
ഈ നീണ്ട നിര എന്തിനാണന്നറിയോ..?|സ്വന്തം മക്കളെയൊന്ന് കാണാനുള്ള തിരക്കാണ്.
ഈ നീണ്ട നിര എന്തിനാണന്നറിയോ..?
സ്വന്തം മക്കളെയൊന്ന് കാണാനുള്ള തിരക്കാണ്.
കൈപിടിച്ചിത്തിരിനേരം അവരുമായി നടക്കാന്‍.
കണ്ണീര് കലര്‍ന്ന പുഞ്ചിരിയോടെ പൊന്നു മക്കളുടെ കവിളിലൊന്ന് ഉമ്മവെക്കാന്‍
കോടതിവരാന്തയില്‍ തന്റെ ഊഴം കാത്ത് നില്ക്കുന്ന മാതാപിതാക്കളാണത്…

പറഞ്ഞ് തീര്‍ക്കാന്‍ കഴിയുമായിരുന്നതും തമ്മില്‍ സംസാരിച്ചാല്‍ തീരാവുന്നതുമായ ചെറിയ ചെറിയ പിണക്കങ്ങള്‍ അഹങ്കാരികളായ ചിലരുടെ വാശി മൂലം കുടുംബ കോടതിയില്‍ എത്തുബോള്‍ അവിടെ നിറകണ്ണുകളോടെ നിസ്സഹായകരായി ചുമരില്‍ ചേര്‍ന്ന് നിന്ന് കരയുന്ന മക്കളുടെ മുഖം കാണാം.
തെല്ല് പോലും കുറയാത്ത വീറോടെ വാദിച്ച് കിതച്ച് കോടതിയുടെ വാതില്‍ കടന്ന് പുറത്തേക്ക് വരുമ്പോള്‍ ലോകം കൈപിടിയിലൊതുക്കിയ വിജയഭാവമാണ് ചിലരുടെ മുഖത്ത്.
ഇവിടെ …
ഈ ആള്കൂട്ടത്തിലെവിടേയോ അയാളുടെ ജീവന്റെ പാതിയുണ്ട്.
അവൻ അയാളെ തിരയുന്നുണ്ടാവും…
അയാളും തിരയുന്നുണ്ട്.
ചക്കരമോനിക്കായി വാങ്ങിയ കോല് മിഠായിയും
അവനിക്കിഷ്ടപ്പെട്ട ചോക്ക്ലേറ്റുമുണ്ട് അയാളുടെ കയ്യില്‍.
ഇന്നലെ സ്ക്കൂളില്‍ നടന്ന ക്രിസ്തുമസ് സെലിബ്രേഷന്റെ വിശേഷങ്ങള്‍ പറയാനും ടീച്ചര്‍ പഠിപ്പിച്ച പുതിയ പാട്ടും അയാളുടെ തോളില്‍ കിടന്ന് പാടിതരാനുമാണ് അവൻ അയാളെ തിരയുന്നത്.
പിന്നെ വാപ്പയുമായി കണ്ണ് പൊത്തി കളിക്കണം,

കുറെ കഥ പറയണം….
അതിനിടയില്‍ അവനെന്നോട് ചോദിച്ച് കൊണ്ടിരിക്കും..
നമ്മളെന്നാണ് വാപ്പാടെ വീട്ടിലേക്ക് പോകുന്നത്.
എനിക്ക് വാപ്പാടെ വീട്ടിലേക്ക് പോരണം.
എന്നെ കൊണ്ട് പോവോ വാപ്പാ….
എന്നിട്ട്

കുറേ നേരം കരയും…….
അവനും അയാളും .
വിനോദ് ഓതറ