കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കെ-റെയില്‍ കേരളത്തിന്‍റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്‍റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. പ്രദേശങ്ങളെ അടിസ്ഥാനമാക്കി കൂടുതല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്ഥാ പ്രവചനം സാധ്യമാക്കണം. വയനാട്, കോഴിക്കോട് അതിര്‍ത്തിയില്‍ ഒരു ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാല ആവശ്യം […]

Share News
Read More

കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും: ചര്‍ച്ചയില്‍ സന്തുഷ്‌ടരെന്ന് വ്യാപാരികള്‍

Share News

തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.കടകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും. സര്‍ക്കാര്‍ തീരുമാനം വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും സംഘടന നേതാക്കള്‍ വ്യക്തമാക്കി. ലോക്ക്ഡൗണിലെ അശാസ്ത്രീയത കാരണം വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കടകള്‍ തുറക്കുന്നത്, സമയപരിധി, പൊലീസ് ഇടപെടല്‍ തുടങ്ങി എല്ലാക്കാര്യത്തിലും നടപടിയുണ്ടാകും. വ്യാപാര മന്ത്രാലയം രൂപീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സര്‍ക്കാരിനെയും തങ്ങളെയും തമ്മില്‍ തെറ്റിക്കാനായി നടന്ന ബാഹ്യശക്തികളെ […]

Share News
Read More

മന്ത്രി കെ ടി ജെലിൽ രാജിവെച്ചു .| രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. -കെ.ടി ജലീൽ

Share News

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. അവസാന നിമിഷം വരെ പിടിച്ചുനിൽക്കാൻ അദ്ദേഹം ശ്രമിച്ചു .ഹൈകോടതിൽ ഹർജി നൽകിയെങ്കിലും അവിടെയും അനുകൂലമായ വിധി ഉണ്ടാകില്ലെന്ന സൂചനനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ രാജിയെന്ന് വിലയിരുത്തപ്പെടുന്നു . എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. -കെ.ടി ജലീൽ ഫേസ്ബുക്കിൽ വിശദമായ ന്യായികരണവും പുറത്തുവന്നു . കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ. കട്ടതിൻ്റെ […]

Share News
Read More

പത്രിക തള്ളിയ സംഭവം: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി​യിൽ

Share News

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. ത​ല​ശേ​രി, ഗുരു​വാ​യൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കും. അ​പൂ​ർ​വ​മാ​യാ​ണ് ഞാ​യ​റാ​ഴ്ച കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വ​ര​ണാ​ധി​കാ​രി​യു​ടെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ളാ​ണ് പ​ത്രി​ക ത​ള്ളാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ഇ​തി​ൽ‌ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​പ്പോ​യ മ​ണ്ഡ​ല​മാ​യ ദേ​വി​കു​ള​ത്ത് സ്വ​ത​ന്ത്ര​നെ പി​ന്തു​ണ​ക്കാ​ൻ […]

Share News
Read More

പള്ളിപ്പുറത്ത് ഭൂമി നൽകില്ല: ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും സംസ്ഥാന സർക്കാർ റദ്ദാക്കി

Share News

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും സംസ്ഥാന സർക്കാർ റദ്ദാക്കി. കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് സർക്കാർ തീരുമാനം. ഇഎംസിസിയുമായുളള രണ്ട് ധാരണാപത്രങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ഇതുസംബന്ധിച്ച നിര്‍ദേശം കെഎസ്‌ഐഡിസിക്ക് നല്‍കിയത്. പ്രാഥമികമായ കരാര്‍ ഒപ്പിട്ടുവെന്നല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെഎസ്‌ഐഡിസിയുടെ വിശദീകരണം. ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നാണ് കെഎസ്‌ഐഡിസിക്ക് ലഭിച്ച നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി […]

Share News
Read More

കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

Share News

തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു.81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ഭാഷാപണ്ഡിതനും അധ്യാപകനുമായിരുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, അപരാജിത തുടങ്ങിയവയാണ് പ്രസിദ്ധ കൃതികള്‍. തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2ന് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. […]

Share News
Read More

നാനൂറോളം പുതിയ തസ്തികകള്‍, പൊലീസില്‍ പുതിയ ബറ്റാലിയന്‍: മന്ത്രിസഭാ യോഗ തീരുമാനം

Share News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നാനൂറോളം പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളിലും കാംകോയിലുമാണ് തസ്തികകള്‍ സൃഷ്ടിക്കുക. 35 വര്‍ഷത്തിന് ശേഷം പൊലീസില്‍ പുതിയ ബറ്റാലിയന്‍ രൂപീകരിക്കും. കെ.പി.ആര്‍ എന്ന പേരിലായിരിക്കും ബറ്റാലിയന്‍. ഇവിടെ 135 തസ്തികകള്‍ ഉണ്ടാകും. ഐ.ടി ജീവനക്കാര്‍ക്കായി ക്ഷേമനിധി രൂപീകരിക്കാനും കായികതാരങ്ങള്‍ക്കായി 84 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Share News
Read More

കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ തിരുവന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി മുന്‍ അംബാസഡര്‍ വേണു രാജാമണിക്ക് നല്കി പ്രകാശനം ചെയ്തു.

Share News

കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ തിരുവന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി മുന്‍ അംബാസഡര്‍ വേണു രാജാമണിക്ക് നല്കി പ്രകാശനം ചെയ്തു. ഉമ്മന്‍ ചാണ്ടി ആശംസകള്‍പ്പിച്ചു. കുഞ്ഞൂഞ്ഞു കഥകളുടെ തമിഴ് പതിപ്പ് പ്രസിദ്ധീകരിച്ച ദിനമലര്‍ ന്യൂസ് എഡിറ്റര്‍ ജിവി രമേശ് കുമാര്‍, കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്, വീണാനായര്‍ എന്നിവര്‍ പ്രസംഗിച്ചു. സനീഷ് ദിവാകരന്‍ കവര്‍ ചിത്രമൊരുക്കിയ പുസ്തകം പ്രസിദ്ധീകരിച്ചത് ഡിസി ബുക്‌സ്. കാര്‍ട്ടൂണിസ്റ്റ് രാജു നായര്‍, കാര്‍ട്ടുണിസ്റ്റ് സുജിത്, ആര്‍ട്ടിസ്റ്റ് ഉദയകുമാര്‍ തുടങ്ങിയവരുടെ […]

Share News
Read More

ഇന്ധന വില വര്‍ധന: സംസ്ഥാനത്ത് മാര്‍ച്ച്‌ രണ്ടിന് വാഹന പണിമുടക്ക്

Share News

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് മാര്‍ച്ച്‌ രണ്ടിന് മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. പണിമുടക്ക് വിജയിപ്പിക്കാന്‍ തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച്‌ കെ.കെ. ദിവാകരന്‍, പി. നന്ദകുമാര്‍ (സി.​െഎ.ടി.യു), ജെ. ഉദയഭാനു (എ.​െഎ.ടി.യു.സി), പി.ടി. പോള്‍, വി.ആര്‍. പ്രതാപന്‍ (െഎ.എന്‍.ടി.യു.സി), വി.എ.കെ. തങ്ങള്‍ (എസ്​.ടി.യു), മനയത്ത് ചന്ദ്രന്‍ (എച്ച്‌​.എം.എസ്​), അഡ്വ. ടി.സി. വിജയന്‍ (യു.ടി.യു.സി), ചാള്‍സ് ജോര്‍ജ് (ടി.യു.സി.​െഎ), […]

Share News
Read More

ശബരിമല പ്രക്ഷോഭം: കേസുകള്‍ പിൻവലിക്കും

Share News

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് എതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി സൂചന. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകളാണ് പിന്‍വലിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലെ ഗുരതര ക്രിമിനല്‍ സ്വഭാവമില്ലാത്തവയും പിന്‍വലിക്കും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Share News
Read More