തലമുറകളെ വളർത്തി, പാകതയിലേക്കെത്തിച്ച് , തിരിച്ചറിവുകൾ പകർന്ന വടക്കേലച്ചൻ്റെ ഓർമകൾക്കുമുന്നിൽ സ്നേഹപ്രണാമമർപ്പിക്കുന്നു.

Share News

ദീർഘകാലം തുമ്പ സെയ്ൻ്റ് സേവ്യേഴ്സ് കോളജിൻ്റെ മാനേജറും റെക്ടറുമായിരുന്ന ഫാ.പോൾ വടക്കേൽ എസ് ജെ അന്ത്യനിദ്ര പ്രാപിച്ചിരിക്കുന്നു. കടലോരത്തിൻ്റെ സമരനായകൻ ടി. പീറ്ററും വടക്കേലച്ചനും യാത്രക്കായി ഒരേ ദിവസം തന്നെ തിരഞ്ഞെടുത്തത് അപൂർവമായൊരു ആകസ്മികതയാണ്. 1981 നവംബർ 2 ൽ കോളജിലെ മലയാളം അധ്യാപികയായി വടക്കേലച്ചനിൽ നിന്ന് നിയമനം നേടി പ്രവേശിച്ചതുമുതൽ അദ്ദേഹത്തെ ഞാൻ നേരിട്ടറിയുന്നു. കടലോരത്തിൻ്റെ തിരയേറ്റങ്ങളിൽ കലാലയം മുന്നോട്ടുതന്നെ തുഴഞ്ഞെത്തിച്ചതിൽ അദ്ദേഹം പുലർത്തിയ സ്ഥൈര്യം കാലത്തിന് മായിക്കാനാവില്ല.കോളേജിൻ്റെ മണൽത്തരികൾക്കും മരത്തണലുകൾക്കും ഓരോ വ്യക്തിക്കുമെന്നപോലെ ആ […]

Share News
Read More

സഖാവ് മത്തായി ചാക്കോ ഓർമ്മയായിട്ട് ഇന്നേക്ക് 14 വർഷം പൂർത്തിയാകുന്നു.

Share News

അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിൽ ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ച എസ്എഫ്ഐ പ്രക്ഷോഭങ്ങളുടെയും പ്രവർത്തനങ്ങളുടെയും മുന്നണിയിൽ ചാക്കോ ഉണ്ടായിരുന്നു .അന്ന് പരിചയപ്പെട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ ഒന്നിച്ചു പ്രവർത്തിച്ച സഖാവും, സുഹൃത്തും എൻറെ സഹോദരിയുടെ ഭർത്താവും ആയി വളർന്ന ആ നല്ല ബന്ധത്തിൻറെ ഓർമ്മകളിൽ ചാക്കോ ഇന്നും ജീവിക്കുന്നു. മത്തായി ചാക്കോയുടെ ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു. Adv KD Vincent

Share News
Read More

ഇന്ന് പെൺകുട്ടികളുടെ ദിനമല്ലേ! ഇങ്ങനെ ഉള്ള ‘സുഖങ്ങൾ’ ഇനിയുള്ള തലമുറക്കെങ്കിലും ഉണ്ടാവാതിരിക്കാൻ നമുക്ക് നമ്മളാൽ കഴിയുന്നത് ചെയ്യാം!

Share News

ഹോ! ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു സുഖം! രണ്ട് ദിവസം മുമ്പേ ആശുപത്രിയിൽ ഉച്ചഭക്ഷണനേരത് ക്യാന്റീനിൽ ഇരുന്നു കഴിക്കുകയായിരുന്നു. കൂടെ രണ്ട് ആൺ ഡോക്ടർ സുഹൃത്തുക്കളുമുണ്ട്. ഒരാൾ മീൻ വറുത്തത് ഓർഡർ ചെയ്തു. ആളൊരു മീൻ പ്രിയനാണ്. അപ്പോഴാണ് എന്നോടൊരു ചോദ്യം, ” ഡാ, നീ മീൻ വാങ്ങുന്നത് എവടെന്നാ? ഇപ്പോ മീൻ കിട്ടാൻ പാടാ. കോവിഡ് തുടങ്ങിയ മുതൽ കടയിൽ തന്നെ പോണം.” ഞാൻ പറഞ്ഞു , ” എനിക്ക് ഒരു കടയിൽ നിന്ന് കൊണ്ടു […]

Share News
Read More

ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ (1904 – 1969)ചരമ വാർഷികദിനത്തിൽ അദ്ദേഹത്തിന്റെ പുണ്യജീവിതത്തെക്കുറിച്ചുള്ള ഒരനുസ്മരണം.

Share News

കാവുകാട്ടുപിതാവിനെ ദൈവജനം വിശുദ്ധനായി കാണുന്നതിന്റെ മുഖ്യകാരണം അദ്ദേഹത്തിന്റെ പൊതുജീവിതം (public life) സംശുദ്ധമായിരുന്നു എന്നതുകൊണ്ടാണ്. അദ്ദേഹത്തെ ഒരിയ്ക്കലെങ്കിലും പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവർ, ഒരു ദൈവമനുഷ്യനെ കണ്ടുമുട്ടിയതിന്റെ മന:ശാന്തിയുമായിട്ടാണ് തിരികെ പോയിട്ടുള്ളത്. എന്നാൽ ഒരു വ്യക്തിയുടെ വിശുദ്ധിയുടെ യഥാർത്ഥ കണ്ണാടി അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് (personal life). ഒരാളിന്റെ വിശ്വാസവും ആദ്ധ്യാത്മികതയും ആഴത്തിൽ പ്രതിഫലിക്കുന്നത് മറ്റാർക്കും അറിഞ്ഞുകൂടാത്ത അവന്റെ സ്വകാര്യജീവിതത്തിലാണ്. പൊതുജീവിതത്തിൽ അണിയാനിടയുള്ള ചമയങ്ങളോ മൂടുപടമോ അവിടെയില്ല. പൊതുജീവിതത്തെക്കാളും വ്യക്തിജീവിതത്തിൽ പുണ്യസുകൃതം സൂക്ഷിച്ചുവെച്ച പുണ്യപുരുഷനാണ് കാവുകാട്ടുപിതാവ്. ആ മണിച്ചെപ്പിൽ നിന്നും, […]

Share News
Read More

“ഇവനെന്റെ സ്വന്തം കുഞ്ഞാണ്. ഇവനെ നമുക്ക് ‘ഷീൻ’ എന്നു പേരിട്ടു വിളിച്ചാലോ?”

Share News

ഈ കന്മദമാണ് എന്റെ ഗുരുദക്ഷിണ!” ഇവനെന്റെ സ്വന്തം കുഞ്ഞാണ്. ഇവനെ നമുക്ക് ‘ഷീൻ’ എന്നു പേരിട്ടു വിളിച്ചാലോ?” ഈ വാക്കുകൾ മേരിമക്കൾ സന്യാസിനീ സമൂഹത്തിലെ ഒരമ്മയുടേതാണ്. ഉള്ളു നിറയെ സ്നേഹം മാത്രമുള്ള ഒരമ്മ! പേരു പറഞ്ഞാൽ ഒരുപക്ഷേ ചിലരെങ്കിലുമറിയും – സിസ്റ്റർ പ്ലാസിഡ്! ആളുകൾ സ്നേഹത്തോടെ ‘പ്ലാസിഡമ്മ’ എന്നും വിളിക്കും. എൺപതുകളുടെ തുടക്കത്തിലാണ്. കൊട്ടാരക്കരയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള അലക്കുഴി എന്നൊരു കൊച്ചു ഗ്രാമത്തിൽ കർഷകനായ ചാക്കോച്ചനും ലീലാമ്മയ്ക്കും ഒരു മകൻ പിറന്ന സന്തോഷത്തിൽ പങ്കുചേരാൻ […]

Share News
Read More

ദൈവത്തെ അറിയാന്‍!?

Share News

ജോർജ് ഗ്ലോറിയ ആദ്യ കുര്‍ബാന സ്വീകരണത്തിനും എത്രയോ മുമ്പേ തന്നെ അള്‍ത്താര ശുശ്രൂഷിയാകാനുള്ള അനുഗ്രഹം കിട്ടിയ ആളാണു ഞാന്‍.   അക്കാലത്തു ഓസ്തി ചുടുന്ന കപ്യാരുടെ കൂടെക്കൂടി അത്  ഒരുക്കി എടുത്തിരുന്നതു കൊണ്ട് ഒസ്തിയുടെ നിറവും മണവും രുചിയുമെല്ലാം അന്നേ അറിഞ്ഞിരുന്നു.  അതിനാല്‍ പിന്നീടു ആദ്യ കുര്‍ബാന സ്വീകരിച്ചപ്പോള്‍  ഒസ്തിയുടെ രുചിക്കു ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു എനിക്കു വളരെപ്പെട്ടെന്നു പിടികിട്ടി.   പക്ഷെ,  ആരോടെങ്കിലും ആ സംശയം ചോദിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.  പ. കുര്‍ബാനയിലെ ദൈവസാന്നിദ്ധ്യം നിഷേധിക്കുന്നത് പെന്തക്കൊസുകാരാണെന്നായിരുന്നു എന്റെ അറിവു.  പെന്തക്കൊസുകാരനായി ആരോപിക്കപ്പെടാതിരിക്കാന്‍ സംശയവും അടക്കിപ്പിടിച്ചു നടന്നെങ്കിലും […]

Share News
Read More

കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്.

Share News

ഇന്നലെ കൊച്ചി നഗരത്തിലൂടെ ഒരിക്കൽ കൂടി നടന്നു. ജോസ് ജംങ്ഷൻ. അവിടെ സൗത്ത് സ്റ്റോപ്പിലേക്കുള്ള റോഡിലേക്കു തിരിഞ്ഞപ്പോൾ ഇടതുവശത്തേക്കു നോക്കി. ഒന്നാം നിലയിലേക്കു പടികളുള്ള ആ പഴയ കെട്ടിടമില്ല.ഓർമകളുടെ ചായക്കോപ്പകളൊഴിഞ്ഞിരിക്കുന്നു. കെട്ടിടത്തിന്റെ സ്ഥാനത്തു മെട്രോ റെയിലിനെ താങ്ങിനിർത്തുന്ന വലിയ തൂണുകളാണ്.കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്. സ്റ്റെപ്പു കയറി ഹാളിലേക്കു കടന്നു വലതു ഭാഗത്തിരുന്നാൽ ചില്ലുഭിത്തിയിലൂടെ താഴെ തിരക്കിലാഴ്ന്ന നഗരത്തെ കണ്ടിരിക്കാം. എത്രയോ വൈകുന്നേരങ്ങളിൽ ഓരോരോ ആലോചനകളുമായി അവിടെ അങ്ങനെ ഇരുന്നിരിക്കുന്നു. […]

Share News
Read More

എനിക്ക് ഏഴ് ബ്യൂട്ടിഷ്യൻ ഉണ്ടായിരുന്നു – ഇന്ന് എന്റെ തലയിൽ ഒരു മുടി പോലും ഇല്ല. .

Share News

വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ ‘കിർസിഡ റോഡ്രിഗസ്’ കാൻസർ ബാധിച്ചു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പാണ് ഇത്‌…!! 🍁1, ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡഡ് കാറുകൾ എന്‍റെ ഗ്യാരേജിൽ ഉണ്ട്. പക്ഷേ: ഞാനിപ്പോൾ യാത്ര ചെയ്യുന്നത് വീൽ ചെയറിലാണ്…! 2, എന്‍റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും, വിലയേറിയ ചെരിപ്പുകളും, നിറഞ്ഞിരിക്കുന്നു… പക്ഷേ: ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്‍റെ ശരീരം പൊതിഞ്ഞിരിക്കുന്നു…! 3, ബാങ്കിൽ ആവശ്യത്തിനു പണം ഉണ്ട്. എന്നാൽ ആ പണം […]

Share News
Read More

സാമൂഹിക പ്രതിബദ്ധതയുടെയും കറതീർന്ന നീതിബോധത്തിന്റെയും മനുഷ്യരൂപമായിരുന്നു സ്വാമിജി.

Share News

സാഹോദര്യത്തെ പ്രണയിച്ച സ്വാമി അഗ്നിവേശ് അന്തരിച്ചു. ഒരു നല്ല സുഹൃത്തും ഗുരുവും നഷ്ടമായ ദുഃഖത്തിലാണ് ഞാനിതു കുറിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുടെയും കറതീർന്ന നീതിബോധത്തിന്റെയും മനുഷ്യരൂപമായിരുന്നു സ്വാമിജി. വേറിട്ട ജീവിതംകൊണ്ട് വ്യത്യസ്തമായ മേൽവിലാസം സൃഷ്ടിച്ച ലോകപ്രശസ്ത സാമൂഹികപ്രവർത്തകനും ആര്യസമാജത്തിന്റെ ഇന്റർനാഷണൽ പ്രസിഡന്റും ആയിരുന്നു സ്വാമിജി. ആന്ധ്രാപ്രദേശിൽ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം കുടുംബം, പേര് , ജാതി, മതം എല്ലാം ഉപേക്ഷിച്ചു സന്യാസിയായി. 1977 ൽ ഹരിയാനയിൽ നിയമസഭയിൽ അംഗമായി, തുടർന്ന് വിദ്യാഭാസമന്ത്രിയുമായി. ആശയപരമായി ഇടഞ്ഞു, രാജിവച്ചു. ലോകത്തു […]

Share News
Read More