ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തില്‍ കറന്‍സി ഉപയോഗം കുറയ്ക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റമാണ് പുതുതായി നടപ്പാക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ബസുകളില്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന യാത്രാ കാര്‍ഡുകളാണ് നല്‍കുന്നത്. ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് കാര്‍ഡ് നല്‍കുക. പരീക്ഷണം വിജയിച്ചാല്‍ സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാനാണ് തീരുമാനം. സര്‍വീസുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരാണ് കൂടുതല്‍ ജനങ്ങളുമായി ഇടപെടുന്നത്. സ്പര്‍ശനം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാല്‍ അതൊഴിവാക്കാനാണ് കോണ്ടാക്‌ട് ലെസ്സ് ഡിജിറ്റല്‍ പേമെന്റ് സിസ്റ്റം […]
Read More