കർഷക വിജയം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിച്ചത്. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒരു ചെറിയ വിഭാഗം ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്നും അവരെ കൂടി പരിഗണിച്ചാണ് എതിര്‍പ്പുള്ള നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. “കര്‍ഷകരെ […]

Share News
Read More

മഴക്കെടുതി: അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉണ്ടായ ദുരിതത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഏതാനും ജീവനുകള്‍ നഷ്ടമായത് ദുഖകരമാണെന്നും എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തിന് ആവശ്യമായ കേന്ദ്രസഹായം പ്രധാനമന്ത്രി വാ​ഗ്ദാനം ചെയ്തു. “കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംസാരിച്ച്‌ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി […]

Share News
Read More

വികസന പദ്ധതികള്‍ക്ക് പിന്തുണ: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന് പിണറായി വിജയന്‍

Share News

തിരുവനന്തപുരം> പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പദ്ധതികള്‍ക്കുള്ള പിന്തുണയ്‌ക്കൊപ്പം പുതിയ പദ്ധതി ഏറ്റെടുക്കാനുള്ള പ്രോല്‍സാഹനവും പ്രധാനമന്ത്രിയില്‍ നിന്നുമുണ്ടായി. ജലഗതാഗതം കേരളത്തില്‍ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്നദ്ദേഹം ചോദിച്ചു. വാരണസി – കൊല്‍ക്കത്ത ജലപാതയുടെ പ്രത്യേക അനുഭവവും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ മുടങ്ങി കിടക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് […]

Share News
Read More

രാജ്യം ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ കോ​വി​ഡി​നെ നേ​രി​ട്ടു: സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടിയെന്ന് പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കോവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം അഞ്ചുകിലോ വീതം സൗജന്യമായി ധാന്യം നല്‍കുന്നതാണ് പദ്ധതി. 80 കോടി കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതി ദീപാവലി വരെ നീ്ട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി […]

Share News
Read More

ബ്ലാക്ക് ഫം​ഗ​സ്: ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ത്തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഫം​ഗ​സ് ബാ​ധ പ​ട​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. വാ​ര​ണാ​സി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വാ​ദി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബ്ലാ​ക്ക് ഫം​ഗ​സ് ഒ​രു വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ജാ​ഗ്ര​ത കൈ​വി​ട​രു​ത്. കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​വ​രി​ലാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ ക​ണ്ടു​വ​രു​ന്ന​ത്. ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ പ​ട​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്ത​ണം. പ​ത്തി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥി​രീ​ക​രി​ച്ച ബ്ലാ​ക്ക് ഫം​ഗ​സ് രാ​ജ്യം […]

Share News
Read More

രണ്ടാം പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.4:34 PM · May 20, 2021 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ […]

Share News
Read More

കോവിഡിന്റെ രണ്ടാമത്തെ തരംഗത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.

Share News

കോവിഡ് പ്രതിരോധത്തിൽ കേരളം എപ്രകാരം കേന്ദ്രവുമായി സഹരിക്കുന്നുണ്ട് എന്നതും മുഖ്യമന്ത്രിയുടെ കത്തിൽ വ്യക്തമാക്കി. അതിന്റെ ഭാഗമായി സെൻട്രൽ അലോക്കേഷൻ കമ്മിറ്റിയുടെ ആവശ്യപ്രകാരം കേരളത്തിനു പുറത്ത് ആവശ്യമായ ഇടങ്ങളിലേക്കൊക്കെ കേരളം റെംഡെസിവിർ ലഭ്യമാക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ആവശ്യമായ ഓക്സിജൻ ഉറപ്പുവരുത്താൻ കേരളം പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പ്രതിദിനം 219 മെട്രിക് ടൺ ആണ് നമ്മുടെ ഉത്പാദനം. ഇത് ഒട്ടും തന്നെ ചോർന്നുപോകാതെയും അനാവശ്യ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയും ഉള്ള സ്റ്റോക്കിന്റെ ഉത്തമ ഉപഭോഗം സംസ്ഥാനത്ത് സാധ്യമാക്കിയിട്ടുണ്ട്. ദേശീയ ഗ്രിഡിൽ […]

Share News
Read More

സംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് -19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യ മന്ത്രി ആവശ്യപ്പെട്ടു.

Share News

സംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് -19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ അമ്പത് ശതമാനം കേന്ദ്രസർക്കാരിനുള്ളതാണ്. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റി വെക്കുന്നത്. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് […]

Share News
Read More

പ്രധാനമന്ത്രി നരേന്ദ്രമോദിരാത്രി 8 45 – ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

Share News

നമുക്ക് ശ്രദ്ധയോടെ വീക്ഷിക്കാം

Share News
Read More

നിയമസഭ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി കേരളത്തിൽ

Share News

പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. മോദിയെ ഇ ശ്രീധരന്‍ സ്വാഗതം ചെയ്തു. ഇന്ദിരാഗാന്ധി സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ പ്രധാനമന്ത്രിയെ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ കെ. അജയന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പാലക്കാട് ജില്ലയിലെ 12 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മഹാറാലി വേദിയില്‍ സന്നിഹിതരായിരുന്നു.

Share News
Read More