ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ വേ​ണാ​ട് എ​ക്സ്പ്ര​സി​ന്‍റെ എ​ഞ്ചി​ൻ വേ​ർ​പെ​ട്ടു

Share News

കൊ​ച്ചി: വേ​ണാ​ട് എ​ക്സ്പ്ര​സി​ന്‍റെ എ​ഞ്ചി​ൻ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വേ​ർ​പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഷൊ​ർ​ണൂ​രി​ലേ​ക്ക് പോ​കു​ന്ന ട്രെ​യി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വേ​ഗം കു​റ​വാ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. എ​ഞ്ചി​നും ബോ​ഗി​യും ത​മ്മി​ൽ വീ​ണ്ടും ഘ​ടി​പ്പി​ച്ച​തി​ന് ശേ​ഷം ട്രെ​യി​ൻ വീ​ണ്ടും യാ​ത്ര തു​ട​ർ​ന്നു. അ​പ​ക‌​ട​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ 45 മി​നി​ട്ടോ​ളം വൈ​കി.

Share News
Read More

ബസ് അപകടത്തിൽ മരിച്ച ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാനായിരുന്നു…..

Share News

തിരുവല്ല പെരുന്തുരുത്തി ബസ് അപകടത്തിൽ മരിച്ച ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാനായിരുന്നു…..പക്ഷേ അവർ ഒന്നിച്ചു പോയത് മരണത്തിലേക്കായിരുന്നു. വിവാഹം കഴിക്കണമെന്നവർ ആഗ്രഹിച്ചിരുന്നു. എൻഗേജ്മെൻ്റ് കഴിഞ്ഞിരുന്ന അവർ ഒന്നിച്ച് ഒരു സ്കൂട്ടറിൽ യാത്ര ചെയ്തത് ആൻസിക്ക് ഒരു ജോലി നേടിയെടുക്കാനായിരുന്നു.കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായുള്ള ആൻസിയുടെ ഇൻ്റർവ്യൂവും കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ജീവനും ജീവിതവും നഷ്ടമായത്. തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസിനടിയിൽപെട്ടാണ് ഇരുവരും മരണപ്പെടുന്നത്. ചെങ്ങന്നൂർ പിരളശേരി […]

Share News
Read More

സ്പ്രിംക്ലർ വിവാദം: ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു

Share News

കൊച്ചി: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിംക്ലറിന് നല്‍കിയെന്ന ആരോപണത്തില്‍ നടപടികള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സ്പ്രിംക്ലറിലൂടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കരാറുമായി ബന്ധപ്പെട്ട വി​ദ​ഗ്ധ സമിതി റിപ്പോര്‍ട്ട് ഹജരാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ​ഡാറ്റകള്‍ ചോര്‍ന്നത് സംബന്ധിച്ച്‌ വിവരങ്ങള്‍ അറിയാന്‍ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും ​​ഹര്‍ജിയില്‍ പറയുന്നു. സ്വകര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്ബനിയായ സ്പ്രിംക്ലറിന് നല്‍കിയതു സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം […]

Share News
Read More

ആണ്‍കുട്ടികള്‍ ഒന്നര ലക്ഷം രൂപയ്ക്ക്, അറുപതിനായിരം രൂപയ്ക്ക് പെണ്‍കുട്ടികള്‍: ദത്തെടുത്ത കുട്ടികളെ വില്‍ക്കുന്ന സംഘം പിടിയിൽ

Share News

മുംബൈ: ദത്തെടുത്ത കുഞ്ഞുങ്ങളെ വിറ്റ് പണമുണ്ടാക്കുന്ന വന്‍ സംഘത്തെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടി . ആറു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന അമ്മമാരെ കെണിയിലാക്കിയാണു സംഘം കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നത്. പെണ്‍കുട്ടികളെ 60,000 രൂപയ്ക്കും ആണ്‍കുട്ടികളെ 1.50 ലക്ഷത്തിനുമാണു വില്‍പ്പന നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തില്‍ നാല് കുട്ടികളെ വിറ്റതായി അന്വേഷണ സംഘം കണ്ടെത്തി.രുഖ്‌സര്‍ ഷെയ്ഖ് എന്ന സ്ത്രീയെ കിഴക്കന്‍ ബാന്ദ്രയില്‍ നിന്നും പിടികൂടി ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് ഷാജഹാന്‍ […]

Share News
Read More

കെ-ഡിസ്ക് വിഭാവനം ചെയുന്ന പ്രധാന പരിപാടി ആണ് “യൗങ് ഇന്നോവറ്റോർസ് പ്രോഗ്രാം”;

Share News

കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു തിങ്ക് ടാങ്കും ഉപദേശക സമിതിയുമാണ് കേരള വികസന-ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC). ഉൽ‌പ്പന്നം, പ്രക്രിയ നവീകരണം, സാങ്കേതികവിദ്യയുടെ സാമൂഹിക രൂപീകരണം, സംസ്ഥാനത്ത് പുതുമകൾ വളർത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുയോജ്യവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നിവയിലെ പുതിയ ദിശകൾ പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ പദ്ധതികൾ കൊണ്ടുവരികയാണ് കെ-ഡിസ്ക് ലക്ഷ്യമിടുന്നത്. ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിക്കാൻ കഴിയുന്ന കെ-ഡിസികിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ടായി 200 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. കെ-ഡിസ്ക് വിഭാവനം ചെയുന്ന […]

Share News
Read More

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു.

Share News

ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നൽകാൻ സാധിക്കുന്ന ഈ മണ്ഡപം ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 21.55 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത് 24 മണിക്കൂറും അന്നദാനം നടത്താൻ പര്യാപ്തമായ ഈ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം 5000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ ഹാളാണ് മണ്ഡപത്തിലുള്ളത്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാതഭക്ഷണം മുതല്‍ അടുത്ത ദിവസം […]

Share News
Read More

ചാവറ അച്ചന്‍ മ്യൂസിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു

Share News

തിരുവനന്തപുരം: കൂനമ്മാവില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ മ്യൂസിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. ഇന്നലെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് പ്രഖ്യാപനം നടത്തിയത്. സാംസ്‌കാരിക മേഖലയ്ക്ക് ആകെ 157 കോടി രൂപയാണ് ഇക്കുറി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Share News
Read More

അഭയാകേസുമായി ബന്ധപ്പെട്ട അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം: സീറോമലബാര്‍ സിനഡ്

Share News

കാക്കനാട്: അഭയാകേസിലെ കോടതിവിധിയിലെ ചില നിരീക്ഷണങ്ങളെ ക്രൈസ്തവസഭയെ അധിക്ഷേപിക്കാനുള്ള മാര്‍ഗ്ഗമായി ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ദുരുപയോഗിക്കുന്നതില്‍ സീറോമലബാര്‍ സഭയുടെ സിനഡ് ആശങ്ക രേഖപ്പെടുത്തി. സിസ്റ്റര്‍ അഭയയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതുപോലും സഭയാണെന്ന സത്യം മറച്ചുവെച്ചുകൊണ്ടാണ് ഈ അപവാദ പ്രചരണം എന്നത് ദു:ഖകരമാണ്. സഭയില്‍ സമര്‍പ്പിത ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മാവിനും അവരുടെ കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആരേക്കാളുമാഗ്രഹിക്കുന്നത് സഭയാണ്. ഈ ലക്ഷ്യത്തോടെ സഭ സ്വീകരിച്ച നിലപാടുകളെ അവഗണിക്കാനും നിക്ഷിപ്ത […]

Share News
Read More

കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്: 15ന് രാജ്യവ്യാപക പ്രക്ഷോഭം

Share News

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച്‌ രാജ്യവ്യാപക പ്രക്ഷോഭം നടത്താനൊരുങ്ങി കോണ്‍ഗ്രസ്. അടുത്ത വെള്ളിയാഴ്ച രാജ്യമാകെ പ്രക്ഷോഭം സംഘടിപ്പിക്കും. കിസാന്‍ അധികാര്‍ ദിവസമായി ആചരിക്കുന്ന അന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും. സമൂഹ മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ളവരുടേയും യോഗത്തിലാണ് തീരുമാനം. ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ് ഉയര്‍ത്തും. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം പിന്‍വലിക്കുന്നതിനായി കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പതിനഞ്ചിന് വീണ്ടും ചര്‍ച്ച നടത്തും. […]

Share News
Read More

പ്രദേശവാസികൾക്ക് ആശ്വാസകരം; കേരളത്തിനാകെ ഉപകാരപ്രദം..

Share News

പ്രതിദിനം ഒരുലക്ഷത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന കേരളത്തിലെ ഏറ്റവും തിരക്കേറിയ കവലകളായ വൈറ്റിലയും കുണ്ടന്നൂരും പുതിയ മേൽപ്പാലങ്ങളിലൂടെ സുഗമയാത്രയ്ക്ക് സാഹചര്യം ഒരുങ്ങി. 2001 മുതൽ സജീവ പരിഗണനയിൽ ഉണ്ടായിരുന്ന പദ്ധതിക്ക് 2016 ഫെബ്രുവരി 28ന് അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ടുവെങ്കിലും പണമില്ലാതിരുന്നതിനാൽ നിർമ്മാണ നടന്നില്ല. പിന്നീട് ദേശീയപാത അതോറിറ്റി നിർമ്മാണം നടത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചെങ്കിലും അതുമുണ്ടായില്ല. തുടർന്ന് നിലവിലെ സംസ്ഥാന സർക്കാർ പാലം സ്വന്തം നിലയിൽ, കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നു. വൈറ്റില മേൽപ്പാലത്തിന് 78.36 കോടിയും […]

Share News
Read More