ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ|പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി.| ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി

Share News

ഓർത്തിരിക്കാൻ നല്ലൊരു ഫുട്ബോൾ മാച്ച് സമ്മാനിച്ച അർജന്റീനയ്‌ക്കും ഫ്രാൻസിനും എംബാപ്പേയ്ക്കും നന്ദി..

ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ. തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്.

പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി. ഫുട്ബോൾ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്കാരങ്ങളാണ് ഈ ടൂർണമെന്റിലുടനീളം കണ്ടത്.

പങ്കെടുത്ത എല്ലാവർക്കും ആശംസകൾ. ഇനി അടുത്ത ലോകകപ്പിനായി നമ്മൾ ഫുട്ബോൾ പ്രേമികൾക്കു കാത്തിരിക്കാം.

ഇത് ഈ മനുഷ്യനു വേണ്ടി കാലവും ദൈവവും കാത്തു വച്ചത്..
.അയാളത് അത്രമേൽ അർഹിക്കുന്നുണ്ട്..നമ്മളെല്ലാവരും അതാഗ്രഹിച്ചിട്ടുമുണ്ട്..
നന്ദി ..നെഞ്ചിടിക്കുന്ന ഒരു ഫൈനൽ സമ്മാനിച്ചതിന്. നിങ്ങൾ രണ്ടും മുത്താണ്
ഫുട്ബോൾ ലോകത്തിന്റെ നാളെയുടെ ചക്രവർത്തിയാണ് ഈ 24 വയസ്സുകാരൻ. കുഴിച്ചുമൂടാൻ പരിശ്രമിച്ചപ്പോഴും കുഴിയിൽ കിടന്ന് കുതറിമാറി ഉയർത്തെഴുന്നേറ്റ എംബാപ്പെയെ കാത്ത് നാളയുടെ എത്രയോ നേട്ടങ്ങൾ ഉണ്ടാവും… അവസാന പന്ത്രണ്ട് മിനിറ്റു കൊണ്ട് കോടിക്കണക്കിന് ആൾക്കാരുടെ ഹൃദയങ്ങളിൽ നുഴഞ്ഞുകയറിയ ഇവൻ തന്നെ നാളെയുടെ താരം… നേതാവും രാജാവും കടന്നുപോകും എന്നാൽ നാളെയുടെ ഈ ചക്രവർത്തി ഇവിടെ തന്നെ ഉണ്ടാക്കും..
ഫ്രാൻസിനൊപ്പം, തോറ്റവരുടേതു കൂടിയാണ് ലോകം.
എംബാപ്പെ എന്ന അത്ഭുതമനുഷ്യൻ ; �ഫെെനലിൽ ഹാട്രിക്, ആകെ 8 ഗോൾ...

ദോഹ എൺപത്‌ മിനിറ്റുവരെ നിശബ്ദനായിരുന്നു കിലിയൻ എംബാപ്പെ. ലോകവേദിയിലെ അൽഭുതതാരത്തിന്‌ ഒരുവട്ടംപോലും പന്ത്‌ തൊടാനായില്ല. അർജന്റീന പ്രതിരോധക്കാർക്കിടയിൽ ഇരുപത്തിമൂന്നുകാരൻ ഞെരിഞ്ഞമർന്നു. പക്ഷേ ഒറ്റനിമിഷം മതിയായിരുന്നു ഫ്രഞ്ചുകാരന്‌ സർവതും തിരുത്തിയെഴുതാൻ. ലയണൽ മെസിയുടെ കിനാവിലേക്ക്‌ പന്തുതട്ടികൊണ്ടിരുന്ന അർജന്റീനയെ വിറപ്പിച്ച ഹാട്രിക്‌. ആദ്യത്തേത്‌ പെനൽറ്റി. അടുത്തത്‌ ഈ ലോകകപ്പിലെതന്നെ ഏറ്റവും മനോഹരഗോൾ. എംബാപ്പെ എന്ന മുന്നേറ്റക്കാരന്റെ സൗന്ദര്യവും മികവും അടയാളപ്പെടുത്തിയ ഗോൾ. അധികസമയത്ത്‌ പെനൽറ്റിയിലൂടെ ഹാട്രിക്‌ പൂർത്തിയാക്കി.1966ൽ ഇംഗ്ലണ്ടിനായി ജിയോഫ്‌ ഹസ്റ്റ്‌ മാത്രമാണ്‌ ഇതിനുമുമ്പ്‌ ലോകകപ്പ്‌ ഫൈനലിൽ ഹാട്രിക്‌ നേടിയത്‌. 2018ൽ റഷ്യയിൽ എംബാപ്പെ അർജന്റീനയെ തകർത്തുവിട്ടിരുന്നു. അന്ന്‌ പ്രീക്വാർട്ടറിൽ ഇരട്ടഗോളുമായി നിറഞ്ഞു. ഇത്തവണ ഹാട്രിക് നേടിയെങ്കിലും വിജയം അകന്നു.

നാളെ ഇരുപത്തിനാല്‌ തികയുന്ന എംബാപ്പെയുടെ ശേഖരത്തിൽ രണ്ട്‌ ലോകകിരീടമാണ്‌. രണ്ടിലും ഈ ഗോളടിക്കാരൻ മുദ്ര ചാർത്തി. 14 കളിയിൽ 12 ഗോൾ. ഇത്തവണ എട്ട്‌ ഗോളും രണ്ട്‌ ഗോളവസരവും. സുവർണപാദുകവും സ്വന്തമാക്കി. ഈ ചെറിയ പ്രായത്തിൽ മറ്റാരും ലോകകപ്പിൽ ഇത്രയും ഗോളടിച്ചിട്ടില്ല. സാക്ഷാൽ പെലെയ്‌ക്കുപോലും സാധ്യമാകാത്തത്‌. ലോകകപ്പിൽ കൂടുതൽ ഗോളുകൾ നേടിയത്‌ ജർമനിയുടെ മിറോസാവ്‌ ക്ലോസെയാണ്‌. 16 എണ്ണം. കളിജീവിതത്തിൽ ഇനിയുമേറെ കാലം അവശേഷിക്കുന്ന എംബാപ്പെ നിലവിലെ ഫോം തുടർന്നാൽ ലോകകപ്പിലെ സകല ഗോളടി റെക്കോഡും വഴിമാറുംകടപ്പാട്..

Pope Francis is from Argentina too.
ഈ ഫൈനലിനെ ഒരു മനുഷ്യനിലേക്ക് ചുരുക്കാൻ പറഞ്ഞാൽ പറയും..
പോരാട്ട വീര്യത്തിൻ്റെ കഥ പറയാൻ പറഞ്ഞാൽ ഞാനിയാളുടെ കഥ പറയും ..
തിരിച്ചുവരവിൻ്റെ ചരിത്രം പറയാൻ പറഞ്ഞാൽ ഞാനിയാളുടെ ചരിത്രംപറയും..
ഒറ്റക്കൊരാൾ പടവെട്ടിക്കയറിയ ഇതിഹാസം കാണിക്കാൻ പറഞ്ഞാൽ
ഞാനീ നാലു ഗോളുകൾ ചൂണ്ടിക്കാണിക്കും ..
ഒരു കഥ
ഒരു ചരിത്രം
ഒരു ഇതിഹാസം .
ഒരൊറ്റ പേര്
കിലിയൻ എംബാപ്പെ
ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനായ ലയണൽ മെസ്സി ലോക കിരീടത്തിൽ മുത്തമിട്ടു..
അവസാനത്തെ പെനാൽറ്റി ഗോൾ വീണപ്പോൾ
ആ മനുഷ്യനെ ആകാശത്തിലേക്ക് എടുത്തുയർത്തി സഹ കളിക്കാർ കിരീട ആഘോഷം നടത്തുന്നത് ഞാനെന്റെ കണ്ണുകളിൽ കണ്ടു ❤ തുറന്ന വാഹനത്തിൽ ലോക കിരീടവുമായി വരുന്ന മെസ്സിപ്പടയെ കാണുവാൻ ബ്യൂണസ് അയേഴ്സിന്റെ തെരുവീഥികളിൽ തിങ്ങിനിറയുന്ന പുരുഷാരത്തെ ഞാൻ കാണുന്നു….
നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിൽ നിന്നും, മലർക്കെ തുറന്നിട്ട വാതായനങ്ങളിൽ നിന്നും അവന്റെ മേൽ ചൊരിയുന്ന പുഷ്പ വൃഷ്ടി എനിക്ക് കാണാം. നൃത്തം ചെയ്യുന്ന അമ്മമാരെയും കുഞ്ഞുങ്ങളെയും അവിടെ കാണാം. പെരുമഴ പോലെ പെയ്യുന്ന കാതടപ്പിക്കുന്ന കരഘോഷങ്ങൾക്കിടയിൽ
ആകാശത്തിലേക്ക് കൈകൾ ഉയർത്തി നിൽക്കുന്ന അവനെ എനിക്ക് കാണാം.

അച്ചടി മായുന്നില്ല!

1978 ജൂൺ 26 തിങ്കളാഴ്ചത്തെയും

1986 ജൂൺ 30 തിങ്കളാഴ്ചത്തെയും

കേരള ഫുട്ബോളിന് ആഗോള നിലവാരം നൽകുന്നതിനെക്കുറിച്ച് ആത്മാർത്ഥമായിട്ട് എന്തെങ്കിലും മിണ്ടിയിട്ടുണ്ടോ? എന്തേ മിണ്ടാത്തത്?കേരളജനത, ആഗോള നിലവാരമുള്ള ഒരു ഫുട്ബോൾ ടീമിനെ അർഹിക്കുന്നില്ലേ?

നമുക്ക് കഴിവുറ്റ താരങ്ങൾ ഇല്ലാത്തതാണോ പ്രശ്നം?മൂന്നരക്കോടി ജനങ്ങൾ പോരെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഫുട്ബോൾ ടീം ടീമിനെ വാർത്തടുക്കാൻ?പിന്നെ, ഫുട്ബോളിനോട് കേരളത്തിന് താല്പര്യമില്ലെന്ന് സാമാന്യബോധമുള്ള ആരും പറയില്ല. വിദേശരാജ്യങ്ങളുടെ ഫുട്ബോൾ ടീമിന് വേണ്ടി തല്ലുകൂടി ആശുപത്രിയിൽ വരെ പോയവരാണ് നമ്മുടെ ജനം. ഫുട്ബോൾ ഈ ജനത്തിന് ലഹരിയാണ്. പിന്നെന്താണ് പ്രശ്നം?

എന്തുകൊണ്ട് നമുക്കൊരു അന്താരാഷ്ട്ര നിലവാരമുള്ള ടീമിനെ വാർത്തെടുക്കാനാകുന്നില്ല. എന്തുകൊണ്ടാണ് ഇത് അർഹിക്കുന്ന രീതിയിൽ ചർച്ചാവിഷയമാകാത്തത്?

തങ്ങൾക്കാവേശം പകരാനുതകുന്ന ഒരു കളിക്കാരൻ ഈ നാട്ടിൽ ഇല്ലാത്തതുകൊണ്ട് മാത്രമാണല്ലോ വിദേശകളിക്കാർക്ക് വേണ്ടി ഈ ജനം തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറി വിളിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും പൊട്ടിക്കരയുന്നതും, ഗുസ്തി പിടിക്കുന്നതും !മാത്രമല്ല, ക്രിക്കറ്റിനേക്കാൾ എത്രയോ സമയം ലാഭിക്കാവുന്നതും എത്രമാത്രം എക്സർസൈസ് കിട്ടുന്നതുമായ കളിയാണ് ഫുട്ബോൾ. നമ്മുടെ കുട്ടികൾക്ക് ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ ഇത്രയും നല്ല മറ്റൊരു മറ്റെന്തുകളിയാണുള്ളത്? എന്നിട്ടെന്തേ നമ്മുടെ അവസ്ഥ ഇങ്ങനെ? എന്തേ ആരും ഒന്നും മിണ്ടാത്തത്?

nammude-naadu-logo
Share News