മാതാപിതാക്കളെ അല്ലെങ്കിൽ പ്രായമായവരെ മർദ്ദിക്കുന്നതോ മാനസികമായി പീഡിപ്പിക്കുന്നതോ ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല. അങ്ങനെ ചെയ്യുന്നവർ കർശനമായ ശിക്ഷ അർഹിക്കുന്നുമുണ്ട്.
പീഡിപ്പിക്കപ്പെടുന്ന അമ്മമാർ, ഇന്നവർ നാളെ നാം? രണ്ടായിരത്തി ഇരുപത്തി മൂന്നിലെ അവസാനത്തെ മാസം നമ്മൾ കണ്ട കാഴ്ച ഒരു വീട്ടിൽ പ്രായമായ ഒരു സ്ത്രീ അവരുടെ മരുമകളാൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതാണ്. ആരോ വീഡിയോ എടുത്തത് കൊണ്ട് കൃത്യമായ തെളിവായി, സമൂഹത്തിൽ നിശിത വിമർശനമായി, പോലീസ് ഊർജ്ജിതമായി, കുറ്റവാളി ജയിലിനകത്തായി. നന്നായി. ഇത് ആദ്യത്തെ സംഭവമല്ല. ഈ വർഷം തന്നെ എത്രയോ വാർത്തകൾ നമ്മൾ കണ്ടു. ഈ കുടുംബത്തിൽ തന്നെ ഏറെ നാളായി ഈ ‘അമ്മ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് വാർത്ത […]
Read More