ആധുനിക ഇന്ത്യയുടെ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു-മുഖ്യമന്ത്രി
ആധുനിക ഇന്ത്യയുടെ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു. സ്വാതന്ത്ര്യ പോരാട്ടത്തിനു നൽകിയ സുദീർഘവും ത്യാഗനിർഭരവുമായ നേതൃത്വവും, ഇന്ത്യയെ ആധുനിക റിപ്പബ്ലിക്കായി വളർത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അനന്യമാക്കുന്നു. ദേശീയ പ്രസ്ഥാനത്തിനകത്തുണ്ടായിരുന്ന യാഥാസ്ഥിതികപക്ഷത്തെ എതിരിട്ടു കൊണ്ട് പുരോഗമന മൂല്യങ്ങളെ നെഹ്റു ഉയർത്തിപ്പിടിച്ചു. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചാൽ മാത്രം പോരാ, സ്വാതന്ത്ര്യം അർത്ഥവത്താകണമെങ്കിൽ ശാസ്ത്രാവബോധവും മതേതരത്വവും സമത്വവും വളർച്ച പ്രാപിച്ച സമൂഹ നിർമ്മിതി നടക്കണമെന്നു കൂടി അദ്ദേഹം ഉറച്ചു വിശ്വസിച്ചു. താഴേത്തട്ടിലേയ്ക്ക് […]
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി.
ഗുരുതരമായ രോഗങ്ങളുള്ള വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ഇല്ലാത്തവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം. കൂടാതെ ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടുത്തത്തിൽ നശിച്ചാലും, വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായാലും ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം ലഭിക്കും. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ജില്ലാ കളക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ധനസഹായം അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. സാധാരണ നിലയ്ക്ക് […]
Read Moreഅനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്
രാജ്യത്തിൻ്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ സാമൂഹിക പ്രവർത്തകൻ കൂടിയായ കമൽ ഹാസൻ നിർഭയം നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നു. Pinarayi Vijayan
Read Moreകുട്ടികളുടെ മാനസികാരോഗ്യം ഏതു സമൂഹത്തിൻ്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നിർണായക ഘടകമാണ്.-മുഖ്യ മന്ത്രി
കുട്ടികളുടെ മാനസികാരോഗ്യം ഏതു സമൂഹത്തിൻ്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നിർണായക ഘടകമാണ്. കുടുംബത്തിലും സ്‌കൂളിലുമുള്ള പ്രശ്നങ്ങൾ, മാതാപിതാക്കളുടെ തിരക്ക്, സ്വരച്ചേർച്ചയില്ലായ്മ, പഠനകാര്യങ്ങളിലും മറ്റുമുള്ള സമ്മർദ്ദം എന്നിവയൊക്കെ കുട്ടികളെ പ്രതികൂലമായി ബാധിച്ചേക്കാം. മാതാപിതാക്കളുടെ ഓരോ വാക്കും പ്രവൃത്തിയും നോട്ടക്കുറവും കുട്ടികളിലുണ്ടാക്കുന്ന പ്രശ്നങ്ങൾ നമ്മൾ കാണാതെ പോകരുത്. അവ പരിഹരിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. ഈ വിഷയം മുൻനിർത്തിയാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷാകർതൃത്വം എന്ന വിഷയത്തെക്കുറിച്ചു പൊതുജനങ്ങൾക്കിടയിൽ ഒരു സർവ്വേ നടത്തുകയും അതിനെത്തുടർന്ന് മാതാപിതാക്കൾക്കായി ‘നമുക്ക് വളരാം, […]
Read Moreവിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മീഷന്‍ രൂപീകരിച്ചു.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ : വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മീഷന്‍ രൂപീകരിച്ചു. പാട്ന ഹൈക്കോടതി റിട്ടയര്‍ഡ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (റിട്ട. ഐ.എ.എസ്) ജേക്കബ് പുന്നൂസ് (റിട്ട. ഐ.പി.എസ്.) എന്നിവര്‍ അംഗങ്ങളായുമാണ് കമ്മീഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 2020 നവംബര്‍ 11-ന് അവസാനിക്കുന്ന സാഹചര്യത്തിലും […]
Read Moreകൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനുതകുന്ന പെരുമൺ പാലത്തിന്റെ നിർമ്മാണത്തിന് ഇന്ന് തുടക്കമാവുകയാണ്.
കൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനുതകുന്ന പെരുമൺ പാലത്തിന്റെ നിർമ്മാണത്തിന് ഇന്ന് തുടക്കമാവുകയാണ്. പനയം, മണ്‍റോതുരുത്ത് നിവാസികള്‍ നിലവില്‍ അഷ്ടമുടിക്കായലിലൂടെ കടത്തിന്റെ സഹായത്താലാണ് ഇരു പ്രദേശങ്ങളിലേക്കും യാത്രചെയ്യുന്നത്. ഈ യാത്രാക്ലേശത്തിന് അറുതിവരുത്താനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ പാലം വിഭാവനം ചെയ്തത്. എന്നാല്‍, പിന്നീട് വന്ന സര്‍ക്കാര്‍ ഇതു യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു ഇടപെടലും നടത്തിയില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പെരുമണ്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതമാക്കിയത്. കിഫ്ബിയില്‍ നിന്നും […]
Read Moreപിണറായിയിലെ വികസന രംഗത്ത് ശ്രദ്ധേയമായ ഒരു സംരംഭത്തിന് തുടക്കമാവുകയാണ്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ പ്രവർത്തനം ആരംഭിക്കുന്നു. സാംസ്കാരിക കൂട്ടായ്മകള്‍, യോഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന നിലയില്‍ നിര്‍മിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ചിലവ് 18.65 കോടി രൂപയാണ്. പദ്ധതിയാണിത്. 2396 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടത്തിലെ ഓഡിറ്റോറിയത്തില്‍ 900 പേര്‍ക്കും ഡൈനിങ് ഹാളില്‍ 450 പേര്‍ക്കുമുള്ള ഇരിപ്പിടം സജ്ജീകരിച്ചിട്ടുണ്ട്. പുഷ്ബാക്ക് സൗകര്യമുള്ള സീറ്റിനൊപ്പം ലൈവ് ടെലികാസ്റ്റിനുള്ള സൗകര്യങ്ങളും എല്‍ ഇ ഡി ഡിസ്പ്ലേയും 13 മീറ്റര്‍ വീതിയുള്ള സ്റ്റേജുമൊക്കെ […]
Read Moreഅന്വേഷണ ഏജന്‍സികള്‍ പരിധിവിട്ടാല്‍ സര്‍ക്കാര്‍ എല്ലാം സഹിക്കുമെന്ന് കരുതേണ്ട: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ കക്ഷി രാഷ്ട്രീയത്തിന്റെ പരുന്ത് പറന്നാല്‍ അത് അംഗീകരിക്കില്ലെന്ന്അദ്ദേഹം പറഞ്ഞു. ചില അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തികള്‍ കാരണം ഭരണഘടനയുടെ അന്തസത്ത ലംഘിക്കപ്പെടുമ്ബോള് ചിലത് പറയാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ ഏതെങ്കിലും ഏജന്‍സിയേയോ ഉദ്യോഗസ്ഥനേയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശം ഇതിനില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സര്ക്കാര് ശക്തമായ നിലപാട് എടുത്തു. രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതില്‍ സമഗ്ര അന്വേഷണം […]
Read More