പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്….ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു…|.. ശ്രീകൃഷ്ണജയന്തിയും ക്രിസ്തുമസും വലിയ പെരുന്നാളും ഞങ്ങൾ ഒന്നിച്ചാഘോഷിച്ചു.|..ലക്ഷ്മിയും ആമിനയും റോസിയും ഒരു പാത്രത്തിൽ ഉണ്ട്… ഒരുമിച്ചു നടന്നു..

Share News

പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്…. ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു… മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നു എൽ. ഇ. ഡി വിളക്കുകളുടെ വർണ വെളിച്ചത്തിലേക്ക് ലോകം പാഞ്ഞു പോയത് നമ്മുടെ കണ്മുന്നിലൂടെ ആയിരുന്നു… നിങ്ങൾ ന്യൂജെൻ തലമുറയോട് ഒന്നു ചോദിച്ചോട്ടെ…മനം കുളിർക്കെ നിങ്ങൾ മഴ നനഞ്ഞിട്ടുണ്ടോ…. പുതുമഴയിൽ നനഞ്ഞു നിൽക്കുന്ന പ്രണയിനിയെ കണ്ടിട്ടുണ്ടോ… വഴിവക്കിലെ മാവിൽ നിന്നും കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങാ ഉപ്പും മുളകും കൂട്ടി തിന്നിട്ടുണ്ടോ… […]

Share News
Read More

മുസ്ളീം ലീഗിന്റെ സൗഹൃദ കൂട്ടായ്മാ സംരംഭം പ്രതീക്ഷ നൽകുന്നത് |ഇതര സമുദായങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഇസ്ലാമിക് റാഡിക്കലൈസേഷനെ പ്രത്യയശാസ്ത്രപരമായി ഉള്ളിൽനിന്നു നേരിടാൻ മുസ്ളീം സമുദായത്തെ ശക്തിപ്പെടുത്തുക എന്നതും.

Share News

മുസ്ളീം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ജില്ലാ കേന്ദ്രങ്ങളിൽ മത സൗഹാർദ പര്യടനവും പാർട്ടി കൺവെൻഷനുകളും നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഫാസിസത്തിനും മത നിരാസത്തിനും ഹിംസാത്മക പ്രതിരോധ പ്രസ്ഥാനങ്ങൾക്കുമെതിരേ, മത സാഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗിന്റെ യുവ ജാഗ്രതാ റാലിയും നടന്നുകൊണ്ടിരിക്കുന്നു. ഒപ്പം, മുസ്‌ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് തങ്ങളുടെ പര്യടനത്തോടനുബന്ധിച്ചു പ്രാദേശിക തലത്തിൽ വിവിധ മത സമുദായ സാംസ്‌കാരിക നേതാക്കളെയും പ്രവർത്തകരെയും ഒരുമിച്ചു ചേർക്കുന്ന സൗഹൃദ കൂട്ടായ്മകളും […]

Share News
Read More