കെ. ജെ. ചാക്കോസാർ ആദരണീയനായ ജനനേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി

Share News

കാക്കനാട്: മുൻ മന്ത്രിയും എം. എൽ. എ. യുമായിരുന്ന ശ്രീ. കെ. ജെ. ചാക്കോസാറിന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. ജനങ്ങളോട് ചേർന്നുനിന്ന് പൊതുനന്മയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച ചാക്കോസാറിനെ പൊതുസമൂഹം, പ്രത്യേകിച്ച് ചങ്ങനാശ്ശേരിക്കാർ ഏറെ ആദരിച്ചു. മൂന്നുപ്രാവശ്യം ചങ്ങനാശ്ശേരിയുടെ എം. എൽ. എ. ആയിരുന്ന ചാക്കോസാർ ഹൃസ്വകാലത്തേയ്ക്കെങ്കിലും മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർമാൻ, വാഴപ്പള്ളി കോപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡണ്ട് എന്നീ […]

Share News
Read More

ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുത്| കെസിബിസി പ്രൊ ലൈഫ് സമിതി

Share News

കൊച്ചി :ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും,മനുഷ്യജീവന്റെ സംരക്ഷണം സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമായിരിക്കണമെന്നും കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു. ഗര്‍ഭിണിയായ സ്ത്രീയ്ക്ക് തന്റെ ഗര്‍ഭം അലസിപ്പിക്കണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന കേരള വനിതാ ശിശുവികസന വകുപ്പിന്റെ ആഹ്വാനം മനുഷ്യ ജീവനോടുള്ള അനാദരവും വെല്ലുവിളിയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളുടെ ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാന്‍ അമ്മ ആവശ്യപ്പെടുമ്പോള്‍ അതു ചെയ്തുകൊടുക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കുന്നതും ജീവന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല. ഏത് വിധേനെയും മനുഷ്യജീവനെ സംരക്ഷിക്കുവാന്‍ […]

Share News
Read More

വീണ്ടുമൊരു യൗവ്വനം കൂടിരക്തദാഹത്തിന് ഇരയായിരിക്കുന്നു.

Share News

കൂത്തുപറമ്പിലെ മൻസൂർ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് കേട്ടത്.രാഷ്ട്രീയത്തിൽ എതിർചേരിയിൽ പ്രവർത്തിക്കുന്ന കഴിവും, ചുറുചുറുക്കും, ക്രിയാശേഷിയുമുള്ള യുവാക്കളെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കൊന്നുതള്ളുന്നത് ഇതാദ്യമല്ല. ഇഷ്ടപ്പെട്ട പാർട്ടിക്കൊപ്പം നിൽക്കുന്നതും അതിന്റെ കൊടി-തോരണങ്ങൾ കെട്ടുന്നതും ഇവിടെ ഒരു ചെറുപ്പക്കാരന്റെ ജീവൻ നഷ്ടപ്പെടുന്നതിനുള്ള കാരണങ്ങളാവുകയാണ്‌. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ കഴിഞ്ഞ ദിവസം വരെ ഒരു കുടുംബത്തിന് പ്രതീക്ഷയായിരുന്നു. ആ ചെറുപ്പക്കാരൻ ഇന്ന് ഓർമ്മയാണ്…നാട്ടിൽ കുടുംബങ്ങൾ അനാഥമാകാതിരിക്കാൻ ജീവിതങ്ങൾ തെരുവിൽ പൊലിയാതിരിക്കാൻ ഇനിയെങ്കിലും ഇത്തരം അക്രമ പ്രവർത്തികൾ അവസാനിപ്പിക്കാൻ […]

Share News
Read More

യു​ഡി​എ​ഫ് ഐ​തി​ഹാ​സി​ക വി​ജ​യം നേ​ടു​മെ​ന്ന് ചെ​ന്നി​ത്ത​ല

Share News

ചേര്‍ത്തല: യുഡിഎഫ് ഐതിഹാസിക ജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാവാന്‍ പോവുന്നത് ഇടത് മുന്നണിയാണെന്ന് ഇപി ജയരാജനുള്ള മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുകയാണ്. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങള്‍ക്കും ജനങ്ങളുടെ ഇടയില്‍ വലിയ സ്വീകാര്യത ലഭിച്ച കാലഘട്ടമാണ് ഇത്. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് […]

Share News
Read More

പ്രഫ. കെ എ സിദ്ദീഖ്​ ഹസ്സന്‍ അന്തരിച്ചു

Share News

കോഴിക്കോട്​: ജമാഅത്തെ ഇസ്​ലാമി മുന്‍ കേരള അമീര്‍ പ്രഫ. കെ എ സിദ്ദീഖ്​ ഹസ്സന്‍ അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്​റ്റന്‍റ്​ അമീറും 1990 മുതല്‍ നാലു തവണ ജമാഅത്തെ ഇസ്​ലാമി കേരള അമീറും ആയിരുന്നു അദ്ദേഹം. എഴുത്തുകാരന്‍, ഇസ്‌ലാമിക പണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധ നേടി. പ്രബോധനം വാരിക മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്‍സ്​ററിറ്റ്യൂട്ട്​ പ്രസിദ്ധീകരിച്ച ഇസ്​ലാം ദര്‍ശനത്തി​ന്‍റെ അസിസ്​റ്റന്‍റ്​ എഡിറ്റര്‍ എന്നീ […]

Share News
Read More

എല്‍ഡിഎഫിന് ചരിത്രവിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി

Share News

കണ്ണൂര്‍ : എല്‍ഡിഎഫിന് ചരിത്രവിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ കരുത്താണ് ഈ തെരഞ്ഞെടുപ്പില്‍ പ്രകടമാകുക. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചാരണങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങള്‍ കൈക്കൊള്ളുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായിയിലെ ആര്‍സി അമലാ ബേസിക് സ്‌കൂളില്‍ പിണറായി വിജയനും ഭാര്യ കമലയും വോട്ടുരേഖപ്പെടുത്തി. അതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കേരളത്തില്‍ 2016 മുതല്‍ ഇടതുസര്‍ക്കാര്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ […]

Share News
Read More

ഉമ്മൻചാണ്ടിക്ക് പിണറായിവിജയൻെറ മറുപടി

Share News

കേരളത്തിൻ്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യം പ്രതിപക്ഷത്തോട് ഉന്നയിച്ചിരുന്നു. അതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചില മറുപടി നൽകിയത് കണ്ടു. സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെയും ജനങ്ങള്‍ക്ക് സ്വയം കാണാന്‍ കഴിയുന്ന നേട്ടങ്ങളിലൂടെയുമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പൊതുജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരുമായി താരതമ്യം ചെയ്താല്‍ ഏതൊരു മേഖലയിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ വളരെ മുന്നിലാണ്. അദ്ദേഹം ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്തുതകള്‍ക്ക് നിരക്കാത്തതും വസ്തുതകള്‍ മറച്ചുവയ്ക്കുന്നതുമായതിനാല്‍ യഥാര്‍ത്ഥ വസ്തുത ജനങ്ങളുടെ മുന്നില്‍ ഒന്നുകൂടി […]

Share News
Read More

തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം ഇരട്ടിയായി:മുല്ലപ്പള്ളി

Share News

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം ഇരട്ടിയായിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ ജനം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.ജനങ്ങളില്‍ നിന്നും ഒരുപാട് അകന്നുപോയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലേത്.സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വാക്കും പ്രവര്‍ത്തിയും രണ്ടായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം.ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കാള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താല്‍പ്പര്യം ആഢംബരത്തിലും ധൂര്‍ത്തിലുമായിരുന്നു.കേരളത്തിന്റെ യശസ്സ് ദേശീയതലത്തില്‍ തകര്‍ത്തു.സ്വര്‍ണ്ണക്കടത്തിന് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കൂട്ടുനിന്നത് രാജ്യത്തിന്റെ ചരിത്രത്തിലാദ്യം.കോവിഡ് കാലത്തും പോലും അഴിമതിയില്‍ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ശ്രദ്ധ.ഡാറ്റകച്ചവടവും ആഴക്കടല്‍ മത്സ്യബന്ധന കാരാറും ഒടുവില്‍ പുറത്തു […]

Share News
Read More

കേരളത്തില്‍ ഭരണം കിട്ടുമെന്ന വിദൂര സ്വപ്നം കോണ്‍ഗ്രസ്സിനു പോലുമില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ ഈ പാഴ് വാക്ക്. -പിണറായി വിജയൻ

Share News

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കോൺഗ്രസ് പുറത്തെടുത്തിരിക്കുന്നത്. ന്യായ് എന്ന അന്യായം! കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇപ്പോള്‍ കേരളത്തില്‍ വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതി നടപ്പാക്കുന്നുണ്ടോ? രാജസ്ഥാനിലും ഛത്തിസ്ഗഢിലും പഞ്ചാബിലും അധികാരമുണ്ടായിട്ടും നടപ്പാക്കാന്‍ കഴിയാത്ത എന്തു പദ്ധതിയാണ് ഇനി കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത്? 600 രൂപയായിരുന്ന കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ ഒന്നര വര്‍ഷം കുടിശ്ശികയാക്കി അഞ്ചു വര്‍ഷം കൊണ്ട് ആറര വര്‍ഷത്തെ ക്ഷേമ […]

Share News
Read More

കൊവിഡ്: ഈസ്റ്റര്‍ ദിനത്തില്‍ പിതാവും മകനും ഡല്‍ഹിയില്‍ മരിച്ചു.

Share News

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മലയാളിയായ പിതാവും മകനും ഡല്‍ഹിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മരിച്ചു. എയര്‍ഫോഴ്‌സ് മുന്‍ ഉദ്യോഗസ്ഥന്‍ പത്തനംതിട്ട തൊണ്ടത്തറ തയ്യില്‍ വീട്ടില്‍ പരേതനായ ടി.കെ സാമുവലിന്റെ മകന്‍ ടി.എസ് ചെറിയാന്‍, (73) ചെറിയാന്റെ മകന്‍ നിധിന്‍ ചെറിയാന്‍ (36) എന്നിവരാണ് ഇന്ന് രാവിലെ ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ താഹിര്‍പൂര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികില്‍സയില്‍ ഇരിക്കെ മരണമടഞ്ഞത്. മകന്‍ നിധിന്‍ ഇന്നലെ രാത്രി 12 മണിക്കും പിതാവ് രാവിലെ 8 മണിക്കുമാണ് മരിച്ചത്. ടി.എസ് ചെറിയാന്‍ […]

Share News
Read More