
സ്ത്രീക്ക് എതിരെ ലൈംഗീകാതിക്രമം ഉണ്ടായിയെന്ന ആരോപണം ഉണ്ടാകുമ്പോൾ കോൺഗ്രസ്സ് നല്ലൊരു കീഴ്‌വഴക്കം സൃഷ്ടിച്ചു.
സ്ത്രീക്ക് എതിരെ ലൈംഗീകാതിക്രമം ഉണ്ടായിയെന്ന ആരോപണം ഉണ്ടാകുമ്പോൾ കേസ് തെളിയട്ടെയെന്ന വർത്തമാനം പറയുന്ന രാഷ്ട്രീയ കക്ഷികളുള്ള നാട്ടിൽ കോൺഗ്രസ്സ് നല്ലൊരു കീഴ്‌വഴക്കം സൃഷ്ടിച്ചു. ഇത്തരം വിക്രീയകൾ കാട്ടാൻ ഇടയുള്ളവരെ തിരിച്ചറിഞ്ഞു ഒഴിവാക്കുന്ന ഒരു സംസ്കാരം കൂടി വളർന്ന് വരേണ്ടതുണ്ട്.
സംരക്ഷിക്കാതെ പുറത്താക്കിയവർക്കാണ് തന്നെയാണ് ക്രെഡിറ്റ്.അത് ഞങ്ങൾ പറഞ്ഞത് കൊണ്ടെന്ന് അവകാശപ്പെടാൻ പോകുന്ന പുറത്തുള്ളവർക്ക് ഒരു ക്രെഡിറ്റുമില്ല .അവരാരും ഈ മാതൃക കാട്ടാതെ ബ ബബ്ബ പറഞ്ഞവരല്ലേ ? മുമ്പ് കണ്ണിൽ പൊടി ഇട്ടവർ ഇതിനെ വിമർശിക്കുന്നത് ശരിയല്ല.
രണ്ടു മൂന്ന് ദിവസം വൈകിയതിനെ മാപ്പാക്കാം. ആശയക്കുഴപ്പം സ്വാഭാവികമാണ്. പക്ഷെ നിലപാടെടുത്തു.കുറ്റാരോപിതൻ നിഷ്കളങ്കനെങ്കിൽ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരട്ടെ. കോൺഗ്രസ്സ് ചെയ്തത് തികച്ചും സ്ത്രീ പക്ഷ നിലപാടാണ്.ഇത് ഒരു സന്ദേശമാണ്. ഇനി ഇതൊരു കീഴ്‌വഴക്കമാകും. ആകണം.
സസ്‌പെൻഡ് ചെയ്യപ്പെട്ടാൽ സാങ്കേതികമായി മൂപ്പർ കോൺഗ്രസ്സ്
എം. എൽ. എ അല്ല.
മൂപ്പരായി, മൂപ്പരുടെ പാടായി.
വേണമെങ്കിൽ അൻവർ എം.എൽ. എയും ആകാം.
ചാനലുകളിലെ രാഷ്ട്രീയ ചർച്ചകളുടെ സ്റ്റൈൽ നോക്കുക. വിവിധ കക്ഷികളുടെ പ്രതിനിധികളെ പിടിച്ചിരുത്തും. അവരവരുടെ പക്ഷം പറയും. എതിർ കക്ഷികളെ പരിഹസിക്കും. നിഷ്പക്ഷ നിരീക്ഷകരെന്ന വേഷം കെട്ടി വരുന്ന പക്ഷപാതക്കാരുമുണ്ടാകും. ഒളിഞ്ഞ രാഷ്ട്രീയ പക്ഷമുള്ള ചർച്ചാ തുഴച്ചിൽകാർ അഥവാ ആങ്കർമാർ കുത്തിത്തിരിപ്പുകൾ നടത്തും. ഒരു മണിക്കൂർ കേട്ട് കഴിയുമ്പോൾ മൊത്തം കൺഫ്യൂഷൻ. നിഷ്പക്ഷ പൗരന്മാരുടെ ശബ്ദം കേൾക്കാറേയില്ല. അങ്ങനെ ഒരു കൂട്ടർ കേരളത്തിൽ ഇല്ലേ?
(ഡോ .സി ജെ ജോൺ )
