സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച് ലഹരി വസ്തുക്കളുടെ ലഭ്യതയും വാണിജ്യവും നിയന്ത്രിച്ച് കേരളത്തെ സംരക്ഷിക്കണമെന്ന് കെസിബിസി അഭ്യര്‍ഥിച്ചു.

Share News

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെവര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന കൊച്ചി: കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്. ബാലസോറിലെ ട്രെയിന്‍ അപകടം: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണംഒഡീഷയിലെ ബാലസോറില്‍ ജൂണ്‍ 2-ന് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നവരെയും മരണപ്പെട്ട സഹോദരങ്ങളെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച കെസിബിസി അവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലായിരിക്കുന്നവര്‍ക്ക് വേഗത്തില്‍ സൗഖ്യം ലഭിക്കട്ടെയെന്നും ആശംസിച്ചു. […]

Share News
Read More

വിഴിഞ്ഞം മൽസ്യതൊഴിലാളി സമരം താല്ക്കാലികമായി നിർത്തി വക്കുന്നു

Share News

ഇന്ന് (6-12-22 ) വൈകിട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെ തുടർന്നാണ് സമരം താല്ക്കാലികമായി നിർത്തി വയ്ക്കാൻ മൽസ്യ തൊഴിലാളി സമര സമിതി തീരുമാനിച്ചത്. മൽസ്യത്തൊഴിലാളികൾ അതിജീവനത്തിനും ഉപജീവനത്തിനു മായി നടത്തി വന്ന സമരം 138 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ന്യായമായ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് സമരം ആരംഭിച്ച ശേഷമാണ് സിമന്റ ഗോഡൗണുകളിലും സ്കുളുകളിലും കഴിയുന്ന കുടുംബങ്ങളെ വാടക നൽകി പുനരധിവസിപ്പിക്കാനും , വീടുകൾ വച്ചു നൽകുന്നതിന് മുട്ടത്തറയിൽ എട്ട് ഏക്കർ സ്ഥലം ഏറ്റെടുക്കാനും തയ്യാറായി […]

Share News
Read More

വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തെ തീരദേശവാസികളെ കൈവിടരുത്: സീറോമലബാർസഭ അൽമായ ഫോറം

Share News

കാക്കനാട്: കേരളത്തിൽ ഏറ്റവും ജൈവസമ്പന്നമായ കടൽമേഖലകളിലൊന്നാണ് വിഴിഞ്ഞം. ധാരാളം പാവപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നം ഈ വിഷയത്തിൽ അന്തർലീനമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലായെന്ന് സീറോമലബാർസഭ അൽമായ ഫോറം വിലയിരുത്തി. കേരളത്തിൽ വികസന പദ്ധതികൾക്കായി നടന്ന കുടിയൊഴിപ്പിക്കലുകളിലൊക്കെ സാധാരണ മനുഷ്യർ, പ്രത്യേകിച്ച് മൽസ്യത്തൊഴിലാളികൾ, ആദിവാസി, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുമാണ് ഉൾപ്പെട്ടത്. അവർക്ക് തക്കതായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചട്ടില്ല എന്നത് ചരിത്രപരമായ വസ്തുതയാണ്. തിരുവനന്തപുരം ആർച്ച്ബിഷപ്പിനെയും സഹായമെത്രാനെയും […]

Share News
Read More

ഇതൊരു മനുഷ്യാവകാശ പ്രശ്നമായിട്ടാണ് നാം കാണുന്നത്. |വികസനം മൂലം കനത്ത നഷ്ടം സംഭവിക്കാൻ പോകുന്ന ഒരു ജനവിഭാഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നാണ് നാം ആവശ്യപ്പെടുന്നത്.| മെത്രാപ്പോലീത്തസൂസപാക്യം എം.

Share News

2015 ആഗസ്റ്റ് മാസം 2-ാം തിയതി ഞായറാഴ്ച ദിവ്യബലിയുടെ അവസാനം തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ ഉള്ള എല്ലാ ദേവാലയങ്ങളിലും വായിച്ച അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ ഇടയലേഖനത്തിലേയ്ക്ക്: വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതി: ദൈവത്തിനു സ്തുതിദൈവജനത്തിന് സമാധാനം! വന്ദ്യ വൈദികരേ, പ്രിയമക്കളേ, വിഴിഞ്ഞത്ത് ഒരു വൻകിട വാണിജ്യ തുറമുഖം നിർമിച്ച് പ്രവർത്തിപ്പിക്കാൻ വേണ്ടി കേരള സർക്കാർ നടപടികളുമായി മുന്നോട്ടു പോവുകയാണല്ലോ. ഒരു സ്വപ്ന പദ്ധതിയായി വിശേഷിപ്പിച്ചുകൊണ്ട് അനന്തമായ വികസന സാദ്ധ്യതയാണ് ഈ പദ്ധതിമൂലം തെക്കൻ കേരളത്തിൽ ഉണ്ടാകാൻ പോകുന്നതെന്ന് […]

Share News
Read More

വിഴിഞ്ഞം തിരസംരക്ഷണ സമരം, മൂലംമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന് (14.9.2022)ആരംഭിക്കും|ആദ്യദിനത്തിലെ സമാപന സമ്മേളനം കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും

Share News

വിഴിഞ്ഞം തിരസംരക്ഷണ സമരം, മൂലംമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന് (14.9.2022)ആരംഭിക്കും അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ജനസമൂഹത്തോട് പക്ഷം ചേര്‍ന്നുകൊണ്ട് കെആര്‍എല്‍സിസിയുടെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ജനബോധന യാത്ര ഇന്ന് (സെപ്റ്റംബര്‍ 14, ബുധന്‍) ഉച്ചതിരിഞ്ഞ് 3:00ന് ആരംഭിക്കും. വികലമായ വികസനത്തിന്‍റെ ബാക്കിപത്രമായി കരുതുന്ന മൂലമ്പിള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികള്‍ കൈമാറുന്ന പതാക വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ യാത്രയ്ക്ക് നേതൃത്വം നല്കുന്ന […]

Share News
Read More