തള്ളപ്പൂച്ച പാമ്പുകടിയേറ്റ് ചത്തു; വളര്‍ത്തമ്മയായെത്തി നായ, അമ്മിഞ്ഞപ്പാല്‍ നല്‍കി സംരക്ഷണം

Share News

പൂച്ചാക്കൽ : കുഞ്ഞുങ്ങളെ പ്രസവിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ പാമ്പുകടിയേറ്റ് തള്ളപ്പൂച്ച ചത്തു. അമ്മിഞ്ഞപ്പാൽപോലും കിട്ടാതെ കുഞ്ഞുങ്ങൾ കരഞ്ഞുതുടങ്ങി. അപ്പോഴാണ് കുടു എന്ന നായ പൂച്ചക്കുട്ടികളെ മക്കളെപ്പോലെ താലോലിക്കാൻ തുടങ്ങിയത്. പൂച്ചക്കുഞ്ഞുങ്ങൾക്ക് കുടു അമ്മയായി. അമ്മിഞ്ഞപ്പാൽ നൽകിയാണ് ഈ നായ പൂച്ചക്കുട്ടികളെ താലോലിക്കുന്നത്. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് അടയത്ത് ആലുങ്കൽവെളി ജോഷിയുടെ വീട്ടിലാണ് ഈ സ്നേഹപരിചരണം. നായയ്ക്ക്‌ സ്വന്തം മക്കളെ പ്രസവം കഴിഞ്ഞയുടൻ നഷ്ടപ്പെട്ടിരുന്നു. കടപ്പാട്…. Sarath Sarathlal Lal

Share News
Read More

ആരാണ് Good samaritan ( നല്ല ശമര്യക്കാരൻ )?|മോട്ടോർ വാഹന നിയമപ്രകാരം ഒരു തരത്തിലുള്ള വിഷമതകളും ഉണ്ടാകാതിരിക്കാനുള്ള നിയമപരമായ സംരക്ഷണം ഉറപ്പു നൽകുന്നുണ്ട്.

Share News

ആരാണ് Good samaritan ( നല്ല ശമര്യക്കാരൻ )? റോഡപകടങ്ങളിൽ പെടുന്നവരെ സ്വമേധയാ ലാഭേച്ഛയോ, പ്രതിഫലമോ, നഷ്ടപരിഹാരമോ ആഗ്രഹിക്കാതെ രക്ഷിക്കാനും, അടിയന്തിര പ്രഥമ ചികിത്സ നൽകാനും ആശുപത്രിയിലെത്തിക്കാനും സഹായിക്കുന്നവരെ നല്ല ശമര്യക്കാരൻ (good samaritan ) എന്നാണ് അറിയപ്പെടുന്നത്. മോട്ടോർ വാഹന നിയമപ്രകാരം ഇങ്ങനെയുള്ളവർക്ക് ഒരു തരത്തിലുള്ള വിഷമതകളും ഉണ്ടാകാതിരിക്കാനുള്ള നിയമപരമായ സംരക്ഷണം ഉറപ്പു നൽകുന്നുണ്ട്.(CMVR 168) ഇത്തരം ആളുകളെ മതം, ജാതി, ദേശീയത, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ യാതൊരു വിവേചനവുമില്ലാതെ മാന്യമായി പരിഗണിക്കണം. അപകടത്തിൽ പെട്ട […]

Share News
Read More

അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷ കടുക്കും; ആശുപത്രി സംരക്ഷണ ബില്ലിനു ഗവര്‍ണറുടെ അംഗീകാരം

Share News

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ബില്ലിനു ഗവര്‍ണറുടെ അംഗീകാരം. ആശുപത്രിക്കും ജീവനക്കാര്‍ക്കും ഏതിരായ അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് കര്‍ശന വ്യവസ്ഥകളോടെ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനൻസ് ഇറക്കിയത്. അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷിക്കപ്പെടും. ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അര ലക്ഷം രൂപ മുതല്‍രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും […]

Share News
Read More

ആ ചവിട്ട് കൊണ്ടത് ഓരോ …..മനുഷ്യസ്നേഹിയുടെയും നെഞ്ചിലാണ്.|കുഞ്ഞേഞങ്ങൾക്ക് മാപ്പേകുക|തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്.

Share News

തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്. കൊച്ചി. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപെടുന്ന കേരളത്തിൽ കുട്ടികൾ തെരുവിൽ അലയുന്നതും അവർ ആക്രമിക്കപ്പെടുന്നതും ആശങ്കയും വേദനയും ഉളവാക്കുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. തലശ്ശേരിയിൽ ആറുവയസ്സുള്ള ബാലനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രോ ലൈഫ് അപ്പൊസ്തലേറ്റ് ഉത്ക്കണ്ഠ രേഖപ്പെടുത്തി. കുട്ടിയെ ആക്രമിച്ച വ്യക്തിക്കെതിരെ നരഹത്യശ്രമത്തിന്‌ കേസ് എടുക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. . കാറില്‍ ചാരിനിന്നുപോയ സാധുവായ കുഞ്ഞിനെ വെറുപ്പോടെ ചവിട്ടുന്ന മനുഷ്യരൂപമുള്ള ഒരു ക്രൂരജന്തു. […]

Share News
Read More