വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു.

Share News

സഹനത്തീയിൽ വെന്തുരുകി അവസാനം ക്ഷമയുടെയും മാനസാന്തരത്തിന്റെയും പുതിയ ചരിത്രത്തിനു കാരണഭൂതയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു. “രേഖ” എന്ന ചിത്രത്തിൽ അഭിനയിച്ച്‌ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ “വിൻസി അലോഷ്യസാണ്” റാണി മരിയയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷൈസൺ പി ഔസേഫ് ആണ് സംവിധാനം. “Face of the Faceless” മുഖമില്ലാത്തവരുടെ മുഖം എന്നാണ് സിനിമയുടെ പേര്.

Share News
Read More

സിസ്റ്റർ റാണി മരിയയായി വിൻസി അലോഷ്യസ്; ചിത്രം മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ

Share News

ഇരുപത്തിയൊന്നാം വയസ്സിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മദ്ധ്യപ്രദേശിൽ എത്തി ഒരു പ്രദേശത്തുള്ള ജനതയ്ക്ക് വേണ്ടി സ്വന്തം ജീവിതം ത്യജിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിൽ ചുവടുറപ്പിച്ച താരം വിൻസി അലോഷ്യസ് മലയാള സിനിമയും താണ്ടി ബോളിവുഡിലേക്ക് എത്തുന്ന എന്ന വാർത്തകൾ വന്നിരുന്നു. ഹിന്ദി ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് നായികയായി വിൻസി എതുന്നത്. സിസ്റ്റർ റാണി മരിയയുടെ ജീവിത കഥയിലൂടെയാണ് തരാം ത്രിഭാഷാ ചിത്രത്തിൽ എത്തുന്നത്. ഇരുപത്തിയൊന്നാം വയസ്സിൽ മിഷൻ പ്രവർത്തനങ്ങളുടെ […]

Share News
Read More