വിവാഹ മോചന കേസുകളിൽ പാലിക്കേണ്ടസാമാന്യ മര്യാദകൾ പൊതു ജനങ്ങൾക്ക് ഉന്നത കോടതികൾ തന്നെ ചൊല്ലി കൊടുക്കേണ്ട കാലമായി.
വിവാഹ ബന്ധം വേർ പിരിയാൻ തീരുമാനമെടുത്താൽ അത് മാന്യമായി നടപ്പിലാക്കണം. നിയമം നൽകുന്ന സൗകര്യത്തെ കള്ള കേസ് നിർമ്മിതിക്കായി ഉപയോഗപ്പെടുത്തരുത്. വിവാഹ വേളയിൽ എന്തെങ്കിലുമൊക്കെ ധനപരമായ കൈമാറ്റങ്ങളുണ്ടെങ്കിൽ അത് അന്തസ്സോടെ തിരിച്ച് കൊടുക്കണം. അപ്പോൾ പണമില്ലെങ്കിൽ ഒരു കാലാവധി പറഞ്ഞുള്ള തിരികെ നൽകൽ വാഗ്ദാനമെങ്കിലും കൊടുക്കണം. ഒന്നും തന്നില്ലെന്ന നുണ ചൊല്ലി തടി തപ്പാൻ നോക്കരുത്. കള്ളക്കേസുകൾ സമ്മർദ്ദത്തിലാക്കി പണവും പൊന്നും തിരിച്ച് മേടിക്കാനുള്ള ഏർപ്പാടാണെന്ന് വക്കീൽ വൃത്തങ്ങൾ പറയുന്നു. ഇല്ലാത്ത അക്രമത്തെയും, അവിഹിത ബന്ധത്തെയും,പോക്സോ സാഹചര്യങ്ങളെയും […]
Read More