“ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ജനങ്ങളുടെ അവകാശമാണ്. അത്തരം പ്രതിഷേധങ്ങൾ പൊതുവിടങ്ങളിലാണ് നടക്കേണ്ടത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനം അത്തരം ഒരു പൊതുവിടമാണെന്ന് കരുതുന്നില്ല. “
ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ജനങ്ങളുടെ അവകാശമാണ്. അത്തരം പ്രതിഷേധങ്ങൾ പൊതുവിടങ്ങളിലാണ് നടക്കേണ്ടത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനം അത്തരം ഒരു പൊതുവിടമാണെന്ന് കരുതുന്നില്ല. നിയമ വിരുദ്ധവും അവിവേകപരവുമായ ഒരു പ്രവൃത്തിയായി അത്. ഇനി, അതിനു മറുപടിയായി നാട്ടിലെങ്ങും അക്രമം അഴിച്ചുവിടുന്നത് വീണ്ടും ഇന്ത്യൻ ജനാധിപത്യ പാരമ്പര്യങ്ങൾക്കും നിയമ വാഴ്ചക്കും ചേരാത്തതാണ്. സമരങ്ങളുടെയും പ്രതിരോധത്തിന്റെയും നിലവാരം രാഷ്ട്രീയവും നിയമപരവും ധാർമികവുമായ ചട്ടക്കൂടുകൾ തകർത്ത് ജനങ്ങളുടെ സമാധാന ജീവിതത്തെ തീർത്തും പ്രതിസന്ധിയിലാക്കുന്ന കാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയമായോ ജനാധിപത്യപരമായോ പ്രതിഷേധക്കാർക്കോ […]
Read More