ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റവുമായി കെഎസ്ആർടിസി

Share News

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തില്‍ കറന്‍സി ഉപയോഗം കുറയ്ക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റമാണ് പുതുതായി നടപ്പാക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബസുകളില്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന യാത്രാ കാര്‍ഡുകളാണ് നല്‍കുന്നത്. ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് കാര്‍ഡ് നല്‍കുക. പരീക്ഷണം വിജയിച്ചാല്‍ സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാനാണ് തീരുമാനം. സര്‍വീസുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരാണ് കൂടുതല്‍ ജനങ്ങളുമായി ഇടപെടുന്നത്. സ്പര്‍ശനം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാല്‍ അതൊഴിവാക്കാനാണ് കോണ്ടാക്‌ട് ലെസ്സ് ഡിജിറ്റല്‍ പേമെന്റ് സിസ്റ്റം […]

Share News
Read More

കോവിഡ് കാലത്ത് പോഷകക്കുറവുള്ള കുട്ടികൾക്കായി തേനമൃത്

Share News

കോവിഡ് കാലത്ത് മൂന്ന് വയസ് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാർഷിക സർവകലാശാലയുടെ വെളളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവും സംയുക്തമായി തയ്യാറാക്കിയ ‘തേനമൃത്’ ന്യൂട്രിബാറുകളുടെ വിതരണത്തിന് തുടക്കംകുറിച്ചു. സെക്രട്ടറിയേറ്റ് ലയം ഹാളിൽ നടന്ന ചടങ്ങിൽ  കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് തേനമൃത് പായ്ക്കറ്റുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.  നമ്മുടെ നാട്ടിലെ വളരെയധികം പോഷണക്കുറവുള്ള കുട്ടികളെക്കൂടി […]

Share News
Read More

പ്രവാസികൾ കൂടുതലെത്തുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ തീവ്രമാകണം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം;പ്രവാസികൾ കൂടുതലായെത്തുമ്പോൾ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ തീവ്രത വർധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധാരണാപ്പിശകുകൊണ്ട് ആർക്കും അലംഭാവം ഉണ്ടായിക്കൂട. സംസ്ഥാനത്ത് വിവിധ മാർഗങ്ങളിലൂടെ 74,426 പേർ എത്തിയിട്ടുണ്ട്. ഇതിൽ 44712 പേർ റെഡ്സോണുകളിൽ നിന്നാണെത്തിയത്. റോഡു മാർഗം 63239 പേർ വന്നു. ഇതിൽ 46 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിമാനത്തിലെത്തിയ 53 പേർക്കും കപ്പലിലെത്തിയ ആറു പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ 26 വിമാനങ്ങളും മൂന്നു കപ്പലുകളും എത്തി. 3305 പേരെ സർക്കാർ ക്വാറന്റൈനിലാക്കി. 123 പേരെ […]

Share News
Read More

കേരളത്തിൽ 12 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Share News

ഇനി ചികിത്സയിലുള്ളത് 142 പേർ ഇന്ന് ആരും രോഗമുക്തി നേടിയില്ല ഇതുവരെ രോഗമുക്തി നേടിയവർ 497 ഇന്ന് പുതിയ 4 ഹോട്ട് സ്പോട്ടുകൾ കൂടി കേരളത്തിൽ ഇന്ന് 12 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ-5, മലപ്പുറം-3, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒന്നുവീതം കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിൽ ആയിരുന്ന ആരുടേയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,000 പേർ നിരീക്ഷണത്തിലാണ്. […]

Share News
Read More

കോവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതങ്ങൾ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു

Share News

തിരുവനന്തപുരം;കോവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതങ്ങൾ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു. മഹാമാരി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ഒരു സാമ്പത്തികാഘാത സർവേ വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ നടത്തും. സർവേയുടെ ചോദ്യാവലിയും വിശദാംശങ്ങളും eis.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.സംഘടനകൾ, സ്ഥാപനങ്ങൾ, ഉല്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകൾ, വ്യക്തിഗത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളെ കോവിഡ്-19 […]

Share News
Read More

രാജ്യത്തു കോവിഡ് ബാധിതർ ഒരു ലക്ഷം കഴിഞ്ഞു.

Share News

അനിൽ കെ ജെ .ന്യൂഡൽഹി;രാജ്യത്തു കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ രോഗികളിൽ രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയിൽ. 55 ദിവസമായി രാജ്യം ലോക്‌ഡൗണിലുമാണ്.ലോകത്ത് രോഗബാധിതർ 49 ലക്ഷത്തിലേയ്ക്ക് എത്തുന്നു. ഉണ്ട്. മരണം 3, 20, 125.പുതുതായി 3440 പേർക്കാണ് ജീവഹാനി സംഭവിച്ചത്. 44, 764 പേരുടെ നില ഗുരുതരമാണ്. 19, 05, 238 പേർ രോഗമുക്തരായി. അമേരിക്കയിൽ 2, 46, 406രോഗികൾ ഉള്ളപ്പോൾ 91, […]

Share News
Read More

വി​വാ​ഹ ച​ട​ങ്ങി​ല്‍ 50 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാം:സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ ഒറ്റനോട്ടത്തിൽ ​

Share News

തി​രു​വ​ന​ന്ത​പു​രം:നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തെ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ 50 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ പ​ര​മാ​വ​ധി 50 പേ​രു​യും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ളി​ല്‍ പ​ര​മാ​വ​ധി 10 പേ​രെ​യും പ​ങ്കെ​ടു​പ്പി​ക്കാം. എ​ന്നാ​ല്‍ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ 20 പേ​രെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​വൂ എ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ​സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകൾ ഒറ്റനോട്ടത്തിൽ ​ •അ​ന്ത൪​ജി​ല്ലാ യാ​ത്ര​യ്ക്ക് പാ​സ് ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ല്‍, […]

Share News
Read More

പെയ്ഡ് ക്വാറന്റയിൻ: ഹോട്ടലുകൾ തിരഞ്ഞെടുക്കാൻ സൗകര്യം ,മാർഗനിർദ്ദേശങ്ങളും വിശദാംശങ്ങളും നോർക്ക റൂട്ട്സ് വെബ് സൈറ്റിൽ ലഭ്യമാണ്.

Share News

തിരുവനന്തപുരം;ഹോട്ടലുകളിൽ പണം നൽകി ക്വാറന്റയിൻ സൗകര്യത്തിന് താത്പര്യമുള്ളവർക്ക് സംസ്ഥാനത്ത് തിരഞ്ഞെടുത്ത 169 ഹോട്ടലുകളുടെ പട്ടിക തയാറായി. 4617 മുറികളാണ് ഈ ഹോട്ടലുകളിൽ സജ്ജീകരിക്കുന്നത്. അതത് ജില്ലയിൽ ഇഷ്ടപ്പെട്ട ഹോട്ടൽ ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർക്ക് തിരഞ്ഞടുക്കാം. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും വിശദാംശങ്ങളും നോർക്ക റൂട്ട്സ് വെബ് സൈറ്റിൽ ലഭ്യമാണ്. ജില്ല തിരിച്ചുള്ള ഹോട്ടലുകളുടെ പട്ടികയും ലഭ്യമായ മുറികളുടെ എണ്ണവും ചുവടെ: തിരുവനന്തപുരം: കെ.റ്റി.ഡി.സി മാസ്‌ക്കറ്റ് ഹോട്ടൽ, പാളയം (47), കെ.റ്റി.ഡി.സി സമുദ്ര ഹോട്ടൽ, കോവളം (52), കെ.റ്റി.ഡി.സി ചൈത്രം ഹോട്ടൽ, തമ്പാനൂർ […]

Share News
Read More

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി

Share News

ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മോട്ടിവേഷന്‍ കാമ്പയിന്‍ പുതിയ അനുഭവം കോവിഡ്-19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് രാജേഷ് ഭയ്യ ടോപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. കേരളം വിജയകരമായി നടപ്പിലാക്കിയ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍, ഗൈഡ് ലൈന്‍സ്, ചികിത്സ, പരിശോധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ വിശദമായി ചോദിച്ച് മനസിലാക്കി. […]

Share News
Read More

കേരളത്തിൽ 29 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Share News

ഇനി ചികിത്സയിലുള്ളത് 130 പേർ ഇന്ന് ആരും രോഗമുക്തി നേടിയില്ല ഇതുവരെ രോഗമുക്തി നേടിയവർ 497 തിരുവനന്തപുരം;തിങ്കളാഴ്ച കേരളത്തിൽ 14 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 6 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 3 പേർ വീതവും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 2 പേർക്കും, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോർത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Share News
Read More