മണിപ്പൂരിലെ കലാപത്തെക്കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ സുന്ദരമായ ആ നാട്ടിലേക്ക് 2016 മെയ് മാസത്തിൽ നടത്തിയ യാത്ര ഓർമ്മ വരുന്നു.

Share News

മണിപ്പൂരിലെ കലാപത്തെക്കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ സുന്ദരമായ ആ നാട്ടിലേക്ക് 2016 മെയ് മാസത്തിൽ നടത്തിയ യാത്ര ഓർമ്മ വരുന്നു. ഞാനും സുഹൃത്ത് മിറാഷും കൂടി അസം , നാഗാലാണ്ട് , മണിപ്പൂർ എന്നിവിടങ്ങളിൽ പോയി. മണിപ്പൂരിലെ ഇംഫാൽ , മൊറേ , സേനാപതി , മാവോ എന്നീ ടൗണുകൾ ചുറ്റിക്കണ്ടു. അസം , നാഗാലാണ്ട് , മണിപ്പൂർ – ഇവിടെ ഒക്കെ ഞങ്ങൾ നല്ല റോഡുകളും പരിഷ്കാരം ഉള്ള ജനങ്ങളെയും കണ്ടു. നാഗാലാണ്ടിലെ വലിയ നഗരമായ ദിമാപൂർ […]

Share News
Read More

ഏറ്റവും പ്രധാനമായ സുരക്ഷാ ഘടകമാണ് സീറ്റ് ബെൽറ്റുകൾ |കൂട്ടിയിടിക്കുമ്പോഴോ പെട്ടെന്ന് നിർത്തുമ്പോഴോ ഉള്ള ഗുരുതരമായ പരിക്കുകളിൽ,മരണത്തിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്നു

Share News

കാറിൽ സഞ്ചരിക്കുമ്പോൾ മണിക്കൂറിൽ 60 കി മീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ പോലും സെക്കണ്ടിൽ 16 മീറ്റർ വേഗതയിൽ നമ്മൾ പറന്ന് കൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് തോന്നാറില്ല എന്നാൽ വാഹന അപകടം ഉണ്ടാകുമ്പോൾ ഈ വേഗതയിൽ നമ്മുടെ ശരീരം എടുത്ത് എറിയുകയാണ് ചെയ്യുന്നത്… മണിക്കൂറിൽ 70 കി.മീ അധികമാണ് വേഗത എങ്കിൽ ഗ്ലാസ് തകർത്തു ചിലപ്പോൾ പുറത്തേക്ക് തന്നെ വന്നേക്കാം … ആ ഒരൊറ്റ ആഘാതത്തിൽ തന്നെ ആന്തരിക അവയവങ്ങൾ തകർന്ന് ഗുരുതരമായ പരിക്കോ മരണമോ തന്നെ സംഭവിച്ചേക്കാം. […]

Share News
Read More

നിഷിജിത്തിന്റെ സ്വപ്നമഹാനൗക ‘ക്ലാസിക് ഇംപീരിയൽ’ യാത്ര ആരംഭിക്കുന്നു.

Share News

മനസ്സിൽ മൊട്ടിടുന്ന പുതു ആശയങ്ങൾ ആവർത്തിത ചിന്തകളോടെ വളർത്തി, നിരന്തരമായി കാണുന്ന സ്വപ്‌നങ്ങൾ വളമാക്കി, പ്രതികൂല കാലങ്ങളെ തരണം ചെയ്ത് ഫലവത്താക്കുന്നതിൽ നിഷിജിത്ത് വിജയം കൈവരിച്ചിരിക്കുന്നു. കോവിഡ് ഉൾപ്പടെയുള്ള പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊണ്ട് മൂന്നു വർഷം നീണ്ട കഠിനപ്രയത്ന ഫലമായി ബോൾഗാട്ടി (പോഞ്ഞിക്കര) സ്വദേശിയായ നിഷിജിത്ത് കെ ജോൺ സ്വന്തമായി നിർമ്മിച്ച അദ്ദേഹത്തിന്റെ ആഡംബര വെസ്സൽ ‘ക്ലാസിക് ഇംപീരിയൽ’ യാത്ര തുടങ്ങാൻ പോവുകയാണ്. ഒരു വെസ്സൽ നിർമ്മിക്കുന്നതിനുള്ള യാർഡ് സംവിധാനം കപ്പൽ നിർമാണസൗകര്യങ്ങളോടെ സ്വന്തമായി സജ്ജീകരിക്കുകയും […]

Share News
Read More

4 വയസ് വരെ ഉള്ള കുട്ടികൾക്ക് ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റുംഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുന്ന കാഴ്ച ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു.

Share News

അതിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയമായ മറ്റൊരു മാതൃക കൂടി ഈ ചിത്രത്തിലുണ്ട്. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ (Safety Harness) ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്. നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ ആ നിയമം പരിഷ്കരിക്കപ്പെടുകയാണ് ഇനി മുതൽ ഒൻപത് മാസത്തിനും നാലു […]

Share News
Read More

രാത്രികാല യാത്രകളിൽ വശങ്ങളിലും പിറകിലും ” പ്രകാശം പ്രതിഫലിക്കുന്ന ടേപ്പുകൾ” (Reflective Contour Marking) ഒട്ടിക്കണം എന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടം അനുശാസിക്കുന്നു.

Share News

Reflective Contour Marking രാത്രികാല യാത്രകളിൽ വലിയ ചരക്ക് വാഹനങ്ങളുടെ നീളം, വീതി, ഉയരം എന്നിവ കൃത്യമായി മറ്റ് വാഹന ഡ്രൈവർമാർക്ക് ദൃഷ്ടിയിൽ പെടുന്നതിനും ബോഡിയുടെ രൂപവും ആയതിന്റെ കൃത്യമായ വലിപ്പവും ഉയരവും തിരിച്ചറിയുന്നതിനും ആയി വശങ്ങളിലും പിറകിലും ” പ്രകാശം പ്രതിഫലിക്കുന്ന ടേപ്പുകൾ” (Reflective Contour Marking) ഒട്ടിക്കണം എന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടം അനുശാസിക്കുന്നു. കേന്ദ്ര മോട്ടോർ വാഹന ചട്ടം 104 (1) (iii) പ്രകാരം 7.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ട്രെയിലർ […]

Share News
Read More

സുരക്ഷിതമായ യാത്ര : പൗരൻ്റെ അവകാശം – പ്രൊ ലൈഫ്

Share News

കൊച്ചി: നമ്മുടെ നാട്ടിൽ സുരക്ഷിതമായി യാത്രചെയ്യുവാനുള്ള പൗരൻ്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിൽ ദേശിയ പാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടക്കണമെന്നും, റോഡപകടങ്ങൾ മനുഷ്യനിർമ്മിതദുരന്തങ്ങളാണെന്നും, റോഡുകൾ കുരുതിക്കള ങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നുമുള്ള കേരള ഹൈകോടതി വിധിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യ ജീവൻ നഷ്ടപ്പെടുമോയെന്നുള്ള ഭയമില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും, ഉറപ്പുവരുത്തുവാനും ദേശിയ പാതാ അതൊറിറ്റിയും, പൊതുമരമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളും ശ്രദ്ധിക്കണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി […]

Share News
Read More