രക്ഷാപ്രവർത്തകരുടെ ആരോഗ്യവും മനസ്സിന്റെ അവസ്ഥയും റെസ്ക്യൂ ,റിക്കവറി ഘട്ടങ്ങളിലെ മുൻഗണനയാണ് .അത് വേണ്ട വിധത്തിൽ ചെയ്തിട്ടുണ്ടോ?
രക്ഷാ പ്രവർത്തനത്തിൽ മുഴുകുന്നവരിലും മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പോകുന്നവരിലും അസ്വസ്ഥതകൾ പതിയെ മുള പൊട്ടാമെന്ന കാര്യം മറക്കരുത്.അവരും മനുഷ്യരല്ലേ ? ഉയിരോടെയുള്ള ആളുകളെ വീണ്ടെടുക്കാൻ പോകുമ്പോൾ മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമൊക്കെ കാണേണ്ടി വരുമ്പോൾ മനസ്സ് തളരാം. ക്ലേശകരമായ ദൗത്യത്തിൽ വിശ്രമമില്ലാതെ പങ്ക് ചേരുമ്പോൾ തളർച്ചയുണ്ടാകാം .പൊതുവിൽ ആത്മവീര്യം ചോർന്നു പോകാം. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്കുണ്ടാകുന്നതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഇവരിൽ ചിലരിലും ഉണ്ടാകാം . അത് അനുഭവപ്പെടുമ്പോൾ മടിക്കാതെ സഹായം തേടണം . താങ്ങാൻ പറ്റാത്ത വിധത്തിലായാൽ താൽക്കാലികമായി പിൻവാങ്ങുകയും […]
Read More