“നല്ല സമരായന്‍ “പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ |അഭിന്ദനവുമായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ്|PRO LIFE APOSTOLATE

Share News

നിരത്തുകളിലെ ജീവൻരക്ഷയ്ക്കുള്ള കർമ്മപദ്ധതിയെ പ്രൊ ലൈഫ് സ്വാഗതം ചെയ്തു. കൊച്ചി. റോഡപകടത്തിൽപ്പെട്ടവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ “നല്ല സമറായൻ “പദ്ധതിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യജീവൻ നിരത്തുകളിൽ റോഡ് അപകടത്തിൽ പെട്ട് നിലവിളിക്കുമ്പോഴും അവഗണിച്ചു കടന്നുപോകാതെ കാരുണ്യത്തോടെ സഹായം നൽകുന്നവർക്കുള്ള പാരി തോഷികം അഞ്ച് ഇരട്ടി വർധിപ്പിച്ചതും ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുടെയും കേന്ദ്ര സർക്കാരിന്റെയും സാമൂഹ്യ പ്രതിബദ്ധത യാണ് വ്യക്തമാക്കുന്നതെന്നും, റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യ മണിക്കൂറിൽ ഒന്നര ലക്ഷം […]

Share News
Read More

വികസനവാദത്തെ വർഗീയവാദമാക്കി ചിത്രീകരിക്കരുത്:പ്രൊലൈഫ്

Share News

കൊച്ചി:കേരളത്തിന്റെ സാമൂഹ്യവികസനത്തിലും ആരോഗ്യവിദ്യാഭ്യാസ മേഖലയിലും മഹനീയ സേവനങ്ങൾ കാഴ്ചവെയ്ക്കുന്ന ക്രൈസ്തവ വൈദികരെ വർഗീയവാദികളായി ചിത്രികരിക്കുന്നതു പ്രതിഷേധാർഹമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ്. നീതിനിഷേധിക്കപ്പെടുന്ന മുനമ്പം നിവാസികൾക്കുവേണ്ടി മെത്രാൻമാരും വൈദികരും അൽമായ നേതാക്കളും സംസാരിക്കുമ്പോൾ അതിനെ വികൃതമായി വ്യാഖ്യാനിക്കുവാൻ സംസ്ഥാന ന്യൂനപക്ഷവകുപ്പ് മന്ത്രി തയ്യാറായത് ഖേദകരമാണ്. സമൂഹത്തെയും സമുദായത്തെയും ദോഷകരമായി ബാധിക്കുന്ന നയങ്ങൾ നിയമങ്ങൾ,സാമൂഹ്യതിന്മകൾ, ജീവനും സ്വത്തിനും സുരക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ തെറ്റിദ്ധാരണ സൃഷ്ടിക്കരുതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Share News
Read More

മുനമ്പം ഭൂമിയുടെ അവകാശം യഥാർത്ഥ ഉടമകൾക്ക് സർക്കാർ ഉറപ്പുവരുത്തണം.- പ്രൊ ലൈഫ്.

Share News

കൊച്ചി. കേരള പൊതുസമൂഹം ഏറ്റെടുത്ത മുനമ്പം ഭൂമിപ്രശ്നത്തിന് ഉടനെ പരിഹാരം കണ്ടെത്തുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ചിറായി മുനമ്പം ഭൂമിപ്രശ്നത്തിന് പരിഹാരം കോടതിക്ക് പുറത്ത് കണ്ടെത്തുവാൻ സത്വര ഇടപെടൽ ആവശ്യമാണ്‌. ഇപ്പോൾ അവിടെ താമസിക്കുന്ന എല്ലാവര്ക്കും സുരക്ഷിതമായി യാതൊരു തടസ്സവുമില്ലാതെ ജീവിക്കുവാൻ സാഹചര്യം സൃഷ്ടിക്കണമെന്നും, ഉചിതമെങ്കിൽ സമവായ പരിശ്രമങ്ങൾ ആരംഭിക്കണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

Share News
Read More

കേരള മാർച്ച്‌ ഫോർ ലൈഫ് പോസ്റ്റർ പ്രകാശനം ചെയ്തു.|ജൂലൈ രണ്ടിന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടുനിന്നും ആരംഭിക്കും.

Share News

കേരള മാർച്ച്‌ ഫോർ ലൈഫ് പോസ്റ്റർ പ്രകാശനം ചെയ്തു. കൊച്ചി. ഓഗസ്റ്റ് 10 ന് തൃശ്ശൂരിൽവെച്ച് നടക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി നടക്കുന്ന കേരള മാർച്ച്‌ ഫോർ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റർ പ്രകാശനം കെസിബിസി പ്രസിഡന്റ്‌ കർദിനാൾ ക്ലിമിസ് മാർ ബസേലിയോസ് ബാവ നിർവഹിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മുഴുവൻ മനുഷ്യരും പ്രസ്ഥാനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.പാലാരിവട്ടം പി ഓ സി യിൽ നടന്ന സമ്മേളനത്തിൽ കെസിബിസി പ്രസിഡൻ്റ് കർദിനാൾ […]

Share News
Read More

കേരളത്തെ മദ്യപ്രളയത്തിൽമുക്കരുത്:പ്രൊ ലൈഫ്അപ്പോസ്‌തലെറ്റ്

Share News

കൊച്ചി: മനുഷ്യ ജീവന്റെ സംരക്ഷണത്തിനു വിരുദ്ധമായ സംസ്ഥാന സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യപ്രളയത്തിൽ മുക്കുവാനിടയാക്കുമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. വർഷങ്ങളായി നടപ്പാക്കിവരുന്ന മാസത്തിന്റെ ആദ്യദിനത്തിലെ “ഡ്രൈ ഡേ ” സംവിധാനം എടുത്തു കളയാനുള്ള ശിപാർശ പുനഃപരിശോധിക്കണമെന്നും അപ്പസ്താലേറ്റ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു. മദ്യലഭ്യത കുറച്ചുകൊണ്ട് ലഹരിവിമുക്ത സംസ്ഥാനം സൃഷ്ടിക്കുമെന്ന് ഉറപ്പുനൽകി അധികാരത്തിലെത്തിയവർ മദ്യവിതരണം വ്യാപകമാക്കുവാനെന്ന് സംശയം ജനിപ്പിക്കുന്നവിധം ഐ ടി പാർക്കുകളിലും ടുറിസം കേന്ദ്രങ്ങളിലും വിപണന സംവിധാനം ഏർപ്പെടുത്തുന്നതും ജനക്ഷേമലക്ഷ്യമാക്കുന്നതല്ലെന്നും അദ്ദേഹം […]

Share News
Read More

സുരക്ഷിതഗർഭഛിദ്രത്തിനുള്ള പ്രാപ്യത സർക്കാർ പ്രചാരണം ഒഴിവാക്കണം:പ്രൊ ലൈഫ്

Share News

കൊച്ചി: സ്ത്രീക ളുടെയും കുട്ടികളുടെയും ആരോഗ്യ അവകാശങ്ങൾ എന്ന പേരിൽ ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്ററിൽ സുരക്ഷിത ഗർഭഛിദ്രം പ്രാപ്യത എന്നത് ഒഴിവാക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. സുരക്ഷിതവും ആത്മാഭിമാനത്തോടു കൂടിയതുമായ ഗർഭധാരണവും പ്രസവവും എന്നത് ആരോഗ്യ അവകാശങ്ങളായി പറഞ്ഞശേഷം മനുഷ്യജീവനെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന പരാമർശം ജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശം നൽകുന്നതല്ല. ഉദരത്തിലെ കുഞ്ഞിന്റെ ജീവന്റെ സംരക്ഷണവും സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Share News
Read More

സിനിമകാണുവാനുള്ള അനുവാദം രാഷ്ട്രീയ നേതൃത്വം നൽകേണ്ടതില്ല: പ്രൊ ലൈഫ്

Share News

കൊച്ചി: ഭാരതത്തിൽ സർക്കാരിന്റെ ഫിലിം സെൻസർബോർഡ് നിയമാനുസൃതം അംഗീകാരം നൽകി പ്രദർശിപ്പിക്കുന്ന സിനിമകളിൽ കാണേണ്ടത് ഏതൊക്കൊയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാഷ്ട്രിയ നേതൃത്വങ്ങൾ നൽകേണ്ടതില്ലെന്നു പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്. ഏതു സിനിമ കാണണമെന്ന് തീരുമാനിക്കാനുള്ള പക്വത യും പാകതയും മലയാളി പ്രേക്ഷകർക്കുണ്ട്. ക്രൈസ്തവ വിശ്വാസങ്ങളെയും സമർപ്പിതരെയും ആക്ഷേപിച്ച് സിനിമകളും നാടകവും രചനകളുമുണ്ടായപ്പോൾ ബോധപൂർവം കണ്ണടച്ച് മൗനം പാലിച്ചവർ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പ്രസ്താവനയുമായി വരുന്നതിന്റെ കാരണം വ്യക്തമല്ലെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Share News
Read More

മാർപാപ്പ ആഹ്വാനംചെയ്ത ആഗോളഉപവാസപ്രാർത്ഥനയിൽ പ്രൊ ലൈഫ് പ്രവർത്തകരും പങ്കാളികളാകും.

Share News

ലോകത്ത് നടക്കുന്ന യുദ്ധങ്ങളെ പ്രൊ ലൈഫ് ഏറെ വേദനയോടെയും ശക്തമായ പ്രധിഷേധത്തോടെയുമാണ് വീക്ഷിക്കുന്നത്. “I have decided to declare Friday, 27 October, a day of fasting, penance, and prayer for peace. I invite the various Christian confessions, members of other religions, and all who hold the cause of peace in the world at heart to participate” Pope Francis. കൊച്ചി […]

Share News
Read More

സ്വവർഗ സഹവാസത്തിനു വിവാഹപദവി അനുവദിക്കില്ല| മനുഷ്യ ജീവന്റെ മഹത്വവും കുടുംബങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നസുപ്രിംകോടതിയുടെചരിത്രവിധി|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സ്വാഗതം ചെയ്‌തു

Share News

സ്വവർഗ ഒത്തുവാസത്തിനു വിവാഹപദവി അനുവദിക്കാത്ത വിധിയെ സ്വാഗതം ചെയ്യുന്നു .- പ്രൊ ലൈഫ് അപ്പോസ്തലേറ്റ് . കൊച്ചി.രാജ്യത്ത് ഒരേ ലിംഗത്തിൽപെട്ടവർ ഒരുമിച്ച് താമസിക്കുന്നത് നിലവിലുള്ള വിവാഹനിയമത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന സുപ്രിംകോടതി വിധിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. കുടുംബജീവിതത്തിൻറെയും ഭാവിതലമുറയുടെ പ്രതീക്ഷയായ കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ് സുപ്രിംകോടതിയുടെ വിധി . വളരെകുറച്ചുപേരുടെ സ്വകാര്യതാത്പര്യങ്ങൾ രാജ്യത്തിൻെറ പൊതുവായ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാകുവാൻ അനുവദിക്കാത്ത വിധിയാണിത് . സുപ്രിംകോടതിയുടെ വിധി ഭാരതത്തിൻെറ ഉന്നതമായ കുടുംബസംവിധാന മുല്യങ്ങൾ സംരക്ഷിക്കുന്നതാണ് . ഭാരതത്തിന്റെ […]

Share News
Read More

ആലുവയിൽ ആവർത്തിക്കുന്ന കുട്ടികളോടുള്ള ലൈഗികപീഡനങ്ങൾ ദുഃഖകരം: പ്രൊ -ലൈഫ്

Share News

കൊച്ചി: ഒന്നരമാസം മുമ്പ് 5 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആലുവയിൽ തന്നെ, മറ്റൊരു ബാലികയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക പ്രകടിപ്പിച്ചു. വളരെ വേഗം പ്രതിയെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തുവെങ്കിലും,ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൊച്ചുകുട്ടികളോടുള്ള കൊടുംക്രൂരതകളും പീഡനങ്ങളും ആവർത്തിക്കാതിരിക്കുവാൻ ഉചിതമായ ക്രമീകരണങ്ങൾ സർക്കാരും പൊതുസമൂഹവും ആവി ഷ്ക്കരിക്കേണ്ടതുണ്ട്. കേരളത്തിന്റെ തെരുവോരങ്ങളിൽ സുരക്ഷിതമല്ലാതെ കുഞ്ഞുങ്ങളുമായി വസിക്കുന്നവർക്ക് സംരക്ഷണം നൽകുവാൻ സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാ ക്കണം. […]

Share News
Read More