ഇടുക്കി മുരിക്കാട്ടുകുടി സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതിയുമായി ലിൻസി ടീച്ചർ
സ്കൂളിൽ എത്തിയ വിദ്യാർത്ഥിനി വെള്ളം ഛർദ്ദിക്കുന്നത് കണ്ട് അധ്യാപിക ലിൻസി ജോർജ് കാര്യം അന്വേഷിച്ചു. രാവിലെ ഭക്ഷണം കഴിക്കാത്തതിനാൽ ആണെന്ന് കുട്ടിയുടെ മറുപടി. ഇങ്ങനെയുള്ള കുട്ടികൾ വേറെയും ഉണ്ടെന്ന് കണ്ടെത്തിയതോടെ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കാണ് സൗജന്യമായി പ്രഭാത ഭക്ഷണം കൊടുക്കുന്നത്. ഒരു മാസം മുൻപാണ് സംഭവം. അന്ന് അധ്യാപകരിൽ ഒരാൾ കൊണ്ടുവന്ന ഇഡ്ഡലി പ്രൈമറി ക്ലാസിൽ പഠിക്കുന്ന ആ […]
Read More