ഫെബ്രുവരി 22, ദയാബായി എന്ന മേഴ്സി മാത്യുവിന് ജന്മദിനം.

Share News

അഞ്ചടി ഉയരം, ശോഷിച്ച് ചുളിവുകള്‍ വീണ ശരീരം, കഴുത്തില്‍ വലിയ ഒരു സ്റ്റീല്‍ വളയം, ചരടില്‍ കോര്‍ത്ത് ഏലസ്, കൈകളില്‍ സ്റ്റീല്‍ വളകള്‍, മൂക്കുത്തി, അദിവാസികളെ പോലെ വാരിച്ചുറ്റിയുള്ള ചേടല

വസ്ത്രങ്ങളും ആഡംബരങ്ങളും പുറംമോടികളും കൊണ്ട് മാത്രം മാന്യത അളക്കുന്ന ലോകത്ത് വീണ്ടുമെത്തും മുന്പ് എത്രയോ കനലുകള്‍ താണ്ടിയതാണതവര്‍.കേരളത്തിലെ ജനങ്ങളുടെ ആദരവ് പിടിച്ച് പറ്റാനുള്ള ഗ്ലാമര്‍ ഈ സ്ത്രീക്ക് ഇല്ലാതെ പോയി.

മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയില്‍ ജീവിച്ച് ജീവിതം അവര്‍ക്കു വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയ ദയാബായിയെ അറിയാത്തവരായി ആരുമുണ്ടാകില്ല,

ദയാബായിയിലെ ദയയുടെ കടലിന് അത്രത്തോളം ആഴവും പരപ്പുമാണെ അവരെ വായിച്ചറിഞ്ഞാൽ മനസ്സിലാക്കാം

വര്‍ഷത്തിന്റെ പാതിയും യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി വിദ്യാര്‍ഥികളെയും വിദ്യാഭ്യാസവിചക്ഷണരെയും അഭിസംബോധനചെയ്യുന്ന അവരെ അവിടെയാരും വിലകുറഞ്ഞ പരുത്തിസാരിയുടെയും കാതിലും കഴുത്തിലുമണിയുന്ന ഗോത്രമാതൃകയിലുള്ള ആഭരണങ്ങളുടെയുംപേരില്‍ കുറച്ചുകണ്ടിട്ടില്ല.

നിയമബിരുദമെടുത്ത് മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍നിന്ന് എം.എസ്.ഡബ്ല്യുവും പഠിച്ചിറങ്ങിയ മേഴ്‌സി മാത്യു എന്ന സാമൂഹികപ്രവര്‍ത്തക ലോകമെമ്പാടും ആദരിക്കപ്പെടുന്ന വ്യക്തിയാണ്. അവരെ തിരിച്ചറിയാത്തത് അവര്‍ക്കു ജന്മംനല്കിയ കേരളം മാത്രമാണ്.

ദയാബായിയുടെ സേവന ജീവിതം അറിഞ്ഞ് തന്നെ രാജ്യവും രാജ്യക്കാരും അവരെ പലപ്പോഴും ആദരിച്ചിട്ടുണ്ട് .അവാര്‍ഡുകളുടെ നീണ്ട നിരക്ക് തന്നെ അവരുടെ ജീവിതം സാക്ഷ്യം വഹിച്ചിട്ടുണ്ട്,

ഈ സഹാജീവിസ്നേഹിയെ അര്‍ഹമായ നിലയില്‍

ആദരിക്കാനുള്ള പുരസ്ക്കാരങ്ങള്‍ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം,

എണ്ണിയാലൊടുങ്ങാത്തത്ര പോരാട്ടമാണ് അരനൂറ്റാണ്ട് കാലത്തെ ജീവിത സേവനപാതയിലൂടെ മെഴ്സിയെന്ന ദയ നടത്തിയത് ശബ്ദമില്ലാത്തവരുടെ ശബ്ദമായും വെളിച്ചമില്ലാത്തവരുടെ വിളക്കായും കയ്യും കാലുമില്ലാതെ ഇഴയുന്ന ജനതയുടെ കൈയായം കാലായും ഇന്നുമാ പെൺമഹിമ. അശരണരുടെ അമ്മ സ്വാർത്ഥത മാത്രം ജീവിത അലങ്കാരമാക്കിയ നമുക്കിടയിൽ ജീവിച്ച് പോരുന്നു, !!!!

എല്ലാം നേടിയെടുക്കാൻ ശ്രമിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണ് ഉള്ളതെല്ലാം ഇട്ടെറിഞ്ഞു പാവങ്ങൾക്കു വേണ്ടി ഇറങ്ങി തിരിച്ച ദയാ ബായ്.

കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ തണലില്ലാതെ ഒറ്റയ്ക്ക് പൊരുതി വിജയിച്ച , മറ്റുള്ളവർക്കായ് തണൽ വിരിയിച്ച ഒറ്റമരമാണ് ദയാ ബായ് . കൂടുതൽ ആളുകളെ ഉൾക്കൊള്ളാനായി ചില്ലകൾ നീട്ടി വിരിച്ച ഒറ്റമരം. കാരുണ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായ ദയാ ബായ് യെ തേടി ഒരുപാട് അംഗീകാരങ്ങൾ വന്നു .

ദയ എന്ന വാക്കിന്റെ അർത്ഥം അന്വർത്ഥമാക്കിയ സാമൂഹ്യ പ്രവർത്തകയാണ് ദയാ ബായ്. മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നതിനേക്കാളുപരിയായി അവരിലേക്കിറങ്ങിച്ചെന്ന് അവരിലൊരാളായി, അവർക്കുവേണ്ടി പോരാടിയ ആ രീതിയാണ് ദയാ ബായിയെ വ്യത്യസ്തയാക്കുന്നത്. അവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും അവരുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ നമുക്ക് സാധിക്കും. നിലവിളക്കായ് എരിഞ്ഞില്ലെങ്കിലും വിളക്കിനു കരുത്താവുന്ന എണ്ണയായ് മാറാൻ എല്ലാവർക്കും കഴിയട്ടെ.

Share News