When a Picture Says More Than 1000 Words!
When a Picture Says More Than 1000 Words! Please Plant trees Plant hope
Read MoreWhen a Picture Says More Than 1000 Words! Please Plant trees Plant hope
Read Moreതിരുവനന്തപുരം: അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. വ്യാഴാഴ്ച തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാനും […]
Read Moreതൃശ്ശൂര്‍: നവംബര്‍ 16 മുതല്‍ 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയമഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്അ റിയിച്ചു.ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു […]
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശമില്ല. നവംബർ 19 വരെ കേരളത്തിന്റെ പലമേഖലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
Read Moreപത്തനംതിട്ട: പമ്പാ, കക്കി- ആനത്തോട് അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്ബയാറിന്റെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു.
Read Moreതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നും മഴ തുടരും. വടക്കന്‍ കേരളത്തിലാകും മഴ ശക്തമാകുക. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വിശാനിടയുളളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം മുന്‍കരുതലുകള്‍ സ്വീകരിച്ചുതുടങ്ങി. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള ക്യാന്പുകള്‍ […]
Read Moreഹൈദരാബാദ്: ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേരാണ് മരണപ്പെട്ടത്. റോഡുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ടു. തെലങ്കാനയിലെ […]
Read Moreതിരുവനന്തപുരം : അടുത്ത മൂന്നുമണിക്കൂറിനിടെ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും രാത്രി ശക്തമായ മഴ പെയ്തിരുന്നു. ചിലയിടങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
Read Moreപ്രപഞ്ചം മുൻപ് ആകാശഗംഗയെക്കുറിച്ചു പ്രദിപാദിച്ചിരുന്നല്ലോ. മഹാവിസ്ഫോടനത്തോടടുത്തു ഉണ്ടായിവന്ന സാമാന്യം ബൃഹുത്തായ ആകാശഗംഗപ്രപഞ്ചത്തിലെ 2 ട്രില്യൺ നക്ഷത്രസമൂഹങ്ങളിൽ ഒന്ന് മാത്രമാണ് അത് Virgo Super Cluster -ലെ ഒരംഗമാണ്. 110 മില്യൺ പ്രകാശ വര്ഷം വ്യാസമുള്ള ഈ നക്ഷത്രസമൂഹക്കൂട്ടത്തിൽ 100 ഗ്യാലക്സികൾ ഉണ്ടെന്നു കണക്കാക്കിയിരുന്നു. ഇങ്ങനെയുള്ള അനേകം നക്ഷത്രസമൂഹ കൂട്ടങ്ങൾ പ്രപഞ്ചത്തിലുണ്ട്. ഈ പ്രപഞ്ചത്തിൽ 200 ബില്യൺ ട്രില്യൺ നക്ഷത്രങ്ങളുണ്ട്. ഗ്യാലക്സികൾക്കിടയിലെ ശൂന്യാകാശം അവ തമ്മിൽ തമ്മിൽ അകന്നു കൊണ്ടിരിക്കുന്നതിനാൽ വിസ്തൃതമാവുകയുമാണ്. ഏറ്റവും ദൂരെ സ്ഥിതിചെയ്യുന്നത് പ്രകാശ വേഗതയോടടുത്ത […]
Read Moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴ കിട്ടുക. പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അറബിക്കടലില്‍ ശക്തമായ കാറ്റ് വീശുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More