
ഇന്നു കേരളം ആരുഭരിച്ചാലും, ഭരിക്കുന്നവരെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു സമാന്തര സാമ്പത്തികശക്തി കേരളത്തെ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്.
അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അവകാശമുണ്ട്.
കേരളത്തെ, ഇന്നത്തെ കേരളമാക്കിയെടുത്തതിൽ അഭിമാനകരവും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അവകാശമുണ്ട്.
എന്നാൽ കേരളം നാളെ എന്തായിരിക്കണം എന്നതു സംബന്ധിച്ച് ഈ രണ്ടു മുന്നണികൾക്കും എന്താണ് പറയാനുള്ളത്?

കേരളം കടക്കെണിയിൽനിന്നും കൂടുതൽ വലിയ കടക്കെണിയിലേക്കും, തൊഴിലില്ലായ്മയിലേക്കും, എല്ലാ അടിസ്ഥാന മേഖലയുടെയും സമ്പൂർണ്ണ തകർച്ചയിലേക്കും, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയിലേക്കും, അനിശ്ചിതാവസ്ഥയിലേക്കും കൂപ്പുക്കുത്തുകയാണ്. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര വഴിയിലൂടെ സഞ്ചരിച്ച ഇരു മുന്നണികൾക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നും കൈകഴുകാൻ കഴിയുമോ?
ഇന്നു കേരളം ആരുഭരിച്ചാലും, ഭരിക്കുന്നവരെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു സമാന്തര സാമ്പത്തികശക്തി കേരളത്തെ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. കള്ളക്കടത്തും, കള്ളപ്പണവും, മയക്കുമരുന്നും, തീവ്രവാദവും തുടണ്ടി, സമൂഹത്തെ വരുതിയിലാക്കാൻ കഴിയുന്ന ഒരു അധോലോകം ശക്തമാകുന്നതിന്റെ വാർത്തകൾ, അതിന്റെ കാരണങ്ങൾ കാണാൻ കൂട്ടാക്കാതെ, മാധ്യമങ്ങൾ ചർച്ചചെയ്യുന്നു!
കേരളത്തിന് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയുമോ?
ഇതിനു മാറ്റമുണ്ടാക്കാനും, കേരളത്തിന്റെ സുരക്ഷിതത്വവും, വികസനവും ഉറപ്പുവരുത്താനുമുള്ള രാഷ്ട്രീയ, ഭരണ മാറ്റം കൊണ്ടുവരാൻ കഴിയുന്നതാർക്കാണ്?
അതാണ് രാഷ്ട്രീയക്കാർ ജനങ്ങളോടു പറയേണ്ടത്…കേരളത്തെ ഇന്നത്തെ നിലയിൽ എത്തിച്ചവർ, അതിനുള്ള ക്രെഡിറ്റ് അവകാശപ്പെടുന്നതുപോലെ, ഉത്തരവാദിത്വവും ഏറ്റെടുക്കണം.
മുന്നോട്ടുള്ള വഴി ജനങ്ങൾക്കു ബോധ്യമാകുന്ന രീതിയിൽ, നടപ്പാക്കാനുദ്ദേശ്ശിക്കുന്ന മാറ്റങ്ങൾ ഉൾപ്പെടെ, വിശദീകരിക്കാൻ അവർ ബാധ്യസ്ഥരാണ്.
അവർക്ക് അതിനു കഴിയുന്നില്ലെങ്കിൽ, ജനങ്ങൾ രാഷ്ട്രീയ മാറ്റം ആവശ്യപ്പെടുകതന്നെ ചെയ്യും.ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തിയും, പരിഹസിച്ചും നിശബ്ദരാക്കാൻ ശ്രമിക്കുന്നത് തികച്ചും ഉത്തരവാദിത്തമില്ലായ്മയാണ്, തെറ്റാണ്.

ഫാ. വർഗീസ് വള്ളിക്കാട്ട്