സൈബര്‍ ആക്രമണങ്ങളും കണ്ടെത്തി നിയമനടപടി ‘ സ്വീകരിക്കുന്നതിന് 24 മണിക്കൂറും സൈബര്‍ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share News

തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി. നിയമനടപടിക്ക് പിന്നാലെ ഓൺലൈൻ ചാനലിൽ നിന്ന് വാർത്ത പിൻവലിച്ചു. ചീഫ് ഇലക്ടറല്‍ ഓഫീസർക്കെതിരെ അധിക്ഷേപം നടത്തിയ വിഷയത്തിൽ തിരുവല്ല പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കണ്ടെത്തി മൊബൈൽ […]

Share News
Read More

സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണംസംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Share News

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിച്ച് സാമൂഹ്യമാധ്യമങ്ങളില്‍പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. Kerala Police

Share News
Read More

അപരിചിതരുടെ സൗഹൃഭാഭ്യർഥനകളും വീഡിയോ കോളുകളും ഒരു കാരണവശാലും സ്വീകരിക്കരുത്. |പണം നഷ്ടമായാൽ ഉടൻ തന്നെ 1930 ൽ സൈബർ പോലീസിനെ അറിയിക്കുക.

Share News

ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പൂരിൽ പോയി പിടികൂടിയത്. കേരള പോലീസ് തന്നെ തിരക്കി രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി തട്ടിയെടുത്ത തുക ഉടൻ തന്നെ യുവാവിന് അയച്ചു നൽകി. […]

Share News
Read More

സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി|ശാരീരിക സ്വയരക്ഷാ പരിശീലനം തുടങ്ങി സൈബർ സുരക്ഷ വരെ പ്രസക്തമായ 15 അധ്യായങ്ങൾ

Share News

പുസ്തകപരിചയം സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി പീനൽ കോഡും നിയമങ്ങളും ചട്ടങ്ങളും മാനുവലുകളുംകൊണ്ടു മാത്രം ഉറപ്പാക്കാൻ കഴിയുന്നതല്ല സ്ത്രീസുരക്ഷ. എന്നാൽ ഇതെല്ലാം ആവശ്യവുമാണ്. അവയെക്കുറിച്ചു വേണ്ടത്ര അറിവ് സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നില്ല എന്നത് അരക്ഷിതത്വം വർധിപ്പിക്കുകയാണ്. ഇതാണ് ഈ വനിതാദിനത്തിൽ പുറത്തുവരുന്ന ” സ്ത്രീപക്ഷം: സ്ത്രീസുരക്ഷയ്ക്ക് ഒരു വിവരസഹായി” എന്ന ആകർഷകവും വിവരസമൃദ്ധവുമായ കൈപ്പുസ്തകത്തിന്റെ പ്രസക്തി. കില ഗസ്റ്റ് ഫാക്കൽറ്റി അംഗം സുനു മാത്യുവും കോട്ടയത്തെ എഡിറ്റിന്ത്യ കണ്ടന്റ് ഫാക്ടറി ഡയറക്ടർ റെജി ടി. തോമസും ചേർന്നു തയ്യാറാക്കിയ […]

Share News
Read More