ജൂലൈ ഒന്ന് “ഡോക്‌ടേഴ്‌സ് ഡേ”|ഇപ്പോൾ 40 വയസ്സിനു താഴെയുള്ള ഡോക്ടർമാരിൽ പലരും മരണപ്പെടുന്നത് പുതിയ രോഗാതുരതയായ സ്ട്രെസ് സിൻഡ്രോം കൊണ്ടാണ്.

Share News

ജൂലൈ ഒന്ന് “ഡോക്‌ടേഴ്‌സ് ഡേ”, ഡോക്ടർമാരുടെ സേവനങ്ങളെ അംഗീകരിക്കുവാനും അവരെ അനുമോദിക്കാനും ഓർമ്മപ്പെടുത്തുന്ന ദിനം. പൊതുജനം കരുതുന്നതുപോലെ ഡോക്ടർമാർ അത്ര ഭാഗ്യവാന്മാരല്ലെന്ന് ഓർക്കണം. കർക്കശപ്രകൃതക്കാരായ മാനേജ്മെന്റുകൾക്കും എന്തിനും വിമർശനം തൊഴിലായി വച്ചിരിക്കുന്ന പൊതുജനത്തിനും ഇടയിൽ നട്ടംതിരിയുന്ന ഡോക്ടർമാരുടെ പ്രശ്നങ്ങൾ ആരും കാണാറില്ല. പകലന്തിയോളം ചെയ്തുകൂട്ടുന്ന ജോലിയും ഒടുങ്ങാത്ത സ്‌ട്രെസും വിശ്രമമില്ലായ്മയും ഡോക്ടർമാരുടെ ആയുസ്സ് കുറച്ചുകളയുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ 39 ശതമാനം ഡോക്ടർമാരും മരണപ്പെട്ടത് ഹൃദയസംബന്ധമായ രോഗങ്ങളാൽ. 25 ശതമാനം പേരുടെ മരണത്തിനു അർബുദം കാരണമായി. ഇന്ത്യയിലെ […]

Share News
Read More

നിരന്തരമായ കഴുത്ത് വേദനയ്ക്കും നടുവേദനയ്ക്കും ശരിയായ ചികിത്സയ്ക്ക് ശരിയായ രോഗനിർണയം വളരെ അത്യാവശ്യമാണ്..

Share News

അസഹനീയമായ കഴുത്തുവേദന , പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്.ജോലി ചെയ്യുന്ന മുതിർന്നവരിൽ വൈകല്യത്തിനുള്ള ഏറ്റവും സാധാരണ കാരണം നടുവ് വേദന/കഴുത്തു വേദന യാണ്. എന്നാൽ എടുത്തു പറയേണ്ട വസ്തുതയെന്തെന്നു വച്ചാൽ പലരും ഇതിനെ പലപ്പോഴും നിസ്സാരാമായി തന്നെ കാണുന്നു എന്നതാണ്. ഓഹ് ഒരു നടുവ് വേദനയല്ല , […]

Share News
Read More

ഭക്ഷ്യവിഷം: മനുഷ്യജീവന് വെല്ലുവിളിയെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: മരവിച്ച മനസാക്ഷിയുള്ളവര്‍ക്ക് മാത്രമേ ആഹാരത്തില്‍ വിഷം ചേര്‍ക്കാന്‍ കഴിയുകയുള്ളുവെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്. മനുഷ്യജീവനും ഭാവി തലമുറയ്ക്കും അപകടമാകുന്ന വിധത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷം നിറയ്ക്കുന്നവരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു സാധിക്കണം.അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒഴുകുന്ന പച്ചക്കറി, പാല്‍, കറിപ്പൊടികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ നിറയുന്ന മാരകവിഷങ്ങളെ പരിശോധിച്ചു കണ്ടെത്തി ശിക്ഷിക്കാന്‍ ആരുമില്ലെന്നാണ് മനുഷ്യര്‍ നേരിടുന്ന ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു രാജ്യങ്ങളില്‍ ആണെങ്കില്‍ ഇക്കൂട്ടരെ കൊടും കുറ്റവാളികളായി പരിഗണിക്കപ്പെടുകയും അവര്‍ ശിക്ഷിക്കപെടുകയും ചെയ്യും. നമ്മുടെ രാജ്യത്ത് […]

Share News
Read More

തുടർച്ചയായി ആളെക്കൊല്ലുന്ന ഭക്ഷണം…|ക്ഷണമുണ്ടാകുന്ന മരണങ്ങൾ കൂടാതെ അറേബിയൻ ഭക്ഷണങ്ങൾ ദീർഘകാലത്തോളം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. തീക്കനലിൽ വെച്ച് പാതി വെന്ത മാംസവും മസാലയും ഉദരസംബന്ധിയായ രോഗങ്ങൾക്ക് കാരണമാകും.

Share News

തുടർച്ചയായി ആളെക്കൊല്ലുന്ന ഭക്ഷണം… അറേബിയൻ വിഭവങ്ങൾ കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല. എന്നാലും അന്ന് മുതൽ കേൾക്കുന്നതാണ് അറേബിയൻ ഭക്ഷണം കഴിച്ചുള്ള മരണം! പ്രത്യേകിച്ച് ഷവർമ കഴിച്ച് മരിക്കുന്ന വാർത്ത വലിയ പുതുമയില്ലാത്ത ഒന്നായി മാറിയിരിക്കുന്നു! ക്ഷണമുണ്ടാകുന്ന മരണങ്ങൾ കൂടാതെ അറേബിയൻ ഭക്ഷണങ്ങൾ ദീർഘകാലത്തോളം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. തീക്കനലിൽ വെച്ച് പാതി വെന്ത മാംസവും മസാലയും ഉദരസംബന്ധിയായ രോഗങ്ങൾക്ക് കാരണമാകും. കൂടാതെ, കൊളസ്ട്രോൾ, ഹൃദയരോഗങ്ങൾ തുടങ്ങിയവ ഉണ്ടാക്കുന്ന ഒന്നാണ് ഈ ഭക്ഷണക്രമം. ഇഡ്ഡിലിയോ, സാമ്പാറോ, ചപ്പാത്തിയോ […]

Share News
Read More

മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്‌.

Share News

പേവിഷം അതിമാരകം മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്‌. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്‌ പകരുന്ന ഒരു ജന്തുജന്യ രോഗമാണ്‌ (Zoonosis) പേവിഷബാധ അഥവാ റാബീസ്‌ (Rabies). പേവിഷബാധ ഉണ്ടാക്കുന്നത്‌ ഒരു ആര്‍.എന്‍.എ. വൈറസാണ്‌- ലിസ വൈറസ്‌. ഉഷ്‌ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്‌ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല. നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്‍, ചെന്നായ, കുരങ്ങന്‍, അണ്ണാന്‍ എന്നീ […]

Share News
Read More