കേരളത്തിലെ ആദ്യ മെഡിക്കൽ ഉപകരണ നിർമ്മാണ പാർക്ക് വരുന്നു

Share News

ശിലാസ്ഥാപനം 24ന് മുഖ്യമന്ത്രി നിർവഹിക്കും കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ഡിവൈസസ് പാർക്കിന് വ്യാഴാഴ്ച സെപ്തംബർ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് മെഡിക്കൽ ഡിവൈസസ് പാർക്ക് ഒരുങ്ങുന്നത്.ഗവേഷണം, നവീന ഉപകരണങ്ങളുടെ നിർമ്മാണം, പരീക്ഷണം, പുതിയ സാങ്കേതികവിദ്യകൾ, വിജ്ഞാന വിനിമയം തുടങ്ങി മെഡിക്കൽ രംഗത്തെ ഉപകരണ വിപണിയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് മെഡിക്കൽ ഡിവൈസസ് പാർക്കിലൂടെ ലക്ഷ്യം വെക്കുന്നത്.ലൈഫ് […]

Share News
Read More

ലൈഫ് മിഷൻ: സർക്കാർ വിജിലൻസ് അന്വേഷണം ,പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം : വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിരുപാധികം അന്വേഷിക്കാനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. റെഡ് ക്രസന്റുമായുള്ള ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. അന്വേഷണം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്തുനല്‍കുകയും ചെയ്തിട്ടുണ്ട്. ക്രമക്കേടുകളില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തും. ലൈഫ് മിഷന്‍ പദ്ധതിക്ക് റെഡ് ക്രെസന്റിന്റെ സഹായം സ്വീകരിച്ചത് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ അല്ലെന്ന് ചീഫ് സെക്രട്ടറി […]

Share News
Read More

കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി: മുഖ്യമന്ത്രി

Share News

കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കോട്ടയം മെഡിക്കൽ കോളേജിൽ 200 കിടക്കകളുള്ള പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നബാർഡിന്റെ ധനസഹായത്തോടെ 36.42 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. ഹൃദ്രോഗ ചികിത്സക്കായി പ്രത്യേക ബ്ലോക്ക് വരുന്നത് കാർഡിയോളജി, കാർഡിയോ തൊറാക്‌സിക്ക് വിഭാഗങ്ങളുടെ വികാസത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 42.69 കോടി മുടക്കി നിർമ്മാണം പൂർത്തീകരിച്ച […]

Share News
Read More

സർക്കാർ ശ്രമം പൊതുമേഖലയെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടൽ- മുഖ്യമന്ത്രി

Share News

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടിയെടുക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ സർക്കാർ അധികാരമേറ്റപ്പോൾ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.6 കോടി രൂപയായിരുന്നു. ഭരണത്തിന്റെ ആദ്യ വർഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. പിന്നീട്  തുടർച്ചയായ മൂന്നു വർഷവും ഈ സ്ഥാപനങ്ങളിൽ പലതും ലാഭത്തിലായി. 2015-16ൽ എട്ട് പൊതുമേഖലാ കമ്പനികളാണ് ലാഭത്തിലുണ്ടായിരുന്നത്. 2019-20ൽ പതിനഞ്ച് കമ്പനികൾ ലാഭത്തിലാണ്. 2017-18ൽ അഞ്ചു കോടിയും 2018-19ൽ […]

Share News
Read More

കോട്ടയം മെഡി: കോളേജിൽ 42.69 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Share News

ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു 137.45 കോടി രൂപയുടെ നിര്‍മ്മാണോദ്ഘാടനം കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോന്റേയും നിര്‍മ്മാണോദ്ഘാടനവും സെപ്റ്റംബര്‍ 22-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 42.69 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടിയുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സുരേഷ് […]

Share News
Read More

പട്ടികവർഗ വിദ്യാർത്ഥികൾക്ക് കൂടുതൽ ഹോസ്റ്റൽ സൗകര്യം ഒരുക്കും: മുഖ്യമന്ത്രി

Share News

മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു പട്ടികവർഗ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് കൂടുതൽ ഹോസ്റ്റൽ സൗകര്യം സർക്കാർ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഷോളയൂർ, ഇരുമ്പുപാലം, ആനവായ് എന്നിവിടങ്ങളിലാണ് മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകൾ പുതിയതായി ആരംഭിച്ചത്. അഗളിയിലാണ് പെൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമിക്കുന്നത്. ഷോളയൂരിലെ ഹോസ്റ്റലിൽ 60 ആൺകുട്ടികൾക്കും ഇരുമ്പുപാലത്ത് 100 പെൺകുട്ടികൾക്കും ആനവായിൽ […]

Share News
Read More

കർഷക ജീവിതം തകർക്കുന്ന കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ്‌ ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ്.

Share News

കഴിഞ്ഞ 6 വർഷത്തിനിടയിൽ 60000 ൽ അധികം കർഷക ആത്മഹത്യചെയ്ത രാജ്യമാണ് നമ്മുടേത്. 2019-ൽ മാത്രം10281 കർഷകരാണ് ആത്മത്യ ചെയ്തത്. കർഷക ജീവിതം എക്കാലത്തേക്കും ദുരിതത്തിൽ മുക്കാനുള്ള നിയമ നിർമ്മാണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കർഷകരെ കോർപറേറ്റ് ഫാമിങ്ങിൻ്റെ അടിമകളാക്കുന്നത് നാടിനെ അപരിഹാര്യമായ നാശത്തിലേക്കാണ് നയിക്കുക. ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാർലമെന്റിൽ പോലും അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിൻ്റെ സകല മൂല്യങ്ങളേയും നിഷേധിക്കുന്ന പ്രവണതയാണ്. കർഷകർക്കൊപ്പം രാജ്യം മുഴുവൻ ചേരേണ്ടതുണ്ട്. കർഷകരുടെ ജീവൽപ്രശ്നങ്ങൾ […]

Share News
Read More

കേരളത്തിന്‍റെ സാമൂഹ്യചരിത്രത്തെത്തന്നെ പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണു ശ്രീനാരായണ ഗുരു.

Share News

കേരളത്തിന്‍റെ സാമൂഹ്യചരിത്രത്തെത്തന്നെ പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണു ശ്രീനാരായണ ഗുരു. നമ്മുടെ ജനജീവിതം മനുഷ്യസമൂഹത്തിനു നിരക്കുന്നതാക്കി പരിവര്‍ത്തിപ്പിച്ചെടുക്കുന്നതില്‍ നടുനായകത്വം വഹിച്ച മഹനീയമായ വ്യക്തിത്വമാണ് ഗുരുവിന്‍റേത്. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, കേരള സര്‍ക്കാരിന്‍റേതായി ഗുരുവിന്‍റെ ഒരു പ്രതിമ എവിശടയും ഉയര്‍ന്നുവന്നിട്ടില്ല. ഇത് വലിയ ഒരു പോരായ്മയാണ്. ഗുരുസ്മരണയോടുള്ള കൃത്യഘ്നതയാണ്. ഈ തിരിച്ചറിവോടെയാണ് ഈ തലസ്ഥാന നഗരത്തില്‍ത്തന്നെ, ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രത്തില്‍ത്തന്നെ, ഗുരുവിന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന് ഈ സര്‍ക്കാര്‍ നിശ്ചയിച്ചത്. അതു പ്രാവര്‍ത്തികമായിരിക്കുകയാണിന്ന്. ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം […]

Share News
Read More

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

Share News

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തി: മുഖ്യമന്ത്രി ചട്ടമ്പിസ്വാമിക്കും തലസ്ഥാന നഗരിയിൽ സ്മാരകം ഒരുക്കും ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവരും ആത്മ സോദരർ എന്ന ചിന്ത പടർത്താനായാൽ വർഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള വിദ്വേഷവും കലാപവും നരമേധവും ലോകത്ത് ഇല്ലാതാവും. ഗാസ മുതൽ അഫ്ഗാനിസ്ഥാനിൽ വരെ ഇന്നു കാണുന്ന വംശീയതയുടെ പേരിലുള്ള […]

Share News
Read More

കോവിഡ്: കേരളത്തിലേത് ജനിതക വ്യതിയാനം സംഭവിച്ച വൈറസ്: മുഖ്യമന്ത്രി

Share News

വർധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന ജനിതകവ്യതിയാനം  സംഭവിച്ച വൈറസുകളാണ് കേരളത്തിൽ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണികരണം  നടത്തുവാനും അവയുടെ വംശാവലി സാർസ് കൊറോണ  രണ്ടിന്റെ ഇന്ത്യൻ ഉപവിഭാഗമായ എ2എ ( A2a    )  ആണെന്ന് നിർണ്ണയിക്കുവാനും  സാധിച്ചു. വിദേശ വംശാവലിയിൽ പെട്ട രോഗാണുക്കൾ കണ്ടെത്താൻ  കഴിഞ്ഞില്ല. വടക്കൻ ജില്ലകളിൽ നിന്നെടുത്ത സാമ്പിളുകളിൽ നിന്നു ലഭിക്കുന്ന വിവര പ്രകാരം ഒഡീഷ, കർണാടക, […]

Share News
Read More