വി.ഡി. സതീശന്‍ യുഡിഎഫ് ചെയര്മാന്
തിരുവനന്തപുരം: യുഡിഎഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വി. ഡി സതീശനെ തെരഞ്ഞെടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ യുഡിഎഫ് ഏകോപന സമിതിയോഗത്തിലാണ് തീരുമാനം. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനാണ് യുഡിഎഫ് ചെയര്‍മാനായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത കാര്യം മാധ്യമങ്ങളോട് പങ്കുവച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം യു.ഡി.എഫ് ചെയര്‍മാനായി രമേശ് ചെന്നിത്തല വഹിച്ച പങ്കിനെ നന്ദിയോടെ സ്മരിക്കുന്നതായി എം.എം ഹസന്‍ പറഞ്ഞു. യുഡിഎഫിന്റെ പരാജയം വിലയിരുത്താന്‍ രണ്ട് ദിവസം നീണ്ടു നില്ക്കുന്ന യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല |രമേശ് ചെന്നിത്തല
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ശക്‌തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുൻ പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ നയം വ്യക്തമാക്കുന്നു . തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണ്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാസ്തവത്തിൽ ഇന്ന് അദ്ദേഹത്തിനെതിരെ ഉയർന്ന പല വിമർശനങ്ങളും അസ്ഥാനത്താണ്. ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല […]
Read Moreമികച്ച പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരും: വി.ഡി സതീശൻ
കൊച്ചി: സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന്, പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട വിഡി സതീശന്‍. മികച്ച പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരുമെന്നും സതീശന്‍ പറഞ്ഞു. നല്ല കാര്യങ്ങളിലെല്ലാം സര്‍ക്കാരിനൊപ്പം നില്‍ക്കും. എല്ലാത്തിനെയും എതിര്‍ക്കുക എന്ന നിലപാടു സ്വീകരിക്കില്ല. എന്നാല്‍ തെറ്റായ കാര്യങ്ങളെ നിയമസഭയ്ക്കകത്തും പുറത്തും എതിര്‍ക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് സതീശന്‍ പറഞ്ഞു. കൊച്ചി: സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും […]
Read Moreസത്യപ്രതിജ്ഞ ചടങ്ങില്‍ യു.ഡി.എഫ് പങ്കെടുക്കില്ല: എല്ലാവരും വീട്ടിലിരുന്ന് കാണുമെന്ന് എം.എം. ഹസന്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എല്ലാവരും വീട്ടിലിരുന്ന സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും ഹസ്സന്‍ പറഞ്ഞു. ലളിതമായ ചടങ്ങില്‍ സത്യപ്രതിജ്ഞ നടത്തേണ്ടതായിരുന്നു. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം പറഞ്ഞിട്ടുണ്ട് എല്ലാവരും ടിവിയിലിരുന്ന് സത്യപ്രതിജ്ഞ കാണണമെന്ന്. യുഡിഎഫ് എംപിമാരും എംഎല്‍എമാരും വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് കാണും. ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസന്‍ […]
Read Moreപ്രതിപക്ഷ നേതാവിനെ കണ്ടെത്തുവാൻ കോൺഗ്രസ് വിഷമിക്കുന്നുവോ ?
കേരളത്തിലെ സംഘടനാപരമായ കാര്യങ്ങളില്‍ ഇനി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമോ . പ്രതിപക്ഷ നേതൃനിരയില്‍ മാറ്റം വേണമെന്ന് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നുവെന്ന് മാധ്യമങ്ങൾ പറയുമ്പോഴും തീരുമാനം എളുപ്പമല്ല . വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഉറച്ച നിലപാടിലാണ് ദേശിയ നേതൃത്വം എന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നു . ഇനി നിയമസഭയില്‍ വേണ്ടത് കരുത്തുള്ള നേതൃത്തമാണെന്ന് എല്ലാ വിഭാഗവും അഭിപ്രായപ്പെടുന്നു .ഘടകകക്ഷികളുടെ എല്ലാ താല്‍പര്യങ്ങള്‍ക്കും വഴങ്ങുന്ന നേതാക്കള്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്നും വിലയിരുത്തല്‍. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃത്വം ഒഴിയുവാൻ ആഗ്രഹിക്കുന്നില്ല .അദ്ദേഹം മാറേണ്ടിവന്നാൽ […]
Read Moreഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്.
കെ സുധാകരനെ വിളിക്കൂ, കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിൽ ഞെട്ടിത്തരിച്ച് നിൽക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളോടും അണികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്, കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏൽപ്പിക്കൂ. കോൺഗ്രസിന്റെ താഴേത്തട്ടു മുതൽ ഉള്ള പ്രവർത്തകരെ ഉണർത്തൂ. ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്. പിണറായി വിജയൻ എന്ന ശക്തനായ മുഖ്യമന്ത്രിയുടെ മുൻപിൽ, യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് പോലും പറയാതെയാണ് […]
Read Moreപരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും.|രമേശ് ചെന്നിത്തല
നിയമസഭാ തെരെഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. പരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ അഴിമതിയും കൊളളയും യു.ഡിഎഫ് പുറത്തുകൊണ്ടുവന്നിരുന്നു. അതൊക്കെ ഇല്ലാതായെന്നു ഈ വിജയം കൊണ്ട് കരുതണ്ട. സര്‍ക്കാരിന് പലഘട്ടത്തിലും തിരുത്തേണ്ടതായിട്ട് വന്നിട്ടുണ്ട്. സര്‍ക്കാരിന്‍റെ തെറ്റുകളെ തിരുത്തുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. പ്രതിപക്ഷ ധര്‍മം ഭംഗിയായി നിർവഹിക്കുവാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ് .വിജയിച്ച് നിയമസഭ സാമാജികരായ എല്ലാവരേയും അഭിനന്ദിക്കുന്നു. അപ്രതീക്ഷിതമായ ഈ പരാജയത്തിന് കാരണമായ […]
Read Moreകേരളത്തിൽ മുന്നില്‍?
തിരുവനന്തപുരം: ആദ്യഫലസൂചന പുറത്ത് വരുമ്പോൾ എൽഡിഎഫ് മുന്നിൽ . പാലായിൽ യുഡിഎഫ് സ്ഥാനാര്‍ഥി മാണി. സി കാപ്പൻ മുന്നില്‍. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ജോസ് കെ. മാണിയാണ് മുന്നിട്ട് നിന്നത് .പാലക്കാട് തുടക്കം തൊട്ടേ ഇ ശ്രീധരന്‍ മുന്നിലാണ്. വോട്ടെണ്ണല്‍ രണ്ട്മ ണിക്കൂര്‍ പിന്നിടുമ്ബോള്‍ ശ്രീധരന്റെ ലീഡ് മുവായിരംകടന്നു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബു മുന്നിട്ടു നില്‍ക്കുന്നത് ആയിരം വോട്ടിന്റെ ലീഡാണ് നേടിയിരിക്കുന്നത്. ഇടത് സ്ഥാനാര്‍ഥി എം.സ്വരാജാണ് തൊട്ടു പിന്നിലായുള്ളത്. വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന […]
Read MoreLIVE: വിധിദിനം 2021, ഭരണമാറ്റമോ, തുടര്‍ഭരണമോ?, ഉറ്റുനോക്കി രാഷ്ട്രീയ കേരളം
അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടുകള്‍ എണ്ണുന്നത്. ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍ സര്‍വ്വേകളെ പൂര്‍ണ്ണമായും യു.ഡി.എഫ് തള്ളികളയുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്ക്കരണ ചര്‍ച്ചകള്‍ തുടങ്ങും. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലങ്ങളും […]
Read More