ജമ്മുവിൽ മൂന്ന് ഭീകരരെ സേന വധിച്ചു

Share News

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ​സേ​ന മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ ആരംഭിച്ചത്. സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശ​ത്ത് തെര​ച്ചി​ല്‍ തു​ട​രുന്നു. ജ​മ്മു കാ​ഷ്മീ​രി​ല്‍ ക​ഴി​ഞ്ഞ 18 ദി​വ​സ​ത്തി​നി​ടെ 27 ഭീ​ക​ര​രെ വ​ധി​ച്ച​താ​യി ഡി​ജി​പി ദി​ല്‍​ബാ​ഗ് സിം​ഗ് അ​റി​യി​ച്ചു.

Share News
Read More

ഓൺലൈനിൽ സിലബസിനോടൊപ്പം ജീവിത നിപുണതയുടെ ചില സന്ദേശങ്ങൾ കൂടി നൽകണമെന്ന സൂചനയാണ് ഈ വിദ്യാർത്ഥി ആത്മഹത്യകൾ നൽകുന്നത്

Share News

പോയ രണ്ട് മൂന്ന് ആഴ്ചകളിൽ സ്‌കൂൾ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായി . സ്‌കൂൾ എന്ന ഇടത്തിൽ പോകാതെയുള്ള പള്ളിക്കൂട കാലത്തിന്റെ പാർശ്വ ഫലം കൂടിയാണോഇത് ?.മാനസിക സംഘർഷങ്ങൾ അധ്യാപകരോടും കൂട്ടുകാരോടുമൊക്കെ പങ്ക് വച്ച് അതിന്റെ ആഘാത ശക്തി കുറയ്ക്കാനുള്ള ഇടം കൂടിയാണ് പള്ളിക്കൂടം .ചില നല്ല അധ്യാപകരെങ്കിലും കുട്ടികളുടെ പെരുമാറ്റത്തിലെ വിഷാദ ഛായ കണ്ട് ഇടപെട്ട് സ്വയം മരിക്കാനുള്ള ചിന്തകളെ ഇല്ലാതാക്കാറുമുണ്ട് .സ്‌കൂളിലെ പഠ്യേതര പ്രവർത്തനങ്ങളും സംഘർഷങ്ങൾക്ക് അയവ് വരുത്താൻ സഹായിക്കും .വീട്ടിലിരിക്കുമ്പോൾ ആകുലതയിൽ […]

Share News
Read More

കാലവര്‍ഷ ദുരന്തനിവാരണം; മോക് ഡ്രില്‍ നടത്തും

Share News

മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം മുന്നൊരുക്കങ്ങള്‍ വിലയിരുത്തി കോട്ടയം ജില്ലയിലെ കാലവര്‍ഷ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി മോക് ഡ്രില്‍ നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക.പാലായിലും സമീപ പ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുക്കുകയും ഇതേസമയം പൂഞ്ഞാര്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയും ചെയ്താല്‍  സ്വീകരിക്കേണ്ടരക്ഷാ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് മോക് ഡ്രില്ലില്‍ ആവിഷ്കരിക്കുക. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ […]

Share News
Read More

കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സുരക്ഷ ശക്തമാക്കും: ഗതാഗതമന്ത്രി

Share News

കണ്ണൂർ ജില്ലയിലെ ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ്-19 ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഡ്രൈവറുടെ ക്യാബിൻ പ്രത്യേക സംവിധാനം ഉപയോഗിച്ചു വേർതിരിക്കും. യാത്രക്കാരിൽ നിന്നും സുരക്ഷാ അകലം പാലിക്കുന്നതിനും, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കാനും ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും നിർദ്ദേശം നൽകി. ഇതിനാവശ്യമായ സജീകരണങ്ങൾ ബസ്സുകളിൽ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ കണ്ണൂർ, കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും […]

Share News
Read More

കേരളത്തിൽ ഹ്രസ്വസന്ദർശനത്തിനെത്തുന്നവർക്കുള്ള പ്രോട്ടോക്കോളും ആരോഗ്യ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു

Share News

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഹ്രസ്വസന്ദർശനങ്ങൾക്കായി കേരളത്തിലെത്തുന്നവർക്കുള്ള ആരോഗ്യ നിർദ്ദേശങ്ങളും പ്രോട്ടോക്കോളും സർക്കാർ പുറത്തിറക്കി. ഔദ്യോഗികാവശ്യങ്ങൾ, ബിസിനസ്, കച്ചവടം, മെഡിക്കൽ, കോടതി തുടങ്ങി വിവിധാവശ്യങ്ങൾക്ക് എത്തുന്നവരെ ക്വാറന്റൈനിലാക്കുന്നത് പ്രായോഗിമല്ലാത്തതിനാലാണ് പുതിയ ഉത്തരവിറക്കിയത്. സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർ 14 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ/ പെയ്ഡ് ക്വാറന്റൈനിൽ കഴിയണം. കോവിഡ് 19 ജാഗ്രതാ പോർട്ടലിലൂടെ പ്രവേശന പാസ് എടുത്തവർക്ക് ഏഴു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനാണ് അനുമതി. വിവിധ പഠനാവശ്യങ്ങൾക്കും പരീക്ഷകൾക്കുമായി സംസ്ഥാനത്തെത്തുന്ന കുട്ടികൾക്ക് പരീക്ഷയുടെ മൂന്നു ദിവസം മുമ്പ് മുതലും […]

Share News
Read More

കൃഷിമന്ത്രി ഒരു വ്യക്തിയല്ല, ഒരു ജനതയുടെ, സംസ്കാരത്തിന്റെ പ്രതീകമാണ്!

Share News

*കൃഷി വകുപ്പ്* പണ്ടു പണ്ടൊരു നാട്ടിൽ ഒരു കൃഷി മന്ത്രിയുണ്ടായിരുന്നു. .കൃഷിക്കാരന് വിത്തും വളവും വിതരണം ചെയ്യുന്നൊരാൾ ! വിത്തുമുളച്ചാൽ ചെടികളുംവളമിട്ടു പോറ്റിയാൽ കൃഷിയും ആകുമെന്നറിയുന്നൊരാൾ! കുറ്റകരമല്ല കൃഷിയെന്നും കൃഷിയില്ലെങ്കിൽ അന്നമുണ്ടാവില്ലെന്നുംനന്നായറിയുന്നൊരാൾ! പുഞ്ചപ്പാടങ്ങൾ തരിശിടരുതെന്നുംതരിശുനിലങ്ങൾ വിളഭൂമിയാക്കണമെന്നുംജനത്തോടു മല്ലിടുന്നൊരാൾ! ആനയും കാട്ടുപന്നിയുംകാടിറങ്ങിവന്നു കൃഷിഭൂമിയിൽ കൂത്താടി വിഹരിക്കുമ്പൊഴും. ..തൊഴുത്തിലും കോഴിക്കൂട്ടിലുംപുലിയും കടുവയും നിത്യവും വേട്ട തുടരുമ്പൊഴും, ‘വേട്ടക്കൊരുമകൻ’ എന്നപോൽ കൃഷിക്കാരന്നൊപ്പംനിന്നൊരാൾ! കാലം പോകെ പോകെരാഷ്ട്രീയക്കാരൻ മൃഗസ്നേഹിയും നിയമജ്ഞൻ മനുഷ്യ വിരുദ്ധനുമായപ്പോൾ, കൃഷി കുറ്റകരമായ ഒരു ദുർവൃത്തിയുംകൃഷിക്കാരൻ രാജ്യദ്രോഹിയുമായി! അന്നം വിളയിക്കാൻമലകയറിയവരുടെ […]

Share News
Read More

കോവിഡ് 19: വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

Share News

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വ്യക്തമാക്കുന്ന നോട്ടീസ് ബോർഡ് മുൻവശത്തായി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെത്തുന്നവർ സാമൂഹിക അകലം പാലിക്കണം. അനാവശ്യ സ്പർശനം ഒഴിവാക്കണം. സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ ശുചിയാക്കണം. എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. 10 വയസ്സിന് താഴെയുളള കുട്ടികളും 60 വയസ്സിന് മുകളിൽ പ്രായമുളളവരും ദൂർബലരും സ്ഥാപനങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം […]

Share News
Read More

മുതിർന്നവരോടും പ്രായത്തിൽ മൂത്തവരോടും തറുതല പറയരുത് … മുതിർന്നവരുടെ കാലുകൾ കവച്ചു കടക്കരുത്… മുതിർന്നവരുടെ മുകളിൽ , അവരെക്കാൾ മുകളിൽ ഇരിക്കരുത്‌ …

Share News

ഇന്നലെകളിൽ … ആധുനികത സ്വന്തമാക്കാത്ത, multispeciality ഹോസ്പിറ്റൽസോ multi cultured സൊസൈറ്റിയോ കാണാത്ത കാരണവന്മാർ മക്കൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു : മുതിർന്നവരോടും പ്രായത്തിൽ മൂത്തവരോടും തറുതല പറയരുത് … മുതിർന്നവരുടെ കാലുകൾ കവച്ചു കടക്കരുത്.. . മുതിർന്നവരുടെ മുകളിൽ , അവരെക്കാൾ മുകളിൽ ഇരിക്കരുത്‌ … ഇങ്ങനെ പോകുന്ന ഒരു പിടി കാര്യങ്ങളുണ്ടായിരുന്നു , ഓതി കൊടുക്കാനും പകർന്നു കൊടുക്കാനുമായി. മൂല്യങ്ങളുടെ മനോഹാരിത കാട്ടികൊടുക്കാനും ഇല്ലായ്മകളിലും വല്ലായ്മകളിലും പങ്കു വയ്പിന്റെ മധുരം നുകരനായി കൂടുതൽ കുട്ടികളും,അനുഗ്രഹമായി വല്യമ്മചിയും […]

Share News
Read More

തൊഴിക്കുന്ന മക്കളെ നിയമ വടി അടിക്കാം. അടിക്കണം.

Share News

തൊഴിക്കുന്ന മക്കളെ നിയമ വടി കൊണ്ട് അടിക്കണോയെന്ന ചോദ്യം ആകട്ടെ ഇന്നത്തെ ലോക എൽഡർ അബ്യുസ് ബോധവത്കരണ ദിനത്തില്‍. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം മക്കളുടേതെന്നു അനുശാസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സംരക്ഷണ നിയമം നിലവിലുണ്ട്. പീഡനം ഉണ്ടായാലും നടപടി എടുക്കാം.വസ്തു വകകൾ തട്ടിയെടുത്താൽ അത് അസാധുവാക്കാം.ജീവനാംശം നേടിയെടുക്കാം.പക്ഷെ മക്കളുടെ നേരെ ഈ നിയമത്തിന്റെ വാളോങ്ങാൻ അരക്ഷിതരായ മുതിര്‍ന്ന പൗരന്മാര്‍ പലരും തയ്യാറാകില്ല.മക്കളായി പോയില്ലേയെന്നു പിറുപിറുത്തു കൊണ്ട് അങ്ങ് സഹിക്കും. മുതിർന്ന പൗരൻ മക്കളുടെ പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും […]

Share News
Read More

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 3.33 ലക്ഷം കടന്നു

Share News

ന്യൂ​ഡ​ല്‍​ഹി ഇ​ന്ത്യ​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 11,374 പേ​ര്‍​ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,33,008 ആ​യി. പു​തു​താ​യി 321 മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 9,520 ആ​യി ഉ​യ​ര്‍​ന്നു. 7,362 പേ​ര്‍ കൂ​ടി ആ​ശു​പ​ത്രി വി​ട്ട​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,69,689 ആ​യി. നി​ല​വി​ല്‍ 1,53,760 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. മ​ര​ണ​സം​ഖ്യ​യി​ല്‍ ഒ​ന്പ​താം സ്ഥാ​ന​ത്തും.

Share News
Read More