ബ്ലാക്ക് ഡെത്തിൻ്റെ ഒരു ദാർശനിക ചലച്ചിത്രാവിഷ്കാരത്തെ അതീവലളിതമായും ഹൃദ്യമായും ഈ കൊറോണക്കാലത്ത് ആസ്വാദനക്ഷമമാക്കുന്നത് കെസിബിസി മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരുമ്പനാനിക്കൽ.

Share News

സിനിമയുടെ സുവിശേഷം. ഇദ്ദേഹത്തിൻ്റെ ഡോക്ടറൽ ഗവേഷണം ക്ലാസ്സിക്കൽ സിനിമകളിലാണ് . സ്വീഡിഷ് സംവിധായകൻ ബർഗമാൻ രചനയും സംവിധാനവും നിർവഹിച്ച സെവെന്ത് സീൽ എന്ന ക്ലാസ്സിക്‌ സിനിമയുടെ ആസ്വാദനം. ബ്ലാക് ഡെത്തിൽ തകർന്ന യൂറോപ്പിലേക്ക് കുരിശു യുദ്ധത്തിൽ പങ്കെടുത്തു മടങ്ങുന്ന അന്റോണിസ്സ് ബ്ലോക്കിനെ മരണത്തിന്റെ ആൾരൂപം കണ്ടുമുട്ടുന്നു. മരണവും ബ്ലോക്കും ചെസ്സ് മത്സരത്തിലേർപ്പെടുന്നതും യാത്രയിൽ സംഭവിക്കുന്ന അതിതീവ്രമായ അനുഭവങ്ങളും കാഴ്ചകളും, ഈ സിനിമയെ മികച്ചതാക്കുന്നു. ബർഗമാൻ എന്ന ക്ലാസ്സിക്‌ കലാകാരനെ അടുത്തറിയാം… സെവെന്ത് സീൽ വെളിപാട് പുസ്തകത്തിൽ നിന്നും […]

Share News
Read More

ദയവു ചെയ്തു കാശു മുടക്കി ഇത്തരം സിനിമകള്‍ എടുക്കരുത്

Share News

രണ്ടു സിനിമകള്‍- ദ പ്രീസ്റ്റ്, ജോജി. പ്രേക്ഷകര്‍ക്ക് നല്ലതൊന്നും നല്‍കാത്ത രണ്ടു സിനിമകള്‍. എങ്ങിനെ ഒരു സിനിമ എടുക്കരുത് എന്നതിന് ഉദാഹരണമായി ഇവ രണ്ടും കാണാം. നല്ലൊരു വിഷു ദിവസം സമയം പാഴാക്കിയെന്നു മാത്രം. കൂടുതല്‍ ബോറന്‍ ഏതെന്നു ചോദിച്ചാല്‍ ‘ദ പ്രീസ്റ്റ്’ എന്നു പറയേണ്ടി വരും. 1973ലെ അമേരിക്കന്‍ സൂപ്പര്‍നാച്വറല്‍ ഹൊറര്‍ സിനിമയായ വില്യം ഫ്രീഡ്കിന്‍ സംവിധാനം ചെയ്ത ‘ദ എക്‌സോര്‍സിസ്റ്റി’ന്റെ വാലില്‍ കെട്ടാന്‍ ദ പ്രീസ്റ്റീനായില്ല. ‘ജോജി’ ചിലര്‍ക്ക് ഇഷ്ടമാകും. പക്ഷേ മധ്യതിരുവതാംകൂറിലെ ക്രിസ്ത്യന്‍ […]

Share News
Read More

എസ് ബി കോളേജിലെ നാടക അനുഭവം അദ്ദേഹത്തിന്റെ പ്രേംനസീർ എന്റെ ജീവിതം എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്

Share News

നമ്മുടെ എസ് ബി കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഉണ്ട്. എന്നാൽ അതിലേറ്റവും കൂടുതൽ ജനപ്രീതി നേടിയ പൂർവവിദ്യാർഥി ആരായിരിക്കും എന്ന് ചോദിച്ചാൽ യാതൊരു സംശയവും ഇല്ലാതെ നമുക്ക് പറയാൻ കഴിയുന്ന ഒരു പേരാണ് മലയാളത്തിലെ നിത്യഹരിതനായകൻ പ്രേം നസീർ. സെന്റ് ബർക്ക്മാൻസ് കോളേജിനെക്കുറിച്ച് എവിടെച്ചെന്നാലും അദ്ദേഹം വളരെ അഭിമാനപൂർവ്വം സംസാരിച്ചിരുന്നു കാരണം കോളേജ് നാടകങ്ങളിൽ അഭിനയിച്ചാണ് അദ്ദേഹത്തിന്റെ ഉള്ളിലെ അഭിനേതാവിനെ ആദ്യമായി എല്ലാവരും തിരിച്ചറിഞ്ഞത്. ഏറ്റവും പ്രഗൽഭനായ ഇംഗ്ലീഷ് പണ്ഡിതനായ പ്രൊഫസർ സി […]

Share News
Read More

ദൃശ്യത്തെ ഇത്തരത്തിൽ ചിട്ടപ്പെടുത്താൻ മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ജിത്തു ജോസഫ് സഞ്ചരിച്ചുണ്ടെന്ന് സിനിമ കാണുബോൾ മനസിലാകും

Share News

സോഷ്യൽ മീഡിയയിൽ പലരും പ്രചരിപ്പിക്കുന്നതു പോലെ ദൃശ്യം 2 അത്ര വലിയ സംഭവമാണെന്ന് തോന്നിയില്ല. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ മുൾമുനയിൽ നിറുത്താൻ ഒരു പരിധി വരെ ജിത്തു ജോസഫിന് കഴിഞ്ഞു. ദൃശ്യത്തെ ഇത്തരത്തിൽ ചിട്ടപ്പെടുത്താൻ മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ജിത്തു ജോസഫ് സഞ്ചരിച്ചുണ്ടെന്ന് സിനിമ കാണുബോൾ മനസിലാകും.ദൃശ്യം 2 ൻ്റെ മാർക്കറ്റിംങ്ങ് എലമൻ്റ് അതിൻ്റെ സസ്പെൻസ് തന്നെയാണ്. ജോർജുകുട്ടിയായി വന്ന മോഹൻലാൽ തൊട്ട് കേസിൽ നിർണായക സാക്ഷിയായ ജോസിൻ്റെ അമ്മയായി വരുന്ന പൗളി വിൽസൺ […]

Share News
Read More

പ്രേക്ഷകരില്‍ നല്ലൊരു വിഭാഗവും നായകന്‍മാരുടെ ക്രിമിനല്‍ മനസ്സിന് കൈയ്യടിക്കുമെന്ന വെളിപാട് അത്ര സുഖകരമല്ലന്ന നിരീക്ഷണം കൂടി പറയാതെ വയ്യ.

Share News

ഓർക്കാപ്പുറത്തു ചെയ്ത കുറ്റം ഒളിപ്പിച്ചു നടക്കാൻ നിർബന്ധിതരാകുന്നവരുടെ മാനസിക പീഡനത്തിന്റെ മനോഹരമായ തലം ഈ സിനിമയിലുണ്ട് . കോവിഡ് ഇല്ലാത്ത കാലമായിരുന്നെങ്കിൽ തീയേറ്ററിൽ നിന്ന് പണം വാരുന്ന സിനിമയാകുമായിരുന്നു ദൃശ്യം 2 .ചലച്ചിത്രത്തിൽ കാണുന്ന സംഭവങ്ങളുടെ യുക്തിയെ കുറിച്ച് ഓർക്കാൻ ഇട നൽകാതെ കഥ പറയാനുള്ള വിരുതുള്ള ജിത്തു ജോസഫിന്റെ വിജയമാണ് ഈ സിനിമ .മോഹൻലാലിലെ അതുല്യ നടന്റെ അഭിനയ മികവിന്റെ ആഘോഷം കൂടിയാണ് ഈ സിനിമ .അത് പ്രകടമാക്കുന്ന സിനിമകൾ ഇപ്പോൾ കുറവാണല്ലോ? ഓർക്കാപ്പുറത്തു ചെയ്ത […]

Share News
Read More

സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

Share News

ചെന്നൈ: സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കുട്ടിസ്രാങ്ക്, സ്വം അടക്കം നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. കോട്ടയം ജില്ലയിലെ പാലായിലാണ് ജനനം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തിൽ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രെയ്ഡും പാസായി. സിനിമയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയും ചെറുപ്പം മുതൽ […]

Share News
Read More

മമ്മൂട്ടി‍ നായകനായെത്തുന്ന ‘ദി പ്രീസ്റ്റി’ന്റെ റിലീസ് മാറ്റി

Share News

മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ത്രില്ലര്‍ ചിത്രം ദി പ്രീസ്റ്റ് ഉടന്‍ തിയറ്ററുകളില്‍ എത്തില്ല. ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയുടേയതാണ് തീരുമാനം. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി ലഭിക്കാതെ ബി​ഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്നാണ് തീരുമാനം. ഇതോടെ മലയാള സിനിമാ റിലീസ് വീണ്ടും പ്രതിസന്ധിയിലാകും. മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന പ്രീസ്റ്റ് ഫെബ്രുവരി ആദ്യവാരം തിയറ്ററില്‍ എത്തും എന്നായിരുന്നു പറഞ്ഞിരുന്നത്. അതിനിടെയാണ് റിലീസ് വേണ്ടെന്ന് നിര്‍മാതാക്കളുടെ തീരുമാനം. ഇതിനോടകം മലയാളത്തിലെ മൂന്ന് സിനിമകളാണ് തിയറ്ററില്‍ എത്തിയത്. എന്നാല്‍ ഈ […]

Share News
Read More

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

Share News

കണ്ണൂര്‍: 98-ാം വയസിൽ കോവിഡിനെ തോൽപ്പിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി […]

Share News
Read More

മാസ്റ്റര്‍ സിനിമയുടെ രംഗങ്ങള്‍ ചോര്‍ന്ന സംഭവം : 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി

Share News

ചെന്നൈ: വിജയുടെ പൊങ്കൽ റിലീസ് ചിത്രം മാസ്റ്റര്‍ സിനിമയുടെ രംഗങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ 400 വ്യാജ സൈറ്റുകള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. വെബ്‌സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ടെലകോം സേവന ദാതാക്കളായ എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍, ബിഎസ്‌എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. മാസ്റ്റര്‍ സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. ഇതേത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ഇടപെടല്‍ ആവശ്യപ്പെട്ട് […]

Share News
Read More

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

Share News

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, […]

Share News
Read More