കോവിഡ് ഭേദമായവരെയും നിരീക്ഷണത്തിലുള്ളവരെയും ഒറ്റപ്പെടുത്തരുത് – മുഖ്യമന്ത്രി പിണറായി വിജയൻ
കോവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളിൽ മറ്റും നിരീക്ഷണത്തിൽ കഴിയുന്നവരെയും സമൂഹം ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം സ്ഥിതിവിശേഷം ചുരുക്കം ചില സ്ഥലങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഒറ്റപ്പെടുത്തലുകൾക്കെതിരെ ബോധവൽകരണം നടത്തുന്നതിന് സ്റ്റുഡൻറ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക ബോധവൽകരണ പരിപാടികൾക്ക് രൂപം നൽകി. യുവജനങ്ങൾ, മുതിർന്ന പൗരൻമാർ എന്നിവർക്കിടയിൽ മാസ്‌ക്ക് ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിന് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബോധവൽകരണം നടത്തും. കേരള പൊലീസ് ഇപ്പോൾ നടത്തിവരുന്ന ക്യാംപെയ്നിന്റെ ഭാഗമായാണിത്. ഐജിമാരായ […]
Read More