
കോണ്‍ഗ്രസിൽ ഭിന്നത: രാഷ്ട്രീയകാര്യ സമിതിയിൽനിന്നും സുധീരൻ രാജിവച്ചു|നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം : മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന് രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി.
കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയാണ് സുധീരന്റെ രാജിയെന്നാണ് സൂചന. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് സുധീരന് വ്യക്തമാക്കി. കെപിസിസി ഭാരവാഹികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ-ഐ ഗ്രൂപ്പുകള്‍ നോമിനികളുടെ പേരുകള്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതില്‍ പ്രതിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍ കുമാര്‍, രതികുമാര്‍, പി എസ് പ്രശാന്ത് തുടങ്ങിയവര്‍ നേരത്തെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു.
സുധീരന് അതൃപ്തിയുള്ളതായി അറിയില്ല: നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്ന് വി.ഡി. സതീശന്

തിരുവനന്തപുരം:കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന് പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് രാജിവെച്ചത് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുധീരന് അതൃപ്തിയുള്ളതായി അറിയില്ല, അദേഹത്തെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നും സതീശന് പറഞ്ഞു.
സുധീരന് രാജിവച്ചതിന്റെ കാരണം തനിക്കറിയില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുധീരന് രാജിവച്ചതെന്നാണ് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞതെന്നും സതീശന് പറഞ്ഞു. അനാവശ്യ സമ്മര്ദ്ദമുണ്ടാക്കുന്നയാളല്ല അദ്ദേഹം. സമിതിയില്‍നിന്ന് മാറിനില്‍ക്കുന്നത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും സതീശന് പറഞ്ഞു.
തനിക്ക് വലിയ പിന്തുണയാണ് സുധീരന് തന്നിരുന്നത്. അദ്ദേഹത്തിന്റെ രാജി നിരാശാജനകമാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്നുമാണ് വി.എം. സുധീരന് രാജിവച്ചത്. പുതിയ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചാണ് സുധീരന് രാജിവച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സുധീരന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് രാജികത്ത് കൈമാറിയത്.
രാഷ്ട്രീയകാര്യസമിതി നോക്കുകുത്തിയായെന്നും സുധീരന് പരാതി ഉന്നയിച്ചു. പാര്‍ട്ടിയില്‍ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ല. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് താനുമായി കൂടിയാലോചന ഉണ്ടായില്ല. പുതിയ നേതൃത്വം വന്നശേഷം തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നുമാണ് സുധീരന്റെ പരാതി.
Related Posts
- അമ്മ
- കുഞ്ഞുങ്ങൾ
- കുടുംബവിശേഷങ്ങൾ
- ജീവിതശൈലി
- ദർശനം
- നിലപാട്
- പറയാതെ വയ്യ
- പ്രൊ ലൈഫ്
- ഫേസ്ബുക്കിൽ
- മാതൃത്വം
- സന്ദേശം
- സിനിമ