വികസനവാദത്തെ വർഗീയവാദമാക്കി ചിത്രീകരിക്കരുത്:പ്രൊലൈഫ്

Share News

കൊച്ചി:കേരളത്തിന്റെ സാമൂഹ്യവികസനത്തിലും ആരോഗ്യവിദ്യാഭ്യാസ മേഖലയിലും മഹനീയ സേവനങ്ങൾ കാഴ്ചവെയ്ക്കുന്ന ക്രൈസ്തവ വൈദികരെ വർഗീയവാദികളായി ചിത്രികരിക്കുന്നതു പ്രതിഷേധാർഹമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ്. നീതിനിഷേധിക്കപ്പെടുന്ന മുനമ്പം നിവാസികൾക്കുവേണ്ടി മെത്രാൻമാരും വൈദികരും അൽമായ നേതാക്കളും സംസാരിക്കുമ്പോൾ അതിനെ വികൃതമായി വ്യാഖ്യാനിക്കുവാൻ സംസ്ഥാന ന്യൂനപക്ഷവകുപ്പ് മന്ത്രി തയ്യാറായത് ഖേദകരമാണ്. സമൂഹത്തെയും സമുദായത്തെയും ദോഷകരമായി ബാധിക്കുന്ന നയങ്ങൾ നിയമങ്ങൾ,സാമൂഹ്യതിന്മകൾ, ജീവനും സ്വത്തിനും സുരക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ തെറ്റിദ്ധാരണ സൃഷ്ടിക്കരുതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Share News
Read More

പച്ചയായ ക്രൂരതയെ നിസ്സാരവത്കരിക്കാൻ കഷ്ടപ്പെടുന്നവർ..|ഫാ. ജോഷി മയ്യാറ്റിൽ

Share News

കുക്കി- മെയ്തേയ് കലാപത്തിൽ വർഗീയത ഇല്ല എന്ന തെറ്റായ പ്രചാരണം ശക്തിപ്പെട്ടിരിക്കുകയാണ്. ഗോത്രവിഭാഗമായ കുക്കികളും ഗോത്ര വിഭാഗമല്ലാത്ത മെയ്തേയ്കളും തമ്മിൽ പ്രശ്നങ്ങൾ പണ്ടേ ഉണ്ട്. എന്നാൽ, വീരെൻ സിങ്ങ് മന്ത്രിസഭ വളരെ കൃത്യമായ അജണ്ടയോടെ ഏറെ നാളെടുത്ത് ഒരു കൂട്ടരെ വർഗീയമായി സംഘടിപ്പിച്ച് നടത്തിയതാണ് ഇപ്രാവശ്യത്തെ ക്രൂരമായ ക്രൈസ്തവ വേട്ട എന്നതാണ് യാഥാർത്ഥ്യം. ഗുജറാത്തിലും കാണ്ഡമാലിലും ഛത്തിസ്ഗഡിലും കർണാടകത്തിലും വളരെ വിജയകരമായി സംഘപരിവാർ ശക്തികൾ ചെയ്തതിൻ്റെ പുത്തൻ ശൈലിയിലുള്ള തനിയാവർത്തനമാണ് മണിപ്പൂരിൽ നടക്കുന്നത്. ഇപ്രാവശ്യത്തെ കലാപത്തിൽ വർഗീയത […]

Share News
Read More