ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 56-ാം ചരമവാർഷികവും(ജൂൺ 08) 155-ാം ജന്മദിനവും

Share News

ദിവ്യകാരുണ്യ ഉപാസകനും കുടുംബ കേന്ദ്രീകൃത അജപാലന ശുശ്രൂഷയുടെ മദ്ധ്യസ്ഥനും
തിരു കുടുംബ സന്യാസിനി സഭയുടെ സഹസ്ഥാപകനും നമ്മുടെ ഇടവകാംഗവുമായ ധന്യൻ ജോസഫ് വിതയത്തിൽ അച്ചന്റെ 56-ാം മത് ചരമവാർഷിക ദിനം( ജൂൺ 08)


👉 വിശുദ്ധിയുടെ നിറവായി ധന്യൻ ജോസഫ് വിതയത്തിൽ
വിശുദ്ധിയിലേക്കുള്ള വഴികളിൽ മറിയം ത്രേസ്യയുടെ പാദങ്ങൾക്ക് വിളക്കായി പ്രഭ ചൊരിഞ്ഞ പുരോഹിത ശ്രേഷ്ടനാണ് ധന്യൻ ജോസഫ് വിതയത്തിലച്ചൻ.

കൊങ്ങോർപ്പിള്ളി വിതയത്തിൽ ലോന കുഞ്ഞ് – അന്ന ദമ്പതികളുടെ മകനായി 1865 ജൂലായ് 23 ന് ജനനം. 1894 മാർച്ച് 11ന് പൗരോഹിത്യം സ്വീകരിച്ചു.
“ആഗോള കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക്” നമ്മുടെ കൊങ്ങോർപ്പിള്ളി ഗ്രാമത്തിൽ നിന്നും വിശുദ്ധ ജീവിതം നയിച്ച ഒരു വൈദികൻ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു.!!
കൊങ്ങോർപ്പിള്ളി സെൻറ് ജോർജ് ദേവാലയം(ആദ്യത്തെ കപ്പേള) 1954 ഏപ്രിൽ 18 ന് പുത്തൻപള്ളി വികാരി ആശീർവദിച്ച ശേഷം ഈ കപ്പേളയിൽ ആദ്യമായി ദിവ്യബലിയർപ്പിച്ചത് ഫാ.ജോസഫ് വിതയത്തിൽ എന്ന ഈ വിശുദ്ധ വൈദികനാണ്.

1964 ജൂൺ 08 ന് തന്റെ നൂറാം വയസ്സിലാണ് അദ്ദേഹം നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്.

സമൂഹ സ്ഥാപക മറിയം ത്രേസ്യ മരിച്ച അതേ മാസം അതേ ദിവസം തന്നെ ധന്യനായ വിതയത്തിലച്ചനും കാലഗതിയെ പ്രാപിച്ചു.രണ്ടു പേരുടെയും ചരമദിനങ്ങൾ ഒത്തു വന്നതിൽ ഒരു ദൈവിക ഇടപെടൽ ഉണ്ടെന്ന് കരുതാം.

കുടുംബങ്ങളുടെ വിശുദ്ധീകരണം ജീവിത ദർശനമായി സ്വീകരിക്കുകയും പാവങ്ങളുടെയും നിരാശ്രയരുടെയും പിതാവായിരുന്ന വിതയത്തിലച്ചനെ 2004 മേയ് 18ന് പരിശുദ്ധ സിംഹാസന്നം ദൈവദാസ പദവിയിലേക്ക് ഉയർത്തി.

പുണ്യങ്ങളുടെ അകമ്പടിയിൽ 2015 ഡിസംബർ 14 ന് ധന്യ പദവിയിലേക്കുയർന്നു.
ഒരു ഇടവക വൈദികനാണെങ്കിലും സന്യാസിയെപ്പോലെ ജീവിച്ചു ഭാഗ്യ മരണം പ്രാപിച്ച വിതയത്തിലച്ചന്റെ ജീവിതം വിശുദ്ധവും നിർമ്മല തൃക്കരങ്ങളിൽ നമ്മുക്ക് സജീവ സാക്ഷ്യമാകട്ടെ..

ജോസഫ് വിതയത്തിലച്ചൻ ധന്യൻ പദവിയിൽ നിന്നും ഉയർന്നു വാഴ്ത്തപ്പെട്ടവനും വിശുദ്ധനുമായി അൾത്താരയിൽ വണങ്ങപ്പെടുവാൻ നമ്മുക്ക് തീക്ഷണതയോടെ പ്രാർത്ഥിക്കാം.🙏🏻

✍🏻 നോബിൻ വിതയത്തിൽ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു