
നിങ്ങൾക്ക് ഇടയ്ക്കിടെ തലവേദനയും കഴുത്തുവേദനയും ഉണ്ടാകാറുണ്ടോ ?
നിങ്ങൾക്ക് ഇടയ്ക്കിടെ തലവേദനയും കഴുത്തുവേദനയും ഉണ്ടാകാറുണ്ടോ ?
മനുഷ്യ ശിരസ്സിന് ഏകദേശം 5 കിലോ ഭാരമുണ്ട്,. നിവർന്നു നിൽക്കുമ്പോൾ തലയുടെ ഭാരം കഴുത്തിലേക്ക് ബാലൻസ് ചെയ്യപ്പെടും. എന്നാൽ നമ്മൾ തല ചരിക്കുന്നതിനും കുനിക്കുന്നതിനും അനുസരിച്ചു ഈ ഭാരം കഴുത്തിലേൽപ്പിക്കുന്ന ആഘാതത്തിൽ വ്യത്യാസമുണ്ടാകും. നമ്മൾ തല കുനിക്കുമ്പോൾ കഴുത്തിലെ മസിലുകൾക്ക് സ്‌ട്രെയിൻ കൂടും.
നമ്മൾ എത്രത്തോളം തല കുനിക്കുമ്പോൾ കഴുത്തിലെ മസിലുകൾക്കും ലിഗ്മെന്റുകൾക്കും കൂടുതൽ ഭാരം ചുമക്കുന്ന എഫക്റ്റാണുണ്ടാകുന്നത്. ഒരു സെക്കന്റിൽ കുനിഞ്ഞു നിവരുന്നതിന് പകരം തുടർച്ചായി കുനിഞ്ഞു നിൽക്കുന്നത് ഉദാഹരണത്തിന് മൊബൈൽ ഫോണിൽ കുനിഞ്ഞു നോക്കിയിരിക്കുക, കുനിഞ്ഞിരുന്നു എഴുതുകയോ വായിക്കുകയോ ചെയ്യുക ഇതെല്ലാം കഴുത്തിന് മുകളിൽ കൂടുതൽ ഭാരം കയറ്റി വച്ച ആഘാതമാണ് ഉണ്ടാക്കുന്നത്.
നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത് പോലെ 60 ഡിഗ്രി മുന്നിലേക്ക് കുനിഞ്ഞു നിന്നാൽ കഴുത്തിന് മുകളിൽ തലയുടെ അഞ്ചുകിലോഗ്രാം ഭാരത്തിന് പകരം 27 കിലോഗ്രാം ഭാരം കയറ്റിവച്ച എഫക്റ്റ് ഉണ്ടാകും. ഇത് കഴുത്തിലെ മസിലുകൾക്കും ലിഗ്മെന്റുകൾക്കും വേദനയും കഴപ്പും ഉണ്ടാകുകയും വിട്ടുമാറാത്ത തലവേദനയും ഉണ്ടാകുകയും ചെയ്യും. ക്രമേണ ഇത് കഴുത്തിലെ എല്ലു തേയ്‌മാനത്തിലേക്ക് ചെന്നെത്തും. ഇന്ന് സ്‌കൂൾ കുട്ടികളിൽ പോലും വിട്ടുമാറാതെ തലവേദനയും നടുകഴപ്പും ഉണ്ടാകുന്നതിന് ഇതും ഒരു പ്രധാന കാരണമാണ്.
ചിത്രത്തിൽ കാണുന്നത് പോലെ നമ്മുടെ ചെവിയും നമ്മുടെ ചുമലും ഒരു നിവർന്ന നേർരേഖയിൽ വരുന്ന രീതിയിൽ മൊബൈൽ ഫോൺ ഉയർത്തി വച്ച് വേണം ഉപയോഗിക്കാൻ. ഇങ്ങനെ ശീലിച്ചു നോക്കൂ. പലർക്കും വിട്ടുമാറാത്ത തലവേദനയും കഴുത്ത് വേദനയും നടുകഴപ്പും കുറയുന്നത് കാണാം.
ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷനാണ്

Dr Rajesh Kumar