കത്തോലിക്കാ ദേവാലയങ്ങൾ ആരാധനയ്ക്കായി തുറക്കുമ്പോൾ…

Share News

ഫാ. ജോഷി മയ്യാറ്റിൽ, ഫാ. ജോസഫ് പള്ളിയോടിൽ & ഫാ. വിശാൽ മച്ചുങ്കൽ ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര ഗവൺമെൻ്റ് അനുവാദം നല്കിയിരിക്കുകയാണ്. അതിൻ്റെ പ്രായോഗികമായ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന ഗവൺമെൻറുകളാണ്. ഇതിനായി വിവിധ മത നേതാക്കളുടെ ആലോചനായോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കത്തോലിക്കാ ദേവാലയങ്ങളിലാണ് ഏറ്റവും അധികം ദിനങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സ്ത്രീ പുരുഷ ഭേദമന്യേ ആരാധനയിൽ പങ്കെടുക്കുന്നതെന്നതു കൊണ്ട് ഏറെ ജാഗ്രതയോടും ഉത്തരവാദിത്വത്തോടും കൂടെ നാം ഇതു നിർവഹിക്കേണ്ടതുണ്ട്. ക്രൈസ്തവജീവിതത്തിൻ്റെ കേന്ദ്രമെന്ന […]

Share News
Read More

കൊവിഡ് ബാധിച്ച് വൈദികന്‍ മരിച്ച സംഭവം; പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു, ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പടെ നിരീക്ഷണത്തില്‍

Share News

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വൈദികനെ ചികിത്സിച്ചിരുന്ന തിരുവനന്തപുരം പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പടെ 15 പേര്‍ നിരീക്ഷണത്തില്‍.  വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ കഴിയാത്തത് ആശങ്കയുയർത്തുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരും നിരീക്ഷണത്തിലാണ്. ഫാ. കെ.ജി.വര്‍ഗീസിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 50 ഓളം പേരുണ്ട്. ജില്ലാ ഭരണകൂടം ഇന്ന് റൂട്ട് മാപ്പ് പുറത്തിറക്കും. പ്രതിരോധ നടപടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേയും പേരൂർക്കട ആശുപത്രിയിലെയും 19 […]

Share News
Read More

സുഭിക്ഷ കേരളം: സെക്രട്ടേറിയറ്റിൽ പച്ചക്കറി നട്ട് മുഖ്യമന്ത്രി

Share News

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച രാവിലെ കാബിനറ്റ് യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ, ടൂറിസം സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ എന്നിവരും സന്നിഹിതരായിരുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിൽ കഴിഞ്ഞ നാലു വർഷമായി നടത്തുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ കൂടി ഭാഗമായാണ് സെക്രട്ടേറിയറ്റിൽ പച്ചക്കറിത്തോട്ടം ഒരുക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം […]

Share News
Read More

കേരളത്തിൽ ജൂണ്‍ ഒന്‍പതു മുതല്‍ ട്രോളിംഗ് നിരോധനം

Share News

കൊച്ചി: കേരളതീരത്ത് ഈ മാസം ഒന്‍പതിന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍വരും. ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം. എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുന്‍പായി തീരം വിട്ട്പോകണം. ഹാര്‍ബറിലെ ഡീസല്‍ ബങ്കറുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചിടണം.ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മല്‍സ്യഫെഡ് ബങ്കുകളും മറ്റ് തിരഞ്ഞെടുത്ത ബങ്കുകളും മുഖേനെ ഡീസല്‍ ലഭ്യമാക്കും. യന്ത്രവല്‍്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല. ട്രോളിംഗ് നിരോധന […]

Share News
Read More

ആനയല്ല, അമ്മയായിരുന്നു മഹാപാപികളെ ?!

Share News

-ചെഞ്ചേരി അമ്മയല്ലേ ഞാനും! അമ്മയല്ലേ ഞാനും, അമ്മയല്ലേ ഞാനും….ആനയാകിലും എന്റെ വയറ്റിലും ഒരു ജീവനാണ് മനുഷ്യരേ… ഈറ്റുനോവുമായിത്തിരി ദാഹനീര് തേടുമ്പോൾഎന്തിനീ ക്രൂരത?വെള്ളംതരണ്ട, വിഷബോംബുവച്ച മധുരമെന്തിനുതന്നു നിങ്ങൾ?.. എന്റെ കുഞ്ഞിനെപ്പോലും വെറുതെവിട്ടില്ലല്ലോ നിങ്ങൾ?!ഒരമ്മയുടെ പിളർന്ന നെഞ്ചിന്റെ പിടയലാണിത്മാനിഷാദ !!! കന്നാരചക്കയ്ക്കും കറിവേപ്പിലയ്ക്കും ചീരയ്ക്കും തുവരയ്ക്കും വിഷംപുരട്ടി നിങ്ങൾ തമ്മിൽ തീർന്നോളുക!ഞങ്ങളെയെന്തിനിങ്ങനെ?… ഇടവപ്പാതിയല്ലീപ്പെയ്യുന്നതു നിങ്ങൾ പൊട്ടിച്ചുതകർത്തൊരമ്മതൻ ഇടനെഞ്ചാണ് മറക്കരുത്! ഓർക്കുക! നിങ്ങൾ കടിപ്പിച്ചില്ലായിരുന്നെങ്കിൽ ഞങ്ങളിലൊരാളൊരിക്കലും ഉത്രയെ വിഷമേല്പിക്കില്ലായിരുന്നു! അറിയുക മനുഷ്യരേ! നിങ്ങൾക്കുള്ളത്രയുംവിഷം ഞങ്ങൾക്കില്ല! ഇനിയൊട്ടുണ്ടാവുകയുമില്ല!! മാനിഷാദ! മാനിഷാദ!

Share News
Read More

കോവിഡ്:രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2.07 ലക്ഷം കടന്നു

Share News

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതർ രണ്ടുലക്ഷം കടന്നു. 2,07,191 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 5,829 പേർ​ മരിച്ചു. 15 ദിവസത്തിനുള്ളിലാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽനിന്ന്​ രണ്ടുലക്ഷത്തിലേക്ക്​ എത്തിയത്. ഒരു ദിവസം 8000ത്തിൽ അധികം പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ​ ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാംസ്​ഥാനത്താണ്​. മരിച്ചവരിൽ 10 ശതമാനം വയോധികരും 73 ശതമാനം മറ്റു അസുഖങ്ങളുള്ളവരുമാണെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ രോഗികളുള്ളത്​. 72,300 പേർക്കാണ്​​ മഹാരാഷ്​ട്രയിൽ കോവിഡ്​ […]

Share News
Read More

കിഡ് ഗ്ലോവ്: വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷക്കായി ദർശനാത്മക സംരംഭം

Share News

കോവിഡ് മഹാമാരി മാറ്റിമറിച്ച ആധുനിക ലോകക്രമത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസരംഗം ഈ ലേർണിംഗ് എന്ന പുതിയ ചുവടുവയ്പ്പിന് സജ്ജമായിക്കഴിഞ്ഞു. ക്‌ളാസ് മുറികളിൽ നിന്നും സൈബർലോകത്തേക്ക് പറിച്ചുനടപ്പെടുന്ന വിദ്യാഭ്യാസരീതിയിൽ സൈബർ രംഗത്തെക്കുറിച്ചുള്ള ശരിയായ അവബോധം നമ്മുടെ കുട്ടികൾക്ക് അനിവാര്യമാണ്. വിദ്യാർത്ഥികൾ പുതിയ കാര്യങ്ങൾ പഠിക്കാനും പരീക്ഷിക്കാനും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു. പരീക്ഷണം പഠിക്കാനുള്ള ഒരു നല്ല മാർഗമാണെങ്കിലും, സൈബർ സാങ്കേതികവിദ്യയുടെ പ്രതികൂല സ്വാധീനത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കുട്ടികൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകേണ്ടത് പ്രധാനമാണ്. സൈബര്‍ ലോകത്ത് സുരക്ഷയും […]

Share News
Read More

ഒരു മാസ്‌ക് 6 മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാവൂ. ഈര്‍പ്പമുള്ളതോ നനഞ്ഞതോ ആയ മാസ്‌കുകള്‍ ധരിക്കരുത്

Share News

കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്. ഇതിനായാണ് മാസ്‌കുകള്‍ ഉപയോഗിക്കുന്നത്. മറ്റ് ആളുകളുടെ കൂടെ നിന്ന് സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തിയിട്ട് സംസാരിക്കരുത്. ഇതേറെ അപകടമാണ്. മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം. ഒരു മാസ്‌ക് 6 മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാവൂ. ഈര്‍പ്പമുള്ളതോ നനഞ്ഞതോ ആയ മാസ്‌കുകള്‍ ധരിക്കരുത്. മാസ്‌ക് ഇടയ്ക്കിടെ കൈ കൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ല. അബദ്ധവശാല്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ചോ ആള്‍ക്കഹോള്‍ […]

Share News
Read More

പിന്നാക്ക വിഭാഗ വികസന കോർപറേഷൻ 650 കോടിയുടെ പദ്ധതി നടപ്പാക്കും

Share News

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ 650 കോടി രൂപയുടെ വായ്പാ പദ്ധതികൾ  നടപ്പിലാക്കും. ലോക്ഡൗണിനെ തുടർന്ന് വരുമാനമില്ലാതായ സംരംഭകർക്ക് ഇവ പുനരാരംഭിക്കുന്നതിന് പരമാവധി 5 ലക്ഷം രൂപ വരെ 6 ശതമാനം വാർഷിക പലിശ നിരക്കിൽ പ്രവർത്തന മൂലധനവായ്പ അനുവദിക്കും. ‘സുഭിക്ഷ കേരളം’- പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി ഒബിസി വിഭാഗത്തിൽപ്പെട്ട വ്യക്തിഗത വനിതാ സംരംഭകർക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മത്സ്യം വളർത്തൽ, പശു/ആടുവളർത്തൽ, പൗൾട്രിഫാം എന്നിവ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം […]

Share News
Read More