പ്രതിസന്ധികളുണ്ടെങ്കിലും ഈ ഓണക്കാലത്ത് പട്ടിണി കിടക്കുന്ന ഒരാളും നമ്മുടെ സംസ്ഥാനത്തുണ്ടാകരുതെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. -മുഖ്യ മന്ത്രി

Share News

കോവിഡ്-19 ലോക സമ്പദ് വ്യവസ്ഥയെ തന്നെ സാരമായി ബാധിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ പ്രതിസന്ധിയുടെ നടുവിലേക്കാണ് ജാതിമതഭേദമന്യേ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഓണം കടന്നു വന്നിരിക്കുന്നത്. പക്ഷേ, ഒഴിവുകഴിവുകൾ പറഞ്ഞു മാറി നിൽക്കാനല്ല, ഈ സന്ദർഭത്തിലും ജനങ്ങളെ പരമാവധി സഹായിക്കണമെന്ന ദൃഢനിശ്ചയവുമായാണ് സർക്കാർ ഇടപെട്ടത്. ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000-ൽ അധികം കോടി രൂപയാണ് സർക്കാർ വിതരണം ചെയ്തത്. ശമ്പളം, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് ഇനങ്ങളിൽ 2,304.57 കോടി […]

Share News
Read More

സെക്രട്ടറിയേറ്റിലെ തീപിടിത്തം: അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ഉന്നതതല സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് വരുന്നതോടെ തീപിടിത്തത്തെ കുറിച്ച്‌ വ്യക്തത വരുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തീപിടിത്തത്തെ കുറിച്ച്‌ രണ്ട് സംഘങ്ങളാണ് അന്വേഷിക്കുന്നത്. ദുരന്ത നിവാരണ വിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലുളള സംഘം ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീപിടിത്തത്തിന്റെ കാരണം, നഷ്ടം, ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു, ഇനി ഇത്തരത്തിലുളള സംഭവം ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ […]

Share News
Read More

നിയമസഭയിൽ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലുള്ള മറുപടി പ്രസംഗത്തിന്റെ പൂർണ്ണരൂപം./ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങൾക്ക് പ്രധാനം

Share News

ഞങ്ങൾക്ക് പ്രധാനം ജനങ്ങളാണ്. ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങൾക്ക് പ്രധാനം. ഞങ്ങൾ ജനങ്ങളിൽ നിന്നും വന്നവരാണ്. ആ ജനങ്ങളിലേക്ക് തന്നെയാണ് ഞങ്ങൾ ഇറങ്ങുന്നത്. ഞങ്ങളെ ജനങ്ങൾക്ക് അറിയാം. ജനങ്ങളെ ഞങ്ങൾക്കും അറിയാം.അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തെയും ജനങ്ങൾക്ക് അറിയാം. അധാർമ്മികമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് അർഹതപ്പെട്ട നിലപാട് ജനങ്ങളിൽ നിന്നും ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.ബാക്കി കാര്യങ്ങൾ ജനമധ്യത്തിൽ വച്ചു നമുക്ക് കാണാം. മുഖ്യ മന്ത്രി പിണറായി വിജയൻ

Share News
Read More

മന്ത്രിസഭ അംഗീകാരം നല്‍കി

Share News

കൃഷിയും കര്‍ഷക ക്ഷേമവും വകുപ്പില്‍ ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ ആനുകൂല്യങ്ങള്‍ക്കായി കര്‍ഷകരുടെ അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കുന്നതും ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ കമ്പ്യൂട്ടര്‍വല്‍കൃത മാക്കുന്നതാണ് പദ്ധതി. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും. കൃഷിഭവനുകള്‍ മുതലുള്ള നടപടികളെല്ലാം ഓണ്‍ലൈനാക്കുന്നതിന് അഗ്രികള്‍ച്ചര്‍ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആരംഭിക്കുക, കാര്‍ഷിക മേഖലയിലെ ദുരിത്വാശാസ വിതരണത്തിനായി […]

Share News
Read More

നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. -മുഖ്യ മന്ത്രി

Share News

സംസ്ഥാന സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരോ വര്‍ഷവും പിന്നിടുമ്പോള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു . ഇതില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പുരോഗതി മാത്രമല്ല വിലയിരുത്തിയിരിക്കുന്നത്, ഈ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയ വിസ്മയകരമായ നേട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ പരിശോധനയ്ക്കും […]

Share News
Read More

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ;കേരള നിയമസഭയിൽ ഐക്യകണ്ഠേന പാസാക്കിയ പ്രമേയം.

Share News

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്റര്‍പ്രൈസസിനെ ഏല്‍പ്പിക്കുവാന്‍ 19.08.2020 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമെടുത്തിരിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ശക്തിയായ ആവശ്യം പരിഗണിക്കാതെയാണ് ഈ തീരുമാനം. ഇക്കാര്യത്തില്‍ ബഹു. പ്രധാനമന്ത്രിയുടെയും ബഹു. വ്യോമയാനമന്ത്രിയുടെയും മുമ്പാകെ അതാത് അവസരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കത്തുകള്‍ വഴിയും നേരിട്ടും സംസ്ഥാനത്തിന്റെ താല്‍പ്പര്യം ഉന്നയിച്ചിട്ടുണ്ട്. ബിഡ്ഡില്‍ കൂടുതല്‍ തുക സ്വകാര്യ കമ്പനി […]

Share News
Read More

അവരവരുടെ സ്വഭാവം വച്ച്‌ മറ്റുള്ളവരെ അളക്കരുത്‌; പ്രതിപക്ഷത്തിന്‌ എന്തിനാണ്‌ വെപ്രാളം?’: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: അവരവരുടെ സ്വാഭാവം വച്ച്‌ മറ്റുള്ളവരെ അളക്കരുതെന്ന്‌ പ്രതിപക്ഷത്തോട്‌ മുഖ്യമന്ത്രി. തിരുവനന്തപുരം വിമാനത്താവളം ടെണ്ടറിൽ സർക്കാർ വീഴ്‌ചവരുത്തി എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. രണ്ട്‌ കൂട്ടരുടെയും പ്രവർത്തനങ്ങൾ നാട്‌ കാണുന്നുണ്ട്‌. വിമാനത്താവളം അദാനിക്ക്‌ നൽകരുതെന്ന സർക്കാർ നിലപാട്‌ ആദ്യം മുതലേ വ്യക്തമാക്കിയിട്ടുള്ളതാണ്‌. അത്‌ ജനങ്ങൾക്കും വ്യക്തമാണ്‌. പ്രമുഖമായ നിയമ സ്ഥാപനമായത് കൊണ്ടാണ് സംസ്ഥാനം സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദാനിയെ ഒരെ സമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്‌തുവെന്നായിരുന്നു രമേശ് […]

Share News
Read More

ഒന്നാം റാങ്ക് നേടിയ പായൽ കുമാരിയെ മുഖ്യ മന്ത്രി വിളിച്ച് അഭിനന്ദനം അറിയിച്ചു

Share News

മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായൽ കുമാരിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. പെരുമ്പാവൂർ മാർത്തോമ വനിത കോളേജിൽനിന്ന് ബി.എ. ആർക്കിയോളജി ആൻഡ് ഹിസ്റ്ററി പരീക്ഷയിൽ 85 ശതമാനം മാർക്കാണ് പായൽ നേടിയത്. ബിഹാറിൽനിന്ന് തൊഴിൽ തേടി കേരളത്തിലേക്കെത്തിയതാണ് പായൽ കുമാരിയുടെ അച്ഛൻ പ്രമോദ് കുമാർ. പല സ്ഥലങ്ങളിലായി ജോലി ചെയ്യുമ്പോഴും അദ്ദേഹം ശ്രദ്ധിച്ചത് ഒരു കാര്യം മാത്രം; മക്കളുടെ പഠനം മുടങ്ങാതിരിക്കുക. ആ കഠിനാധ്വാനം വെറുതെയായില്ലെന്ന് പായലിന്റെ നേട്ടം […]

Share News
Read More

ഓണം ആഘോഷിക്കാം: സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്

Share News

തിരുവനന്തപുരം: കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും വേണമോ കോവിഡ് പകരുമെന്ന അവസ്ഥയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. ‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ […]

Share News
Read More

സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ഓണത്തെ വരവേല്‍ക്കാമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: തിരുവനന്തപുരം: കൊവിഡ് ജാഗ്രതയില്‍ പാളിച്ചയുണ്ടാകാതെ വേണം ഇത്തവണ ഓണാഘോഷങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മലയാളികള്‍ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, നാടിന്റെ നന്മയ്ക്കായി പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം ആഘോഷിക്കാമെന്നും എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നതായും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇന്ന് അത്തം. ജാതിയുടേയും മതത്തിന്റെയും അതിര്‍ വരമ്ബുകള്‍ ഭേദിച്ചുകൊണ്ട് നമ്മള്‍ മലയാളികള്‍ ഒത്തു ചേരുന്ന ഓണാഘോഷത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ നിഴലിലാണ് […]

Share News
Read More