്മനിരതരായ 38 ലക്ഷത്തിൽപരം വോളണ്ടിയർമാരാണുള്ളത് ആരും ആരേയും പരിഗണിക്കാത്ത സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ഇന്നത്തെ തിരക്കുപിടിച്ച ഓട്ടപ്പാച്ചിലിൽ, ഒരാളുടെയെങ്കിലും ജീവിതത്തിന്റെ അന്ധകാരം നീക്കി സ്നേഹത്തിന്റെ പ്രകാശമാവാൻ നമ്മുക്ക് സാധിക്കുന്നുണ്ടെങ്കിൽ ഒരു NSS വൊളണ്ടിയർ എന്ന നിലയിൽ നമ്മുക്ക് അഭിമാനിക്കാം.. . വാനോളംഇനിയും വിശന്ന വയറിന് പൊതിച്ചോറായും, മരണത്തോട് മല്ലിടുന്നവർക്ക് ജീവന്റെ രക്തമായുമൊക്കെ NSS […]

Share News
Read More