സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടരും|എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കും .

Share News

കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ ഒരു പ്രത്യേക സമ്മേളനം മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയിൽ ഇന്നലെ വൈകുന്നേരം ഓൺലൈനിൽ ചേരുകയുണ്ടായി. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. സിനഡിന്റെ പ്രത്യേക സമ്മേളനം ഇന്നും തുടരുന്നതാണെന്ന് സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറി .ഫാ. അലക്സ് ഓണംപള്ളി ഇന്നലെ നൽകിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു . സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ പ്രത്യേക സമ്മേളനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് […]

Share News
Read More

ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറി

Share News

കാക്കനാട്: സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറിയായി നിയുക്ത ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തു. സീറോമലബാർ സഭയുടെ ജനുവരി 7 മുതൽ 15 വരെ നടന്ന മുപ്പതാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സിനഡിൽ തന്നെയാണ് തലശ്ശേരി അതിരൂപതയുടെ ആർച്ചുബിഷപ്പായി മാർ പാംപ്ലാനിയെ സിനഡ് തെരെഞ്ഞെടുത്തത്. അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ആർച്ചുബിഷപ് മാർ പാംപ്ലാനി 2017 നവംബർ 8 മുതൽ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനാണ്. മലയാളത്തിനു പുറമേ […]

Share News
Read More