ചൊവ്വരയിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്:40 കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍

Share News

കൊച്ചി:എറണാകുളം ചൊവ്വരയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 40 കുഞ്ഞുങ്ങളെ നിരീക്ഷണത്തിലാക്കി. കുടുംബാരോഗ്യകേന്ദ്രത്തില്‍ പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ വന്ന കുഞ്ഞുങ്ങളോടും കുടുംബാംഗങ്ങളോടുമാണ് നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. നിലവില്‍ ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടര്‍മാരും ഏഴ് സ്റ്റാഫും നിരീക്ഷണത്തിലാണ്. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനാണ് രോഗബാധയുണ്ടായത്. നഴ്‌സിന്റെ ഭര്‍ത്താവിന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്. ഇരുവരും കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്‌സിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഇതേ ദിവസം […]

Share News
Read More

ബഹുമാനപെട്ട മുഖ്യമന്ത്രി, ഇനിയും എത്ര പ്രവാസികൾ മരിക്കണം താങ്കളുടെ കണ്ണ് തുറക്കാൻ?

Share News

1.3KTomy Muringathery, Babu K Thomas and 1.3K others179 comments170 sharesLikeComment Share

Share News
Read More

എന്തുകൊണ്ടാണ് മലയാളികൾക്ക് മാത്രം ഇത്ര ആത്മഹത്യ പ്രേമം? നാട്ടിലും ദിനം പ്രതി ആത്മഹത്യകളുടെ ഒരു ഘോഷയാത്ര തന്നെ.

Share News

ജോയ് അറക്കൽ എന്ന നല്ലൊരു മലയാളി പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടൽ മാറി തുടങ്ങുമ്പോഴേക്കും ഇന്ന് അജിത് തയ്യിൽ എന്ന ഒരു മലയാളി പ്രവാസി വ്യവസായി ഷാർജയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. കൊറോണ ഭയം മൂലം, ജോലി നഷ്ടപ്പെട്ടത് മൂലം, സാമ്പത്തീക പ്രശ്നങ്ങൾ മൂലം ഒത്തിരി പ്രവാസികൾ ദിനംപ്രതിയെന്നോണം ആത്മഹത്യ ചെയ്യുന്നു. ഇവരിൽ തൊണ്ണൂറ്റൊമ്പതേമുക്കാൽ ശതമാനവും മലയാളികൾ തന്നെ. ഈ മലയാളികൾ അല്ലാതെ ഗൾഫിൽ നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. അവരിൽ ആരും കൊറോണ ഭയം മൂലം, ജോലി […]

Share News
Read More

വീടിനുള്ളിലും കരുതൽ വേണം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ പൊതുസ്ഥലങ്ങളിലെടുക്കുന്ന കരുതൽ വീട്ടിനുള്ളിലും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോ​ഗലക്ഷണങ്ങളില്ലാത്തവർക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. വൈറസ് ബാധിച്ച്, രോഗലക്ഷണമില്ലാതെ വീട്ടിലേക്ക് വന്നാൽ അവർ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകർത്തിയേക്കാം. അതുകൊണ്ടുതന്നെ, കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും കരുതൽ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ പുറത്ത് കാണാത്തവരിൽ വലിയ രോഗപ്പകർച്ചയ്ക്ക് സാധ്യതയില്ലെന്നാണ് പറയുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നമ്മൾ വീടിന് പുറത്തിറങ്ങുമ്പോഴാണ് മാസ്ക് ധരിക്കുന്നത്. വീടുകളിൽ സാധാരണ പോലെയാണ്. വൈറസ് ബാധിച്ചിട്ടും രോഗലക്ഷണമില്ലാത്തവർ വീട്ടിലേക്ക് വന്നാൽ […]

Share News
Read More

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ നടത്തിയ 24 മണിക്കൂർ നിരാഹാര സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം നിർവഹിച്ചു.

Share News

പ്രവാസികളെ സമയത്ത് തിരികെ നാട്ടിലെത്തിച്ചിരുന്നെങ്കിൽ വിലപ്പെട്ട ജീവനുകള്‍ പലതും രക്ഷിക്കാമായിരുന്നു. പറയുന്നതല്ലാതെ സര്‍ക്കാര്‍ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നില്ല. ജാഗ്രതയോടെ എങ്ങനെ പ്രവാസികളെ തിരിച്ചെത്തിക്കാമെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ ചിന്തിചിട്ടില്ല ഒരു വരുമാനവുമില്ലാത്ത കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അടിയന്തരമായി നൽകണം .വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ നടത്തിയ 24 മണിക്കൂർ നിരാഹാര സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവഹിച്ചു.

Share News
Read More

അന്യസംസ്ഥാനത്ത് നിന്നും കോവിഡ് ബാധിതയായി എത്തി ചേർന്ന യുവതിയുടെ ആറു മാസം പ്രായമുള്ള ആൺകുഞ്ഞ് ഇന്ന് ഡോ. മേരി അനിതയുടെ സംരക്ഷണത്തിൽ ആണ്.

Share News

പാർവതി പി ചന്ദ്രൻ കോവിഡ് കാലത്തെ പ്രത്യാശയുടെ തിരിനാളങ്ങൾ . ഇന്ന് രാവിലെ 24 ന്യൂസ്‌ ചാനലിൽ കണ്ട ഒരു വാർത്ത ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു . ഡോ. മേരി അനിതയെ പറ്റി ഉള്ളതായിരുന്നു അത്. അന്യസംസ്ഥാനത്ത് നിന്നും കോവിഡ് ബാധിതയായി എത്തി ചേർന്ന യുവതിയുടെ ആറു മാസം പ്രായമുള്ള ആൺകുഞ്ഞ് ഇന്ന് ഡോ. മേരി അനിതയുടെ സംരക്ഷണത്തിൽ ആണ്. ഇത്തരമൊരു പ്രത്യേക സാഹചര്യത്തിൽ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുവാൻ തയ്യാറായി ഡോ. അനിത മുന്നോട്ട് വരികയായിരുന്നു. കുഞ്ഞും […]

Share News
Read More

ജാഗ്രത കൈവിടരുതെന്ന് ലോ​ക​രോ​ഗ്യ സം​ഘ​ട​ന

Share News

ജ​നീ​വ:ലോകജനതയെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ മു​ന്ന​റി​യി​പ്പു​മാ​യി ലോ​ക​രോ​ഗ്യ സം​ഘ​ട​ന വീ​ണ്ടും രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും പ്ര​തി​രോ​ധ ന​ട​പ​ടി​യെ​ന്നോ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണ്‍ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​പ്പെ​ടു​ന്പോ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. ആ​രോ​ഗ്യ​രം​ഗ​ത്തു മാ​ത്ര​മ​ല്ല സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ പ്ര​തി​സ​ന്ധി​ക​ളി​ലേ​ക്കാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ത്തെ ന​യി​ക്കു​ന്ന​തെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ന്‍ ഡോ.​ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് പ​റ​ഞ്ഞു. ദ​ശാ​ബ്ദ​ങ്ങ​ളോ​ളം ജ​ന​ങ്ങ​ള്‍ കോ​വി​ഡി​ന്‍റെ പ​രി​ണി​ത​ഫ​ല​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും […]

Share News
Read More

ഇതല്ലാതെ തീരജനതയുടെ നിത്യദുരിതത്തിന് മറ്റൊരു ശാശ്വതപരിഹാരം ഇല്ല.-ഡോ. ഇ. ശ്രീധരൻ

Share News

ഡോ. ഇ. ശ്രീധരൻ –തീരപ്രദേശത്ത് ചിലമേഖലകളിൽ കര കടലെടുക്കുന്നതും മറ്റുചില മേഖലകളിൽ കര നിക്ഷേപിക്കപ്പെടുന്നതും ഒരു സ്വാഭാവികപ്രക്രിയയാണ്. തീരത്തു വന്നു തല്ലുന്ന തിരകൾ തീരരേഖയ്ക്ക് തികച്ചും സമാന്തരമായല്ല വരുന്നത് എന്നതാണിതിനു പ്രധാനകാരണം . ഇതു തിരുത്തുന്നത് പ്രായോഗികമല്ല.  ആകയാൽ, തീരത്തുനിന്നും ചുരുങ്ങിയത് 70 മീറ്റർ ദൂരംവരെയെങ്കിലും യാതൊരുവിധ മനുഷ്യപ്രയത്നങ്ങളോ അധിവാസമോ പാടില്ല. മരങ്ങൾപോലും വെച്ചുപിടിപ്പിക്കരുത്, വിശേഷിച്ചും തെങ്ങ്. സ്വാഭാവികമായി മുളച്ചു വളരുന്നവ വളർന്നുകൊള്ളട്ടെ.     കടലെടുക്കലും കരവെക്കലും കാലാന്തരത്തിൽ സമീകരിക്കപ്പെട്ടുകൊള്ളും. ലോകത്തെവിടെയും കടലോരങ്ങളുടെ സ്വാഭാവികരീതിയാണത്. “ലിറ്റോറൽ റിഫ്റ്റ്” […]

Share News
Read More

വീട്ടുപകരണങ്ങളിലെ ഊർജ്ജകാര്യക്ഷമത: ഫോൺ ഇൻ പരിപാടി 24ന്

Share News

ഗാർഹിക ഊർജ്ജസംരക്ഷണം  വിഷയമാക്കി എനർജി മാനേജ്‌മെന്റ് സെന്റർ നടത്തുന്ന വെബിനാറിന്റെ ഭാഗമായി 24ന് പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിനായി ഫോൺ ഇൻ പരിപാടി സംഘടിപ്പിക്കുന്നു.  വീട്ടുപകരണങ്ങളിലെ ഊർജ്ജസംരക്ഷണം  എന്ന വിഷയവുമായി  ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇ. എം.  സി. യിലെ ഉദ്യോഗസ്ഥൻ  സുഭാഷ് ബാബു ബി. വി   മറുപടി നൽകും.  വിളിക്കേണ്ട നമ്പർ  1800 425 5256. കൂടുതൽ വിവരങ്ങൾക്ക് 9037984168 എന്ന നമ്പരിലോ  anoopsurendran@keralaenergy.gov.in   എന്ന ഇമെയിലിലോ ബന്ധപ്പെടണം.

Share News
Read More

തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കും

Share News

 മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ എം.എൽ.എമാരുടെ യോഗം ചേർന്നു തിരുവനന്തപുരം ജില്ലയിൽ ഇളവുകൾക്കുള്ളിൽനിന്ന് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. * ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായുള്ള സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗിക്കൽ, സോപ്പിട്ട് കൈകഴുകൽ തുടങ്ങിയവ കടകൾ, ഓഫീസുകൾ, വീടുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശക്തമായി നടപ്പാക്കും. * നഗരത്തിൽ സമരവേലിയേറ്റങ്ങളും കൂട്ടംകൂടലും അനുവദിക്കില്ല. സമരങ്ങളിൽ അഞ്ചുമുതൽ 10 വരെ ആളുകളേ പങ്കെടുക്കാവൂ. […]

Share News
Read More