കുറഞ്ഞ വിലയ്ക്ക് ചിക്കന്‍ ലഭ്യമാക്കാന്‍ ധാരണയായി; വില നിയന്ത്രണം പിന്‍വലിച്ചു
ആലപ്പുഴ: കോഴിയിറച്ചി വില നിയന്ത്രണാതീതമായി കൂടിയ സാഹചര്യത്തിൽ നേരത്തെ പുറപ്പെടുവിച്ച ചിക്കന്‍ വില സംബന്ധിച്ച ഉത്തരവ് പിന്‍വലിച്ചതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ഉത്തരവിൽ പരാമർശിച്ചിരുന്ന വിലയിലും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ചിക്കൻ നൽകാൻ സാധിക്കുമെന്ന് കളക്ട്രേറ്റില്‍ ബൂധനാഴ്ച ചേര്‍ന്ന കോഴി യിറച്ചി വില്‍പ്പനയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിൽ ഉണ്ടായ ആഭിപ്രായത്തെ തുടര്‍ന്നാണ് നടപടി. ഉപഭോക്താക്കളുടെ താൽപര്യം മുൻനിർത്തിയാണ് വില നിയന്ത്രണം പിൻവലിക്കാനും മുന്‍വിലയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ചിക്കൻ വിപണിയിൽ ലഭ്യമാക്കാനും ധാരണയായത്. ആലപ്പുഴ ചിക്കൻ മർച്ചൻറ്സ് ആസോസിയേഷൻ, […]
Read More