ലൈഫ് മിഷൻ: സർക്കാർ വിജിലൻസ് അന്വേഷണം ,പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം : വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിരുപാധികം അന്വേഷിക്കാനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. റെഡ് ക്രസന്റുമായുള്ള ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. അന്വേഷണം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്തുനല്‍കുകയും ചെയ്തിട്ടുണ്ട്. ക്രമക്കേടുകളില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തും. ലൈഫ് മിഷന്‍ പദ്ധതിക്ക് റെഡ് ക്രെസന്റിന്റെ സഹായം സ്വീകരിച്ചത് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ അല്ലെന്ന് ചീഫ് സെക്രട്ടറി […]

Share News
Read More

പാലാരിവട്ടം പാലം: മേല്‍നോട്ടം ഇ.ശ്രീധരന് , ഒന്‍പത് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി സുധാകരന്‍

Share News

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പാ​ലം പ​ണി​യു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല ഇ. ​ശ്രീ​ധ​ര​ന് ന​ല്‍​കു​മെ​ന്നും പാ​ലം പ​ണി ഒ​ന്‍​പ​ത് മാ​സ​ത്തി​ന് ഉ​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ ശ്രീ​ധ​ര​നു​മാ​യി ഉ​ട​ന്‍ ത​ന്നെ സം​സാ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂർണ്ണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച ഇന്നത്തെ സുപ്രീം കോടതിയുടെ വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ […]

Share News
Read More

പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല: സുപ്രീംകോടതി.

Share News

ന്യൂഡൽഹി: പ്രതിഷേധിക്കാനും സമരം ചെയ്യാനുള്ള പൗരന്‍മാരുടെ അവകാശം പരമമല്ലെന്ന് സുപ്രീംകോടതി. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ സ​ഞ്ചാ​ര സ്വാ​ത​ന്ത്യ​വു​മാ​യി ഒ​ത്തു​പോ​ക​ണം. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു സഞ്ചരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രതിഷേധത്തിന്റെ പേരില്‍ അത് ഹനിക്കപ്പെടരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍, പൗരത്വ നിമയത്തില്‍ പ്രതിഷേധിച്ച്‌ റോഡ് തടസ്സപ്പെടുത്തി നടന്ന സമരത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം. ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഹര്‍ജി പരിഗണിക്കുന്നത്. നിലവില്‍ സമരം ഇല്ലാത്തതിനാല്‍ ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് ഹര്‍ജിക്കാരോട് […]

Share News
Read More

അധികമായ മൊബൈൽ ഫോൺ ഉപയോഗം brain tumour – നു കാരണമാകുമോ?

Share News

ഈ അടുത്ത കാലങ്ങളിൽ മേൽ പറഞ്ഞ വിഷയത്തെ കുറിച്ച് അധികമായി ചർച്ചകൾ നടന്നു കൊണ്ടേയിരിക്കുകയാണ്. സെൽ ഫോണുകൾ പുറപ്പെടുവിക്കുന്ന radio frequency rays അഥവാ (RF rays) എന്ന് പറയുന്നത് electromagnetic spectrum – ഇൽ FM Radio Waves – നും microwave ovens, radar, satellite station എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന റേയ്സിന്റെയും ഇടയിൽ വരുന്നവയാണ്. നാളിതുവരെ RF വേവ്സ് brain tumour നു കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നാൽ അതോടൊപ്പം തന്നെ ഇവ തികച്ചും സുരക്ഷിതമാണോ […]

Share News
Read More

ഇരുട്ടിലായ കണ്ണിന് പകരമായി അവളെ ചേർത്ത് നിർത്തി ജീവിതത്തിൽ വെളിച്ചമേകാൻ വീടിനടുത്തു തന്നെയുള്ള നല്ല മനസ്സുള്ള ചെറുപ്പക്കാരൻ സൈമൺ തയ്യാറായി

Share News

മിന്നുകെട്ട് നിശ്ചയിച്ചിരിക്കേ കണ്ണിൽ കമ്പി തുളച്ചു കയറി കാഴ്ച നഷ്ടപ്പെടുക.. തീരുമാനിച്ച കല്യാണം മുടങ്ങുക.. അഞ്ജുവിൻ്റെ കണ്ണിലും ജീവിതത്തിലും ഇരുട്ടു കയറിയ നാളുകൾ..കഴിഞ്ഞ വർഷം ബസ് യാത്രയ്ക്കിടെയാണ് കമ്പി തുളച്ചു കയറി അഞ്ജുവിൻ്റെ ഇടതു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടത്. ഇരുട്ടിലായ കണ്ണിന് പകരമായി അവളെ ചേർത്ത് നിർത്തി ജീവിതത്തിൽ വെളിച്ചമേകാൻ വീടിനടുത്തു തന്നെയുള്ള നല്ല മനസ്സുള്ള ചെറുപ്പക്കാരൻ സൈമൺ തയ്യാറായി. ഇന്നലെ (7-9-2020) അവളുടെ വിവാഹമായിരുന്നു. ഇരുവർക്കും ആശംസകൾ Manoj Thomas

Share News
Read More

ആന്തരിക വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും അപ്രായോഗിക നിർദ്ദേശങ്ങളും അടങ്ങിയതാണ് ഇതെന്ന് ദേശീയ വിദ്യാഭ്യാസ നയം

Share News

ആകർഷകമായും ഭാവിയുടെ പ്രതീക്ഷകൾ സഫലീകരിക്കാൻ പ്രാപ്തമാണെന്ന പ്രതീതി ജനിപ്പിച്ചും നിരവധി പുത്തൻ ആശയങ്ങളാലും സാധ്യതകളാലും സമ്പുഷ്ടമാക്കപ്പെടുന്നതാണ് ദേശിയ വിദ്യാഭ്യാസ നയമെങ്കിലും ആന്തരിക വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും അപ്രായോഗിക നിർദ്ദേശങ്ങളും അടങ്ങിയതാണ് ഇതെന്ന് ദേശീയ വിദ്യാഭ്യാസ നയം വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ അഭിപ്രായമുയർന്നു. തമ്പാൻ തോമസ് ഫൗണ്ടേഷനാണ് വിഡിയോ കോൺഫ്രൻസിലൂടെ ദേശീയ സെമിനാർ സംഘടിപ്പിച്ചത്. രാജ്യത്തിൻ്റെ സവിശേഷതയായ ഫെഡറൽ സ്വഭാവത്തെ ദുർബലപ്പെടുത്തുകയും വിദ്യാഭ്യാസ മേഖലയിലെ സർവ്വ ഘടകങ്ങളും കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിൽ കേന്ദ്രീകരിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തെ വൈവിധ്യങ്ങൾ പരിഗണിക്കുന്നതിന് ഈ […]

Share News
Read More

പിഎസ് സിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പിടവാശിയുടെ ബലിയാടാണ് കാരക്കോണത്ത് എസ് അനു.-ഉമ്മൻ ചാണ്ടി

Share News

പിഎസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്നു പിഎസ് സിയും സര്‍ക്കാരും അന്ധമായ നിലപാടെടുത്തു. 45 ലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കളെ ഇതു നിരാശയുടെ പടുകുഴിയിലേക്കു തള്ളിവിട്ടു. റാങ്ക്‌ലിസ്റ്റിന്റെ അഭാവത്തില്‍ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും കണ്‍സള്‍ട്ടന്‍സിക്കാര്‍ക്കും സര്‍ക്കാര്‍ ഓഫീസുകളില്‍ നിയമനം നടത്തുകയാണ്. ഇതു യുവമനസുകളെ സ്‌തോഭജനകമാക്കി. പിഎസ്സിയുടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിസ്റ്റില്‍ നിന്ന് 72 പേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയത്. അനുവിന്റെ റാങ്ക് 77. നൂറുപേര്‍ക്കു പോലും ഈ ലിസ്റ്റില്‍ നിന്ന് നിയമനം നല്കിയില്ല. ഇത് […]

Share News
Read More

സിപിഎം പതിവുപോലെ പറഞ്ഞകാര്യം വിഴുങ്ങി ഒരു കാര്യം കൂടി നടപ്പാക്കി.

Share News

സിപിഎം പതിവുപോലെ പറഞ്ഞകാര്യം വിഴുങ്ങി ഒരു കാര്യം കൂടി നടപ്പാക്കി. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്രനയമനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ 2013 ഏപ്രില്‍ മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയപ്പോള്‍ സിപിഎമ്മും അതിന്റെ സംഘടനകളും ഉറഞ്ഞുതുള്ളി. രണ്ടു തവണ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ അനിശ്ചിതകാല സമരം തുടങ്ങി. രാത്രി ഒരു മണിക്ക് ക്ലിഫ് ഹൗസില്‍ വച്ച് അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കിയത് ഓര്‍ക്കുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത […]

Share News
Read More

സഭയിലെ കക്ഷിവഴക്ക് ;ദീപികയിലെ ചിന്തകൾ

Share News

ക്രൈസ്തവ സഭകളിലെ കക്ഷിവഷക്കുകൾ മാധ്യമങ്ങളും പൊതുസമൂഹവും ശ്രദ്ധയോടെ വീക്ഷിക്കുന്നു. വിശ്വാസികൾ വേദനിക്കുന്നു. വിശ്വാസ വിരുദ്ധ നിലപാടുകൾ ആവർത്തിക്കുമ്പോൾ ഒരു കൂട്ടർ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. ക്രിസ്തുസന്ദേശം അവഹേളിക്കപ്പെടുമ്പോൾ , ക്രിസ്തു വിണ്ടും വിണ്ടും പീഡിപ്പിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ വായനക്കാരെയും പ്രേക്ഷകരെയും മുന്നിൽ കണ്ട്, മൗനം പാലിക്കുകയോ, പക്ഷം പിടിക്കുകയോ ചെയ്യുന്നുന്നു എന്നാൽ ദീപിക ഇന്ന് എഡിറ്റോറിയൽ പേജിൽ ഉറച്ചനിലപാടുകൾ പ്രസിദ്ധികരിച്ചിരിക്കുന്നു. ലേഖനം വായിക്കാം

Share News
Read More